---
title: "വാരിസില്‍ രശ്മിക മന്ദാനയുടെ പ്രതിഫലം കേട്ടാൽ നിങ്ങൾ ഞെട്ടും, റിപ്പോർട്ട് "
english_title: "Now the makers have released the countdown poster of the film."
publisher: "moviemax.in"
canonical_url: "https://moviemax.in/news/89266/now-the-makers-have-released-the-countdown-poster-of-the-film"
published_at: "2023-01-09T16:37:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63bbf59c4b116_rashmi_mandhana.jpg"
keywords: []
---

# വാരിസില്‍ രശ്മിക മന്ദാനയുടെ പ്രതിഫലം കേട്ടാൽ നിങ്ങൾ ഞെട്ടും, റിപ്പോർട്ട് 

> **Lead Summary:** തെന്നിന്ത്യ മുഴുവൻ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് 'വാരിസ്'. വിജയിയെ നായകനാക്കി വംശി പൈടിപ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രം ജനുവരി 11ന് തിയറ്ററുകളിൽ എത്തും. അടുത്തിടെ പുറത്തിറങ്ങിയ ട്രെയിലർ ഉൾപ്പടെയുള്ള പ്രമോഷൺ മെറ്റീരിയലുകൾ എല്ലാം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

## Article Content

തെന്നിന്ത്യ മുഴുവൻ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് 'വാരിസ്'. വിജയിയെ നായകനാക്കി വംശി പൈടിപ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രം ജനുവരി 11ന് തിയറ്ററുകളിൽ എത്തും. അടുത്തിടെ പുറത്തിറങ്ങിയ ട്രെയിലർ ഉൾപ്പടെയുള്ള പ്രമോഷൺ മെറ്റീരിയലുകൾ എല്ലാം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഇപ്പോഴിതാ ചിത്രത്തിന്റെ കൗണ്ട് ഡൗൺ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഇനി രണ്ട് ദിവസമാണ് വാരിസ് തിയറ്ററുകളിൽ എത്താൻ ബാക്കിയുള്ളത്.

വിജയ് രാജേന്ദ്രൻ എന്ന വിജയ് കഥാപാത്രത്തിന്റെ കുടുംബത്തിന്റെ പോസ്റ്റര്‍ കഴിഞ്ഞ ദിവസം അണിയറ പ്രവർത്തകർ റിലീസ് ചെയ്തിരുന്നു. ശരത് കുമാർ, പ്രഭു ഉൾപ്പടെ ഉള്ളവരെ ഇതിൽ കാണാനാകും. പോസ്റ്റർ ഇതിനോടകം സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടി കഴിഞ്ഞു.

ചിത്രത്തിലെ നായികയായി എത്തുന്ന രശ്മിക മന്ദാനയാണ്. തെന്നിന്ത്യയില്‍ തന്‍ സാന്നിധ്യം അറിയിച്ച ശേഷം ബോളിവുഡില്‍ അടക്കം തിളങ്ങി നില്‍ക്കുമ്പോഴാണ് വിജയ് നായകനാകുന്ന വാരിസിലേക്ക് രശ്മിക എത്തുന്നത്.

അതേ സമയം വിജയ് ചിത്രത്തിനായി രശ്മിക കൈപറ്റിയ പ്രതിഫലമാണ് ഇപ്പോള്‍ കോളിവുഡിനെ ഞെട്ടിക്കുന്നത്. നാല് കോടി രൂപ രശ്മികയ്ക്ക് പ്രതിഫലം ലഭിച്ചുവെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/89266/now-the-makers-have-released-the-countdown-poster-of-the-film)