---
title: "പേഴ്സണൽ യാത്രയിലേക്കാണ് അദ്ദേഹം ക്ഷണിച്ചത്; അജിത്തിനെ കുറിച്ച് മഞ്ജു വാര്യർ"
english_title: "He was invited on a personal trip; Manju Warrier on Ajith"
publisher: "moviemax.in"
canonical_url: "https://moviemax.in/news/89555/he-was-invited-on-a-personal-trip-manju-warrier-on-ajith"
published_at: "2023-01-11T11:29:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63be508c0c80b_ajith_and_manju_warrier.jpg"
keywords: []
---

# പേഴ്സണൽ യാത്രയിലേക്കാണ് അദ്ദേഹം ക്ഷണിച്ചത്; അജിത്തിനെ കുറിച്ച് മഞ്ജു വാര്യർ

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മഞ്ജു വാര്യർ. ഇപ്പോൾ മലയാളികളുടെ മാത്രമല്ല തമിഴരുടെയും പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മഞ്ജു. അസുരൻ എന്ന സിനിമയിലൂടെ ആയിരുന്നു താരം തമിഴിൽ അടങ്ങേറ്റം നടത്തിയത്. ഇപ്പോഴിതാ മഞ്ജു വാര്യരുടെ വാക്കുകളാണ് ശ്രദ്ധനേടുന്നത് .

## Article Content

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മഞ്ജു വാര്യർ. ഇപ്പോൾ മലയാളികളുടെ മാത്രമല്ല തമിഴരുടെയും പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മഞ്ജു. അസുരൻ എന്ന സിനിമയിലൂടെ ആയിരുന്നു താരം തമിഴിൽ അടങ്ങേറ്റം നടത്തിയത്. ഇപ്പോഴിതാ മഞ്ജു വാര്യരുടെ വാക്കുകളാണ് ശ്രദ്ധനേടുന്നത് .

> “ഞാൻ ഇതുവരെ ചെയ്യാത്ത ഷേഡുകൾ ഉള്ള കഥാപാത്രത്തെ ആണ് തുനിവ് എന്ന സിനിമയിൽ അവതരിപ്പിക്കുന്നത്. ആദ്യമായിട്ടാണ് ആക്ഷൻ സിനിമയിൽ അഭിനയിക്കുന്നത്.

തൂക്കുപോലും ശരിക്ക് പിടിക്കാൻ അറിയുന്ന ഒരു കഥാപാത്രമായിട്ട് അഭിനയിക്കുന്നത് പോലും ആദ്യമായിട്ടാണ്. ആ കഥാപാത്രം അത്തരത്തിലാണ്. വളരെ പ്രാധാന്യമുള്ള ഒരു സ്ത്രീ കഥാപാത്രത്തെയാണ് ഇതിൽ അവതരിപ്പിക്കുന്നത്”.

> ഇതുകൂടാതെ അജിത്തിനൊപ്പം ഒരു റൈഡ് പോയ വിശേഷവും താരം പങ്കുവെച്ചു. “അദ്ദേഹത്തിന് ഒപ്പം ഒരു ട്രിപ്പ് പോകുവാനുള്ള അവസരം ഒട്ടും പ്രതീക്ഷിക്കാതെ ആയിരുന്നു കടന്നുവന്നത്. എനിക്ക് യാത്രകൾ പോകുവാൻ ഒരുപാട് ഇഷ്ടമാണ്. ഷൂട്ടിംഗ് നടക്കുന്ന സമയത്ത് ആണ് അദ്ദേഹം ട്രിപ്പിനെ കുറിച്ച് സംസാരിച്ചത്.

അടുത്ത ദിവസം ഒരു ബൈക്ക് യാത്ര പോകുന്നുണ്ട് എന്നും താല്പര്യം ഉണ്ടോ ജോയിൻ ചെയ്യാൻ എന്നുമായിരുന്നു അദ്ദേഹം ചോദിച്ചത്. ആദ്യം ഒരുപാട് സന്തോഷിച്ചു എങ്കിലും പിന്നീട് സംശയമായി”.

> “അദ്ദേഹം ചിലപ്പോൾ ഒരു മര്യാദയുടെ പുറത്ത് മാത്രം പറഞ്ഞത് ആണെങ്കിലോ എന്നതായിരുന്നു സംശയം. പിറ്റേദിവസം അദ്ദേഹത്തിന് ഷൂട്ടിംഗ് തിരക്കുകൾ ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഈ കാര്യം ചോദിക്കാനും ടെൻഷൻ ആയി.

ഗ്രൂപ്പ് ആയിട്ട് റൈഡേഴ്സിനൊപ്പം ലഡാക്ക് പോലെയുള്ള സ്ഥലങ്ങളിൽ പോകുക എന്നത് ഒരിക്കലും മറക്കാൻ പറ്റാത്ത അനുഭവമാണ്. ട്രിപ്പ് പൂർത്തിയാക്കാൻ പറ്റുമോ എന്ന് സംശയം ഉണ്ടായിരുന്നു. ശരീരവേദനയും നടുവേദനയും കാലുവേദനയും എല്ലാം ഉണ്ടായിരുന്നു” .

അതേസമയം അജിത്തിന് ഒരുപാട് ജാഡയുണ്ട് എന്നൊക്കെ കേട്ടിട്ടുണ്ട് എന്നാൽ അദ്ദേഹം യഥാർത്ഥത്തിൽ നല്ല ഒരു വ്യക്തിത്വത്തിന് ഉടമയാണ് എന്നും അദ്ദേഹത്തിൻറെ യഥാർത്ഥ മുഖം ഈ സംഭവത്തിലൂടെ മനസ്സിലാക്കാൻ സാധിച്ചു എന്നുമാണ് മലയാളികൾ ഇപ്പോൾ പറയുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/89555/he-was-invited-on-a-personal-trip-manju-warrier-on-ajith)