---
title: "വൈറല്‍ കപ്പിള്‍സ് വിവാഹിതരാകുന്നു, ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകർ "
english_title: "Viral couples get married, fans snap up pictures"
publisher: "moviemax.in"
canonical_url: "https://moviemax.in/news/89499/viral-couples-get-married-fans-snap-up-pictures"
published_at: "2023-01-10T23:30:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63bda7cb94f74_jisma_vimal.jpg"
keywords: []
---

# വൈറല്‍ കപ്പിള്‍സ് വിവാഹിതരാകുന്നു, ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകർ 

> **Lead Summary:** **'ആ**ദ്യം ജോലി പിന്നെ കല്യാണം' എന്ന വെബ് സീരീസിലൂടെ ആരാധകരഒടെ മനസ്സില്‍ ഇടം നേടിയ വൈറല്‍ കപ്പിള്‍സ് ജിസ്മയും വിമലും വിവാഹിതരാകുന്നു.

## Article Content

**'ആ**ദ്യം ജോലി പിന്നെ കല്യാണം' എന്ന വെബ് സീരീസിലൂടെ ആരാധകരഒടെ മനസ്സില്‍ ഇടം നേടിയ വൈറല്‍ കപ്പിള്‍സ് ജിസ്മയും വിമലും വിവാഹിതരാകുന്നു.

കാടിനെ സാക്ഷിയാക്കി വിമല്‍ ജിസ്മയെ പ്രപ്പോസ് ചെയ്യുന്ന ചിത്രങ്ങള്‍ ഇരുവരും സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചാണ് വിവാഹ വാര്‍ത്ത അറിയിച്ചിരിക്കുന്നത്. ഇരുവരും ഒന്നിച്ച്‌ അഭിനയിച്ചിരുന്ന വെബ് സീരീസിന്റെ പ്രമോഷന്റെ ഭാഗമാണോ ഈ പ്രപ്പോസല്‍ ചിത്രങ്ങള്‍ എന്ന് ആരാധകര്‍ സംശയം പ്രകടിപ്പിച്ചിരുന്നു.

എന്നാല്‍ ഇത് ശരിക്കും എന്ന അടിക്കുറിപ്പോടെയാണ് താരങ്ങള്‍ ചിത്രം പങ്കുവെച്ചിരിക്കുന്നത്. അവതവരികയായി മിനിസ്‌ക്രിനിലെത്തിയ ജിസ്മ പിന്നീട് ഹ്രസ്വ ചിത്രങ്ങളിലൂടെയാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്.

പ്രേമം എന്ന ഹിറ്റ് ചിത്രത്തിലും കരിക്കിന്റെ വെബ് സീരീസിലും വിമല്‍ അഭിനയിച്ചിട്ടുണ്ട്. ഇരുവരും അവതാരകരായി ജോലി ചെയ്യുമ്ബോഴാണ് കണ്ടു മുട്ടിയത്.

പിന്നീട് ഒരുമിച്ച്‌ വെബ് സീരീസ് ചെയ്യാന്‍ തുടങ്ങിയപ്പോഴാണ് ആ ബന്ധം സൗഹൃദമായി വളര്‍ന്നതെന്നും ഇവര്‍ പറയുന്നു. ഇവരുടെ യൂട്യൂബ് ചാനലായ ജിസ്മ- വിമല്‍ പ്രേക്ഷകര്‍ക്കിടയില്‍ വൈറലാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/89499/viral-couples-get-married-fans-snap-up-pictures)