---
title: "നടുറോഡില്‍ കണ്ടത് 15 അടി നീളമുള്ള കൂറ്റൻ പെരുമ്പാമ്പിനെ; വീഡിയോ "
english_title: "A 15-foot-long huge python was seen in the middle of the road; Video"
publisher: "moviemax.in"
canonical_url: "https://moviemax.in/news/89274/a-15-foot-long-huge-python-was-seen-in-the-middle-of-the-road-video"
published_at: "2023-01-09T17:09:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63bbfd298da36_viral.jpg"
keywords: []
---

# നടുറോഡില്‍ കണ്ടത് 15 അടി നീളമുള്ള കൂറ്റൻ പെരുമ്പാമ്പിനെ; വീഡിയോ 

> **Lead Summary:** സോഷ്യൽ മീഡിയയിലൂടെ പല തരത്തിലുള്ള വീഡിയോകളാണ് നാം ദിവസവും കാണുന്നത്. അക്കൂട്ടത്തില്‍ പാമ്പുകളുടെ വീഡിയോകള്‍ക്ക് കാഴ്ചക്കാര്‍ ഏറെയാണ്.

## Article Content

സോഷ്യൽ മീഡിയയിലൂടെ പല തരത്തിലുള്ള വീഡിയോകളാണ് നാം ദിവസവും കാണുന്നത്. അക്കൂട്ടത്തില്‍ പാമ്പുകളുടെ വീഡിയോകള്‍ക്ക് കാഴ്ചക്കാര്‍ ഏറെയാണ്.

അത്തരത്തില്‍ നടുറോഡില്‍ ഒരു കൂറ്റൻ പെരുമ്പാമ്പിനെ കണ്ടെത്തിയതിന്‍റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

റോഡിനു നടുവിൽ കണ്ടത് 15 അടിയോളം നീളമുള്ള കൂറ്റൻ പെരുമ്പാമ്പിനെ ആണ്. ഫ്ലോറിഡയിലെ എവർഗ്ലേഡ് ദേശീയ പാര്‍ക്കിലാണ് സംഭവം.

പാർക്കിലൂടെ വാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന സഞ്ചാരികളുടെ സംഘമാണ് റോഡിനു നടുവിൽ കിടക്കുന്ന പാമ്പിന്റെ ദൃശ്യം പകർത്തിയതും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതും.

മനുഷ്യ സാന്നിധ്യം തിരിച്ചറിഞ്ഞ പെരുമ്പാമ്പ് ഉടൻതന്നെ ഇഴഞ്ഞ് സമീപക്കുള്ള കാടിനുള്ളിലേക്ക് മറഞ്ഞു. ബർമീസ് പൈതൺ വിഭാഗത്തിൽപ്പെട്ട പാമ്പിനെ ആണ് കണ്ടത്. ഇന്‍സ്റ്റഗ്രാമിലൂടെ ആണ് വീഡിയോ പ്രചരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/89274/a-15-foot-long-huge-python-was-seen-in-the-middle-of-the-road-video)