---
title: "കൂറ്റൻ പെരുമ്പാമ്പിന് ഭക്ഷണം കൊടുക്കുന്ന യുവതികള്‍;  വീഡിയോയ്ക്ക് പിന്നില്‍..."
english_title: "Young women feeding a giant python; Behind the video..."
publisher: "moviemax.in"
canonical_url: "https://moviemax.in/news/89452/young-women-feeding-a-giant-python-behind-the-video"
published_at: "2023-01-10T19:21:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63bd6d77dc4ef_viral.jpg"
keywords: []
---

# കൂറ്റൻ പെരുമ്പാമ്പിന് ഭക്ഷണം കൊടുക്കുന്ന യുവതികള്‍;  വീഡിയോയ്ക്ക് പിന്നില്‍...

> **Lead Summary:** സോഷ്യൽ മീഡിയയിലൂടെ പല തരത്തിലുള്ള വീഡിയോകളാണ് നാം ദിവസവും കാണുന്നത്. അക്കൂട്ടത്തില്‍ പാമ്പുകളുടെ വീഡിയോകള്‍ക്ക് കാഴ്ചക്കാര്‍ ഏറെയാണ്. എന്നാല്‍ അതില്‍ തന്നെ ഫേക്ക് വീഡിയോകളും എഡിറ്റഡ് വീഡിയോകളുമൊക്കെ കാണും.

## Article Content

സോഷ്യൽ മീഡിയയിലൂടെ പല തരത്തിലുള്ള വീഡിയോകളാണ് നാം ദിവസവും കാണുന്നത്. അക്കൂട്ടത്തില്‍ പാമ്പുകളുടെ വീഡിയോകള്‍ക്ക് കാഴ്ചക്കാര്‍ ഏറെയാണ്. എന്നാല്‍ അതില്‍ തന്നെ ഫേക്ക് വീഡിയോകളും എഡിറ്റഡ് വീഡിയോകളുമൊക്കെ കാണും.

അത്തരത്തില്‍ ഒരു കൂറ്റൻ പെരുമ്പാമ്പിന് ഭക്ഷണം നല്‍കുന്ന രണ്ട് യുവതികളുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഒരു റെസ്റ്റോറെന്‍റിലെ ടേബിളിനു മുകളിലാണ് പാമ്പ് ഇരിക്കുന്നത്.

കസേരയില്‍ ഇരിക്കുന്ന യുവതികളില്‍ ഒരാള്‍ അതിന് ഭക്ഷണം കൊടുക്കുകയാണ്. ഒറ്റ നോട്ടത്തില്‍ ഇത് യഥാര്‍ത്ഥ വീഡിയോ ആണെന്ന് തോന്നാം. എന്നാല്‍ ഒന്നു കൂടി സൂക്ഷിച്ചു നോക്കിയാല്‍ മനസ്സിലാകും, സംഭവം എഡിറ്റഡ് ആണെന്ന്. ആനിമേഷന്‍ ഉപയോഗിച്ചാണ് പാമ്പിനെ വീഡിയോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഇന്‍സ്റ്റഗ്രാമിലൂടെ ആണ് വീഡിയോ പ്രചരിച്ചത്. സംഭവം വൈറലായതോടെ നിരവധി പേര്‍ കമന്‍റുകളുമായി രംഗത്തെത്തുകയും ചെയ്തു.

പലരും ഇത് യഥാര്‍ത്ഥ പാമ്പ് ആണെന്ന് തെറ്റിദ്ധരിച്ചാണ് കമന്‍റുകള്‍ ചെയ്തത്. എന്തായാലും വീഡിയോയ്ക്ക് 10 മില്ല്യണ്‍ വ്യൂസ് ആണ് ഇതുവരെ ലഭിച്ചത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/89452/young-women-feeding-a-giant-python-behind-the-video)