---
title: "വിജയ് ഭാര്യ സം​ഗീതയുമായി വേർപിരിയുകയാണോ.....! ആശ്യക്കുഴപ്പത്തിലായി പ്രചാരണം "
english_title: "Is Vijay separating from his wife Sangeeta? Campaigning in Ashyakuzhappam"
publisher: "moviemax.in"
canonical_url: "https://moviemax.in/news/89342/is-vijay-separating-from-his-wife-sangeeta-campaigning-in-ashyakuzhappam"
published_at: "2023-01-10T08:26:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63bcd46f38619_vijay_3.jpg"
keywords: []
---

# വിജയ് ഭാര്യ സം​ഗീതയുമായി വേർപിരിയുകയാണോ.....! ആശ്യക്കുഴപ്പത്തിലായി പ്രചാരണം 

> **Lead Summary:** **22 **വർഷം നീണ്ട ദാമ്പത്യ ബന്ധത്തിന് ശേഷം തമിഴ് സൂപ്പർ താരം വിജയ് ഭാര്യ സം​ഗീതയുമായി വേർപിരിയുകയാണെന്ന പ്രചാരണം ആരാധകരിൽ ഏറെ ഞെട്ടലുണ്ടാക്കിയിരുന്നു. ചില വിശ്വസനീയമായ സോഴ്സുകളിൽ നിന്നാണ് വാർത്ത വന്നതെന്ന് കൂടി പറഞ്ഞുകൊണ്ട് പ്രചാരണങ്ങൾ ശക്തമായത് നിരവധി ആശ്യക്കുഴപ്പങ്ങളാണ് സൃഷ്ടിച്ചത്.

## Article Content

**22 **വർഷം നീണ്ട ദാമ്പത്യ ബന്ധത്തിന് ശേഷം തമിഴ് സൂപ്പർ താരം വിജയ് ഭാര്യ സം​ഗീതയുമായി വേർപിരിയുകയാണെന്ന പ്രചാരണം ആരാധകരിൽ ഏറെ ഞെട്ടലുണ്ടാക്കിയിരുന്നു. ചില വിശ്വസനീയമായ സോഴ്സുകളിൽ നിന്നാണ് വാർത്ത വന്നതെന്ന് കൂടി പറഞ്ഞുകൊണ്ട് പ്രചാരണങ്ങൾ ശക്തമായത് നിരവധി ആശ്യക്കുഴപ്പങ്ങളാണ് സൃഷ്ടിച്ചത്.

വിജയ് നായകനായ പുതിയ ചിത്രം വരിസുവുമായി ബന്ധപ്പെട്ട വിക്കിപീഡിയ പേജിൽ വിജയ് ഭാര്യയുമായി വേർപിരിഞ്ഞു എന്ന് കാണിച്ചതോടെയാണ് പ്രശ്നം തുടങ്ങുന്നത്. ചിത്രത്തിന്റെ സംവിധായകൻ അറ്റ്ലീയുടെ ഭാര്യയുടെ ബേബി ഷവർ ചടങ്ങിനും വാരിസിന്റെ ഓഡിയോ ലോഞ്ചിനും സം​ഗീത എത്തിയില്ലെന്ന് ചൂണ്ടിക്കാട്ടി വിക്കിപീഡിയ റിപ്പോർട്ട് കൂടി ഉൾപ്പെടുത്തി തമിഴിലും മറ്റുമുള്ള പല ഓൺ‌ലൈൻ മാധ്യമങ്ങളും വിജയ് ഭാര്യയുമായി വേർ‌പിരിഞ്ഞു എന്ന് വലിയ പ്രാധാന്യത്തോടെ വാർത്ത നൽകി.എന്നാൽ കുട്ടികൾക്കൊപ്പം അമേരിക്കയിൽ ആയിരുന്നതിനാലാണ് സം​ഗീത ചടങ്ങുകളിൽ‌ പങ്കെടുക്കാതിരുന്നത്.

വിക്കിപീഡിയ റിപ്പോർട്ട് തെറ്റാണെന്ന് വിജയിയുമായി അടുത്ത വൃത്തങ്ങൾ വ്യക്തമാക്കിയതായി ടൈംസ് ഏഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. സംഭവം ചർച്ചയാകുകയും വിജയിയുമായി അടുത്ത് നിൽക്കുന്ന പലരും നുണ പ്രചാരണത്തിനെതിരെ രം​ഗത്തെത്തുകയും ചെയ്തതോടെ വിവാദ പരാമർശം വിക്കിപീഡിയയിൽ നിന്നും നീക്കം ചെയ്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/89342/is-vijay-separating-from-his-wife-sangeeta-campaigning-in-ashyakuzhappam)