'ലോകത്തെ ഏറ്റവും സെക്‌സി' ആയ 52 -കാരി യുവകാമുകനെ തേടുന്നു...

'ലോകത്തെ ഏറ്റവും സെക്‌സി' ആയ 52 -കാരി യുവകാമുകനെ തേടുന്നു...
2023-01-09T20:23:00 | By Susmitha Surendran

'ലോകത്തെ ഏറ്റവും സെക്‌സി ആയ മുത്തശ്ശി' എന്ന പേരില്‍ പ്രശസ്തയായ സ്ത്രീ തനിക്ക് പ്രണയിക്കാന്‍ വിശ്വസ്തനായ ഒരു കാമുകന്‍ വേണമെന്ന ആഗ്രഹവുമായി രംഗത്ത്. ലോകത്തിലെ ആയിരക്കണക്കിന് പുരുഷന്മാരുടെ ആരാധനാപാത്രമായ 52 -കാരിയായ ജിന സ്റ്റുവര്‍ട്ട് ആണ് 'വേള്‍ഡ്‌സ് ഹോട്ടസ്റ്റ് ഗ്രാനി' എന്ന പേരില്‍ അറിയപ്പെടുന്നത്.

പ്രായത്തില്‍ വെല്ലുന്ന അവരുടെ യുവത്വമാണ് ഇത്തരത്തില്‍ വിളിപ്പേരിന് അവരെ അര്‍ഹയാക്കിയത്. ലോകം മുഴുവന്‍ തനിക്ക് ആരാധകര്‍ ഉണ്ടെങ്കിലും തനിക്ക് പ്രണയിക്കാന്‍ വിശ്വസ്തനായ ഒരു കാമുകനെ വേണമെന്ന ആഗ്രഹവുമായാണ് ഓസ്‌ട്രേലിയന്‍ മോഡലായ ഇവര്‍ ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്.

തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ ജിന സ്റ്റുവര്‍ട്ട് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മുന്‍ വിവാഹത്തില്‍ ഒരു മകളുള്ള ജിന സ്റ്റുവര്‍ട്ട് ഇപ്പോള്‍ ഏറെക്കാലമായി ഒറ്റയ്ക്കാണ് താമസിക്കുന്നത്. മുന്‍പ് നിരവധി പുരുഷന്മാരുമായി താന്‍ ഡേറ്റിംഗ് നടത്തിയിട്ടുണ്ടെങ്കിലും ആത്മാര്‍ത്ഥമായ ഒരു പ്രണയമാണ് താന്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നത് എന്നാണ് ഇവര്‍ പറയുന്നത്.

മാത്രമല്ല ഇനി താന്‍ തന്റെ ജീവിതത്തിലേക്ക് ഒരാളെ തിരഞ്ഞെടുക്കുമ്പോള്‍ ഏറെ ശ്രദ്ധാലുവായിരിക്കുമെന്നും കാരണം തന്റെ മകള്‍ വലുതായി വരികയാണെന്നും അവര്‍ പറഞ്ഞു. അവളുടെ സുരക്ഷിതത്വം കൂടി നോക്കി മാത്രമേ താന്‍ ഇനിയൊരു തീരുമാനം എടുക്കുകയുള്ളൂ എന്നും ജിന സ്റ്റുവര്‍ട്ട് പറഞ്ഞു.

താനുമായി ഡേറ്റിംഗ് നടത്തിയിട്ടുള്ള പുരുഷന്മാരില്‍ ഏറിയ പങ്കും തന്നെക്കാള്‍ പ്രായം കുറഞ്ഞവരാണെന്നും ഇനി ജീവിതത്തില്‍ ഒരാളെ തിരഞ്ഞെടുക്കുമ്പോഴും തന്നെക്കാള്‍ പ്രായം കുറഞ്ഞ ഒരാളെ തിരഞ്ഞെടുക്കാനാണ് തനിക്ക് ഇഷ്ടമെന്നും അവര്‍ പറഞ്ഞു.

തനിക്ക് പ്രായം കൂടി വരുന്നതിനാലാണ് ഇപ്പോള്‍ ഇങ്ങനെ ഒരു ഇവരുടെ ആരാധകര്‍ ഏറെ സന്തോഷത്തോടെയാണ് ഈ വാര്‍ത്തയെ സ്വീകരിച്ചിരിക്കുന്നത്. തന്റെ അഭ്യര്‍ത്ഥനയ്ക്ക് ലഭിക്കുന്ന അനുകൂല പ്രതികരണങ്ങള്‍ക്ക് തനിക്ക് സന്തോഷമുണ്ടെന്നും അധികം വൈകാതെ തന്നെ തന്റെ പ്രണയത്തെ കണ്ടെത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നും ആരാധകരുടെ കമന്റുകള്‍ക്ക് മറുപടിയായി ജിന സ്റ്റുവര്‍ട്ട് പറഞ്ഞു.

Content Highlight: The woman wants a faithful lover to fall in love with.

Next TV

Related Stories
ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

Jun 11, 2026 05:28 PM

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ...

Read More >>
ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

Jun 6, 2026 01:29 PM

ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

ഓട്ടോ യാത്രയ്ക്ക് ശേഷം അബദ്ധത്തിൽ അക്കൗണ്ടിലേക്ക് 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി...

Read More >>
Top Stories










News Roundup