---
title: "എൻ്റെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ വിശ്വസിക്കരുത് – അപേക്ഷയുമായി സംവിധായകൻ "
english_title: "Don't believe the news spread in my name - the director with a request"
publisher: "moviemax.in"
canonical_url: "https://moviemax.in/news/89526/dont-believe-the-news-spread-in-my-name-the-director-with-a-request"
published_at: "2023-01-11T09:16:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63be312c6889e_MITHRAM_JAWAHAR_F.jpg"
keywords: []
---

# എൻ്റെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ വിശ്വസിക്കരുത് – അപേക്ഷയുമായി സംവിധായകൻ 

> **Lead Summary:** **ക**ഴിഞ്ഞവർഷത്തെ ഏറ്റവും വലിയ വിജയ സിനിമകളിൽ ഒന്നായിരുന്നു തിരുച്ചിതിരമ്പലം. ധനുഷ് ആയിരുന്നു ഈ സിനിമയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. നിത്യ മേനോൻ ആയിരുന്നു ഈ സിനിമയിൽ നായികയായി എത്തിയത്. വളരെ ചെറിയ ബഡ്ജറ്റിൽ ഒരുങ്ങിയ ചിത്രമായിരുന്നു ഇത്. എന്നിട്ടും വളരെ മികച്ച റെസ്പോൺസ് നേടുകയും 100 കോടി ക്ലബ്ബിൽ ഇടം നേടുകയും ചെയ്തു ചിത്രം.

## Article Content

**ക**ഴിഞ്ഞവർഷത്തെ ഏറ്റവും വലിയ വിജയ സിനിമകളിൽ ഒന്നായിരുന്നു തിരുച്ചിതിരമ്പലം. ധനുഷ് ആയിരുന്നു ഈ സിനിമയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. നിത്യ മേനോൻ ആയിരുന്നു ഈ സിനിമയിൽ നായികയായി എത്തിയത്. വളരെ ചെറിയ ബഡ്ജറ്റിൽ ഒരുങ്ങിയ ചിത്രമായിരുന്നു ഇത്. എന്നിട്ടും വളരെ മികച്ച റെസ്പോൺസ് നേടുകയും 100 കോടി ക്ലബ്ബിൽ ഇടം നേടുകയും ചെയ്തു ചിത്രം.

മിത്രം ജവഹർ എന്ന വ്യക്തിയാണ് ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ഇപ്പോൾ ഇദ്ദേഹം ഇദ്ദേഹത്തിൻറെ അടുത്ത സിനിമയുടെ തിരക്കഥാ ജോലികളിൽ ആണ്. മറ്റൊരു സിനിമയും ഇപ്പോൾ ഇദ്ദേഹം ചെയ്യുന്നില്ല. ഇദ്ദേഹത്തിൻറെ പേരുമായി ബന്ധപ്പെട്ട് നിരവധി വ്യാജവാർത്തകൾ ആണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. അതിലൊന്നും വിശ്വസിക്കരുത് എന്നാണ് താരം ഇപ്പോൾ അറിയിച്ചിരിക്കുന്നത്.

തൻറെ ട്വിറ്റർ അക്കൗണ്ട് വഴിയാണ് താരം ഈ കാര്യം ഇപ്പോൾ അറിയിച്ചിരിക്കുന്നത്.ധനുഷ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഈ സിനിമ നിർമ്മിച്ചത് കലാനിധിമാരും ആയിരുന്നു. സൺ പിക്ചേഴ്സ് ബാനറിൽ ആയിരുന്നു സിനിമ ഒരുങ്ങിയത്. തമിഴ്നാട് മുഖ്യമന്ത്രിയുടെ മകൻറെ പ്രൊഡക്ഷൻ ഹൗസ് ആയിരുന്നു ഈ സിനിമ വിതരണത്തിന് എത്തിച്ചത്. ഓം പ്രകാശ് ആണ് സിനിമയുടെ ഛായാഗ്രഹണം നിർവഹിച്ചത്. നിരവധി ഓൺലൈൻ റിലീസുകൾക്ക് ശേഷം തിയേറ്ററിൽ റിലീസ് ചെയ്ത് ധനുഷിന്റെ സിനിമ കൂടിയാണ് ഇത് എന്ന പ്രത്യേകതയും ഉണ്ടായിരുന്നു.

അതേ സമയം ഈ സിനിമയുടെ സംവിധായകൻറെ അടുത്ത സിനിമകൾ ഏതൊക്കെ താരത്തിന്റെ കൂടെയാണ് എന്നൊക്കെയുള്ള തരത്തിലുള്ള വാർത്തകളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. കൂടുതലും ഓൺലൈൻ മാധ്യമങ്ങളാണ് ഇത്തരത്തിലുള്ള വ്യാജവാർത്തകൾ നൽകിക്കൊണ്ടിരിക്കുന്നത്. ദയവു ചെയ്ത് ഇത്തരത്തിലുള്ള വാർത്തകൾ നൽകരുത് എന്നാണ് സിനിമ പ്രേമികൾ എല്ലാവരും ഇപ്പോൾ ഒരേ സ്വരത്തിൽ ആവശ്യപ്പെടുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/89526/dont-believe-the-news-spread-in-my-name-the-director-with-a-request)