---
title: "ശോഭനയുടെ രൂപസാദൃശ്യവുമായി ​ഗായിക; വീഡിയോ വൈറൽ "
english_title: "Singer with Shobhana's lookalike; The video went viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/89298/singer-with-shobhanas-lookalike-the-video-went-viral"
published_at: "2023-01-09T20:11:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63bc27b137124_shovbana_f.jpg"
keywords: []
---

# ശോഭനയുടെ രൂപസാദൃശ്യവുമായി ​ഗായിക; വീഡിയോ വൈറൽ 

> **Lead Summary:** **ഒ**രാളെ പോലെ ഏഴ് പേർ കാണുമെന്നാണ് പഴമക്കാർ പറയാറ്. പരസ്‍പരം മുഖ്യസാമ്യമുള്ളവരെ കാണുന്നത് എന്നും കൗതുകവുമാണ്. പ്രത്യേകിച്ച് സിനിമാ താരങ്ങളുടെ രൂപവുമായി സാദൃശ്യമുള്ളവർ.

## Article Content

**ഒ**രാളെ പോലെ ഏഴ് പേർ കാണുമെന്നാണ് പഴമക്കാർ പറയാറ്. പരസ്‍പരം മുഖ്യസാമ്യമുള്ളവരെ കാണുന്നത് എന്നും കൗതുകവുമാണ്. പ്രത്യേകിച്ച് സിനിമാ താരങ്ങളുടെ രൂപവുമായി സാദൃശ്യമുള്ളവർ.

അത്തരത്തിലുള്ള നിരവധി വീഡിയോകളും ചിത്രങ്ങളും മുൻമ്പ് പലപ്പോഴും പുറത്തുവന്നിട്ടുമുണ്ട്. ഇപ്പോഴിതാ നടി ശോഭനയുടെ രൂപസാദൃശ്യമുള്ള ഒരു ​ഗായികയുടെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

കർണാടിക് ഗായിക ശിവശ്രീ സ്കന്ദയുടേതാണ് വീഡിയോ. ശോഭനയുടെ പഴയകാല മുഖവുമായി ഏറെ സാമ്യമുണ്ട് ശിവശ്രീയ്ക്ക്. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ ശോഭനയുടെ മുഖവുമായി സാമ്യമുണ്ടല്ലോ എന്ന് പറഞ്ഞ് രം​ഗത്തെത്തുന്നത്.

വേറെയും പല വീഡിയോകളും ഇന്‍സ്റ്റാഗ്രാമില്‍ ശിവശ്രീ പങ്കുവച്ചിട്ടുണ്ട്. എന്നാല്‍ അവയില്‍ ചിലത് ഒഴിച്ച് ബാക്കിയുള്ളവയില്‍ ശോഭനയുമായി സാമ്യം ശിവശ്രീയ്ക്ക് ഇല്ല. തമിഴ്‌നാട് സ്വദേശിയായ ശിവശ്രീ നർത്തകി കൂടിയാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/89298/singer-with-shobhanas-lookalike-the-video-went-viral)