---
title: "വിമാനത്തിലെ ഭക്ഷണത്തില്‍ നിന്ന് യുവതിക്ക് കിട്ടിയത്; വൈറലായി ചിത്രങ്ങള്‍"
english_title: "The young woman got from the food on the plane; Pictures go viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/89477/the-young-woman-got-from-the-food-on-the-plane-pictures-go-viral"
published_at: "2023-01-10T21:45:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63bd8f90d985d_viral.jpg"
keywords: []
---

# വിമാനത്തിലെ ഭക്ഷണത്തില്‍ നിന്ന് യുവതിക്ക് കിട്ടിയത്; വൈറലായി ചിത്രങ്ങള്‍

> **Lead Summary:** വിമാനത്തിൽ വിളമ്പിയ ഭക്ഷണത്തിൽ നിന്ന് യുവതിക്ക് കിട്ടിയത് കല്ല്. എയര്‍ ഇന്ത്യ വിമാനത്തില്‍ വിളമ്പിയ ഭക്ഷണത്തില്‍ നിന്നാണ് കല്ല് ലഭിച്ചത്. സര്‍വ്വപ്രിയ സഗ്വാന്‍ എന്ന യുവതിക്കാണ് എയര്‍ ഇന്ത്യ വിമാനത്തില്‍ വിളമ്പിയ ഭക്ഷണത്തില്‍ നിന്ന് കല്ല് ലഭിച്ചത്.

## Article Content

വിമാനത്തിൽ വിളമ്പിയ ഭക്ഷണത്തിൽ നിന്ന് യുവതിക്ക് കിട്ടിയത് കല്ല്. എയര്‍ ഇന്ത്യ വിമാനത്തില്‍ വിളമ്പിയ ഭക്ഷണത്തില്‍ നിന്നാണ് കല്ല് ലഭിച്ചത്. സര്‍വ്വപ്രിയ സഗ്വാന്‍ എന്ന യുവതിക്കാണ് എയര്‍ ഇന്ത്യ വിമാനത്തില്‍ വിളമ്പിയ ഭക്ഷണത്തില്‍ നിന്ന് കല്ല് ലഭിച്ചത്.

സര്‍വ്വപ്രിയ സഗ്വാന്‍ ഇതിന്‍റെ ചിത്രങ്ങള്‍ ട്വിറ്ററിലൂടെ പങ്കുവച്ചതോടെ ആണ് സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലായത്. യുവതി പങ്കുവെച്ച ചിത്രങ്ങളില്‍ ഭക്ഷണത്തിലെ കല്ല് വ്യക്തമായി കാണാം.

എയര്‍ ഇന്ത്യയെ ടാഗ് ചെയ്തു കൊണ്ടാണ് യുവതിയുടെ ട്വീറ്റ്. സംഭവം വൈറലായതോടെ നിരവധി പേരാണ് എയര്‍ ഇന്ത്യയെ വിമര്‍ശിച്ചുകൊണ്ട് കമന്‍റുകള്‍ രേഖപ്പെടുത്തിയത്.

യാത്രക്കാരിയുടെ ഈ ട്വീറ്റ് വൈറലായതോടെ എയര്‍ ഇന്ത്യ അധികൃതര്‍ പ്രതികരണവുമായി രംഗത്തെത്തുകയും ചെയ്തു. വിഷയം പരിശോധിക്കുമെന്നും അതിനായി കുറച്ച് സമയം തരണമെന്നുമാണ് അധികൃതര്‍ ട്വീറ്റ് ചെയ്തത്.

[**https://twitter.com/DrSarvapriya/status/1612138351683067906?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1612138351683067906%7Ctwgr%5E728b6f9d69061b5b47000c1d7dc1e7da7e6a5a3f%7Ctwcon%5Es1_&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2FDrSarvapriya%2Fstatus%2F1612138351683067906%3Fref_src%3Dtwsrc5Etfw**](https://twitter.com/DrSarvapriya/status/1612138351683067906?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1612138351683067906%7Ctwgr%5E728b6f9d69061b5b47000c1d7dc1e7da7e6a5a3f%7Ctwcon%5Es1_&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2FDrSarvapriya%2Fstatus%2F1612138351683067906%3Fref_src%3Dtwsrc5Etfw)

അതേസമയം, വിമാനത്തിൽ വിളമ്പിയ ഭക്ഷണത്തിൽ ചത്ത പാറ്റയെ കിട്ടിയെന്ന ഒരു യാത്രക്കാരന്‍റെ പരാതിയും അതിന് വിസ്താര എയർലൈൻ കമ്പനി അധികൃതര്‍ നല്‍കിയ വിശദീകരണവുമാണ് അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായത്.

നിഗുൽ സോളങ്കി എന്ന യാത്രക്കാരനാണ് വിസ്താര എയർലൈൻ വിമാനത്തില്‍ വിളമ്പിയ ഭക്ഷണത്തില്‍ നിന്ന് പാറ്റയെ കിട്ടിയതായി പരാതി അറിയിച്ചത്. ഇതിന്‍റെ ചിത്രങ്ങള്‍ സഹിതം ആണ് ഒക്ടോബര്‍ 15- ന് ഇയാള്‍ ട്വിറ്ററിലൂടെ പോസ്റ്റ് പങ്കുവെച്ചത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/89477/the-young-woman-got-from-the-food-on-the-plane-pictures-go-viral)