---
title: "നയൻതാര എത്ര രൂപയുടെ വാച്ച് ആണ് കെട്ടിയിരിക്കുന്നത് എന്നറിയുമോ? വില കേട്ടാൽ നിങ്ങൾ ഞെട്ടും "
english_title: "Do you know the price of Nayanthara's watch? You will be shocked to hear the price"
publisher: "moviemax.in"
canonical_url: "https://moviemax.in/news/89468/do-you-know-the-price-of-nayantharas-watch-you-will-be-shocked-to-hear-the-price"
published_at: "2023-01-10T20:41:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63bd80b25ce5f_nayanthara.jpg"
keywords: []
---

# നയൻതാര എത്ര രൂപയുടെ വാച്ച് ആണ് കെട്ടിയിരിക്കുന്നത് എന്നറിയുമോ? വില കേട്ടാൽ നിങ്ങൾ ഞെട്ടും 

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നയൻതാര. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരെ എന്ന സിനിമയിലൂടെ ആയിരുന്നു താരം സിനിമയിൽ അരങ്ങേറ്റം നടത്തിയത്.

## Article Content

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നയൻതാര. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരെ എന്ന സിനിമയിലൂടെ ആയിരുന്നു താരം സിനിമയിൽ അരങ്ങേറ്റം നടത്തിയത്.

ഇതിനുശേഷം നിരവധി തമിഴ് സിനിമകളിലും തെലുങ്ക് സിനിമകളിലും താരം അഭിനയിച്ചു. ഇന്ന് തെന്നിന്ത്യൻ സിനിമയിലെ ലേഡി സൂപ്പർസ്റ്റാർ എന്നാണ് താരം അറിയപ്പെടുന്നത്.

അഞ്ചു കോടിക്കും 10 കോടിക്കും ഇടയിലാണ് താരം പ്രതിഫലം കൈപ്പറ്റുന്നത് എന്നാണ് അറിയാൻ സാധിക്കുന്നത്. ഇപ്പോൾ ബോളിവുഡിൽ കൂടി അരങ്ങേറ്റം നടത്തുവാൻ ഒരുങ്ങുകയാണ് താരം.

ഈ സിനിമയ്ക്ക് വേണ്ടി താരം വാങ്ങുന്നത് 10 കോടി രൂപയാണ് എന്നാണ് അറിയാൻ സാധിക്കുന്നത്. ഇതുകൂടാതെ ഒരു പ്രൈവറ്റ് ജെറ്റ് കൂടിയുണ്ട് താരത്തിന്. പലപ്പോഴും ഷൂട്ടിംഗ് ആവശ്യങ്ങൾക്ക് വേണ്ടി താരം ഇതാണ് ഉപയോഗിക്കുന്നത്.

അതേസമയം താരം അടുത്തിടെ അഭിനയിച്ച കണക്ട് എന്ന സിനിമയുടെ പ്രമോഷൻ പരിപാടികൾക്ക് വേണ്ടി താരം എത്തിയപ്പോൾ താരം അണിഞ്ഞ വാച്ചിന്റെ വിലയാണ് ഇപ്പോൾ ആരാധകരെ ഞെട്ടിക്കുന്നത്.

താരം ധരിച്ച ഈ റോളക്സ് വാച്ച് ഏകദേശം 16 ലക്ഷത്തി അമ്പതിനായിരം രൂപയാണ് വില. വലിയ ആഭരണങ്ങളും മേക്കപ്പും ഒന്നുമില്ലാതെയാണ് താരം എത്തിയത്. ഇതൊക്കെ കണ്ടു നയൻതാര വളരെ സിമ്പിൾ ആണ് എന്ന് പറഞ്ഞവർ ഈ വാച്ചിന്റെ വില കേട്ടിട്ടില്ല എന്നതാണ് സത്യം.

ഇതുകൂടാതെ 75 ലക്ഷം രൂപയുടെ ബിഎംഡബ്ല്യു 5 സീരീസ് ആണ് നടിയുടെ പക്കൽ ഉള്ളത്. 88 ലക്ഷത്തിന്റെ മെഴ്സിഡീസ് കാർ ഉണ്ട് താരത്തിന്.

ഇതുകൂടാതെ ടൊയോട്ട ഇന്നോവ ക്രിസ്റ്റ, ഫോർഡ് എണ്ടവീർ, ബിഎംഡബ്ലിയു 7 സീരീസ് തുടങ്ങിയവ ആണ് ഇവരുടെ കയ്യിലുള്ള വാഹനങ്ങൾ. മൊത്തം 165 കോടി രൂപയുടെ വസ്തുക്കൾ ആണ് നടിക്ക് ഉള്ളത് എന്നാണ് അറിയാൻ സാധിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/89468/do-you-know-the-price-of-nayantharas-watch-you-will-be-shocked-to-hear-the-price)