---
title: "നടി മോളി കണ്ണമാലി ഗുരുതരാവസ്ഥയിൽ;സഹായം തേടി കുടുംബം"
english_title: "Actress Molly Kannamali in critical condition; family seeks help"
publisher: "moviemax.in"
canonical_url: "https://moviemax.in/news/89349/actress-molly-kannamali-in-critical-condition-family-seeks-help"
published_at: "2023-01-10T10:05:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63bceb96b1110_molikannamali.jpg"
keywords: []
---

# നടി മോളി കണ്ണമാലി ഗുരുതരാവസ്ഥയിൽ;സഹായം തേടി കുടുംബം

> **Lead Summary:** നടി മോളി കണ്ണമാലി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ. ഫോർട്ട് കൊച്ചിയിലെ ഗൗതം ആശുപത്രിയിലെ ഐസിയുവിൽ വെന്റിലേറ്ററിലാണ് ഇപ്പോൾ ഉള്ളത് . മൂന്ന് ദിവസം മുൻപ് മോളി വീട്ടിൽ ബോധം കെട്ട് വീഴുകയായിരുന്ന മോളി കണ്ണമാലിയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നെന്ന് മകൻ ജോളി പറഞ്ഞു. കൊണ്ടുവന്ന അവസ്ഥയിൽ നിന്നും മാറ്റമൊന്നും ഉണ്ടായിട്ടില്ലെന്നും ഐസിയുവിൽ നിന്നും പെട്ടെന്ന് മാറ്റാൻ സാധിക്കില്ലെന്നാണ് ഡോക്ടർ പറയുന്നതെന്നും ജോളി പറഞ്ഞു.

## Article Content

നടി മോളി കണ്ണമാലി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ. ഫോർട്ട് കൊച്ചിയിലെ ഗൗതം ആശുപത്രിയിലെ ഐസിയുവിൽ വെന്റിലേറ്ററിലാണ് ഇപ്പോൾ ഉള്ളത് . മൂന്ന് ദിവസം മുൻപ് മോളി വീട്ടിൽ ബോധം കെട്ട് വീഴുകയായിരുന്ന മോളി കണ്ണമാലിയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നെന്ന് മകൻ ജോളി പറഞ്ഞു. കൊണ്ടുവന്ന അവസ്ഥയിൽ നിന്നും മാറ്റമൊന്നും ഉണ്ടായിട്ടില്ലെന്നും ഐസിയുവിൽ നിന്നും പെട്ടെന്ന് മാറ്റാൻ സാധിക്കില്ലെന്നാണ് ഡോക്ടർ പറയുന്നതെന്നും ജോളി പറഞ്ഞു.

> "മൂന്ന് ദിവസം മുൻപാണ് അമ്മയെ ആശുപത്രിയിൽ കൊണ്ടുവന്നത്. വീട്ടിൽ ബോധം കെട്ട് വീഴുക ആയിരുന്നു. സീരിയസ് ആണെന്നാണ് ഡോക്ടർമാർ പറഞ്ഞത്. കൊണ്ടുവന്നതിൽ നിന്നും മാറ്റങ്ങളൊന്നും വന്നിട്ടില്ല. ഐസിയുവിൽ വെന്റിലേറ്ററിൽ തന്നെയാണ്. ഓക്സിജനും കൊടുത്തിട്ടുണ്ട്. ഓക്സിജൻ മാറ്റുമ്പോൾ ശ്വാസമെടുക്കാൻ അമ്മച്ചി ബുദ്ധിമുട്ടുന്നുണ്ട്. ഐസിയുവിൽ നിന്നും പെട്ടെന്ന് മാറ്റാൻ സാധിക്കില്ലെന്നാണ് ഡോക്ടർ പറയുന്നത്".

> സാമ്പത്തികമായി ബുദ്ധിമുട്ടുന്നുണ്ടെന്നും കയ്യിലുണ്ടായിരുന്നതും കടംവാങ്ങിയുമാണ് ഇപ്പോൾ മുന്നോട്ട് പോകുന്നതെന്നും ജോളി പറഞ്ഞു . സഹായിക്കാം എന്ന് പറഞ്ഞ് പലരും വിളിച്ചിട്ടുണ്ടെന്നും കടം വാങ്ങിയും കയ്യിലുണ്ടായിരുന്ന കുറച്ച് കാശ് കൊണ്ടുമാണ് ഇപ്പോൾ മുന്നോട്ട് പോകുന്നതെന്നും അതും ഏകദേശമൊക്കെ തീരാറായി. സന്മനസുകൾ സഹായിക്കുമെന്നാണ് പ്രതീക്ഷ", എന്നും ജോളി കൂട്ടിച്ചേർത്തു

** ജോളിയുടെ ​ഗൂ​ഗിൾ പേ നമ്പർ : 8606171648**

### Related Links & Sources
- [Original Story Source](https://moviemax.in/news/89349/actress-molly-kannamali-in-critical-condition-family-seeks-help)