---
title: "നിങ്ങളും ബോളിവുഡിലെ നടിമാരെ പോലെയാവാന്‍ നില്‍ക്കരുത്, നടിയുടെ ബിക്കിനി ചിത്രത്തിനെതിരെ സദാചാരവാദികള്‍"
english_title: "What a pitiful state, did not expect this from you; Moralists against Keerthy Suresh's bikini picture"
publisher: "moviemax.in"
canonical_url: "https://moviemax.in/news/89309/what-a-pitiful-state-did-not-expect-this-from-you-moralists-against-keerthy-sureshs-bikini-picture"
published_at: "2023-01-09T21:02:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63bc33bc23f22_keerthi_suresh.jpg"
keywords: []
---

# നിങ്ങളും ബോളിവുഡിലെ നടിമാരെ പോലെയാവാന്‍ നില്‍ക്കരുത്, നടിയുടെ ബിക്കിനി ചിത്രത്തിനെതിരെ സദാചാരവാദികള്‍

> **Lead Summary:** തായ്ലാന്‍ഡില്‍ അവധിക്കാലം ചെലവഴിക്കുകയാണ് നടി കീര്‍ത്തി സുരേഷ്. സണ്‍ സെറ്റ് കാണുന്നതിനൊപ്പം നടി എടുത്ത് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച ചില ഫോട്ടോസാണ് ഇപ്പോള്‍ വൈറലാകുന്നത്.

## Article Content

തായ്ലാന്‍ഡില്‍ അവധിക്കാലം ചെലവഴിക്കുകയാണ് നടി കീര്‍ത്തി സുരേഷ്. സണ്‍ സെറ്റ് കാണുന്നതിനൊപ്പം നടി എടുത്ത് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച ചില ഫോട്ടോസാണ് ഇപ്പോള്‍ വൈറലാകുന്നത്.

അതില്‍ ബിക്കിനി ധരിച്ച് വെള്ളത്തില്‍ കിടക്കുന്നതും അല്ലാതെയുമായി നിരവധി ചിത്രങ്ങളുണ്ട്. ചിത്രങ്ങള്‍ക്കെതിരെ വലിയ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് ചില സൈബര്‍ സദാചാരവാദികള്‍.

മോശമായി ശരീരം തുറന്ന് കാണിക്കുന്നതായി ഒന്നുമില്ലെങ്കിലും കീര്‍ത്തിയില്‍ നിന്നും ഇതൊന്നും പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് ഇവര്‍ പറയുന്നത്.

കീര്‍ത്തിയും ബിക്കിനി ധരിച്ച് ഫോട്ടോയുമായി വരുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് ഇവരുടെ അഭിപ്രായം. ഇക്കാലത്ത് കേവലം ലൈക്കുകള്‍ കിട്ടാന്‍ വേണ്ടി ശരീരം തുറന്ന് കാണിക്കുന്ന നിലയിലേക്കാണ് ഓരോ നടിമാരും പോകുന്നത്. അതുകൊണ്ട് ഉണ്ടായിരുന്ന ബഹുമാനം കൂടി പോയി കിട്ടി. പഴയ കീര്‍ത്തിയായിരുന്നു നല്ലത്.

നിങ്ങളും ബോളിവുഡിലെ നടിമാരെ പോലെയാവാന്‍ നില്‍ക്കരുത്. എന്നുള്ള ഉപദേശവും ഇവരില്‍ ചിലര്‍ നടിക്ക് നല്‍കുന്നുണ്ട്. എന്തൊക്കെയാണെങ്കിലും ഇത്തരം നെഗറ്റീവ് കമന്റുകളോട് നടി ഇതുവരെ പ്രതികരിച്ചിട്ടില്ല.

### Related Links & Sources
- [Original Story Source](https://moviemax.in/news/89309/what-a-pitiful-state-did-not-expect-this-from-you-moralists-against-keerthy-sureshs-bikini-picture)