---
title: "ആര്യന്‍ ഖാനും പാക് നടിയും പ്രണയത്തില്‍? റിപ്പോര്‍ട്ട്"
english_title: "Aryan Khan and Pakistani actress in love? Report"
publisher: "moviemax.in"
canonical_url: "https://moviemax.in/news/89514/aryan-khan-and-pakistani-actress-in-love-report"
published_at: "2023-01-11T07:32:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63be18fcd5d5f_aryanghan.jpg"
keywords: []
---

# ആര്യന്‍ ഖാനും പാക് നടിയും പ്രണയത്തില്‍? റിപ്പോര്‍ട്ട്

> **Lead Summary:** ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനും പാക് നടി സാദിയ ഖാനും പ്രണയത്തിലാണെന്ന് റിപ്പോര്‍ട്ട്. ഇരുവരും ഒന്നിച്ച് ന്യൂ ഇയര്‍ പാര്‍ട്ടിയില്‍ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെ ഇരുവരും ഡേറ്റിംഗിലാണെന്ന് പ്രചരിക്കുകയായിരുന്നു.

## Article Content

ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനും പാക് നടി സാദിയ ഖാനും പ്രണയത്തിലാണെന്ന് റിപ്പോര്‍ട്ട്. ഇരുവരും ഒന്നിച്ച് ന്യൂ ഇയര്‍ പാര്‍ട്ടിയില്‍ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെ ഇരുവരും ഡേറ്റിംഗിലാണെന്ന് പ്രചരിക്കുകയായിരുന്നു.

സാദിയ തന്നെയാണ് ഇരുവരും ഒന്നിച്ചുള്ള ചിത്രം ആദ്യം ഇന്‍സ്റ്റഗ്രാമില്‍ സ്റ്റാറ്റസ് ആക്കിയത്. മെറൂണ്‍ നിറത്തിലുള്ള ടീ ഷര്‍ട്ടും വെള്ള ജാക്കറ്റും നീല ഡെനിമുമാണ് ആര്യന്‍ ചിത്രത്തില്‍ ധരിച്ചിരുന്നത്.

കറുപ്പ് നിറത്തിലുള്ള വസ്ത്രമാണ് സാദിയയുടേത്. ദുബായില്‍ നടന്ന പാര്‍ട്ടിയിലാണ് ഇരുവരും ഒന്നിച്ച് പങ്കെടുത്തതെന്നാണ് വിവരം. അതേസമയം, ഇരുവരും പ്രണയത്തിലാണെന്ന ഗോസിപ്പ് പരന്നതിന് പിന്നാലെ നടിയുടെ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സിന്റെ എണ്ണം ദിവസങ്ങള്‍ക്കുള്ളില്‍ കൂടിയെന്നാണ് റിപ്പോര്‍ട്ട്.

2010ല്‍ സംപ്രേക്ഷണം ആരംഭിച്ച പാക് സീരിയല്‍ ‘യാരിയാ’നിലൂടെയാണ് സാദിയ അഭിനയരംഗത്തേയ്‌ക്കെത്തുന്നത്. ശേഷം നിരവധി സീരിയലുകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. പാക് സിനിമകളിലും സാദിയ അഭിനയിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/89514/aryan-khan-and-pakistani-actress-in-love-report)