---
title: "മകളുടെ ചിത്രം പകർത്തരുതെന്ന് മാധ്യമ പ്രവർത്തകരോട് അഭ്യർഥിച്ച് താരങ്ങൾ കാരണം ഇത്"
english_title: "This is due to the stars requesting the media persons not to copy their daughter's picture the reason was these  "
publisher: "moviemax.in"
canonical_url: "https://moviemax.in/news/89175/this-is-due-to-the-stars-requesting-the-media-persons-not-to-copy-their-daughters-picture-the-reason-was-these"
published_at: "2023-01-09T07:57:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63bb7c92596b2_alia_ranbeeer.jpg"
keywords: []
---

# മകളുടെ ചിത്രം പകർത്തരുതെന്ന് മാധ്യമ പ്രവർത്തകരോട് അഭ്യർഥിച്ച് താരങ്ങൾ കാരണം ഇത്

> **Lead Summary:** മകളുടെ ചിത്രം പകർത്തരുതെന്ന് മാധ്യമ പ്രവർത്തകരോട് അഭ്യർഥിച്ച് താരങ്ങളായ രൺബീർ കപൂറും ആലിയ ഭട്ടും രംഗത്ത് . ശനിയാഴ്ച മാധ്യമങ്ങളെ കാണവെയാണ് താരദമ്പതികൾ ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത് .എന്നാൽ മകൾ വളർന്നതിന് ശേഷം ചിത്രം പകർത്താൻ അനുവദിക്കുമെന്നും താരങ്ങൾ ഉറപ്പു നൽകി. ഇപ്പോൾ കുഞ്ഞിന്റെ സ്വകാര്യതയെ മാനിച്ചാണ് ചിത്രങ്ങൾ പകർത്തരുത് എന്ന് പറയുന്നതെന്നും താരങ്ങൾ.

## Article Content

മകളുടെ ചിത്രം പകർത്തരുതെന്ന് മാധ്യമ പ്രവർത്തകരോട് അഭ്യർഥിച്ച് താരങ്ങളായ രൺബീർ കപൂറും ആലിയ ഭട്ടും രംഗത്ത് . ശനിയാഴ്ച മാധ്യമങ്ങളെ കാണവെയാണ് താരദമ്പതികൾ ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത് .എന്നാൽ മകൾ വളർന്നതിന് ശേഷം ചിത്രം പകർത്താൻ അനുവദിക്കുമെന്നും താരങ്ങൾ ഉറപ്പു നൽകി. ഇപ്പോൾ കുഞ്ഞിന്റെ സ്വകാര്യതയെ മാനിച്ചാണ് ചിത്രങ്ങൾ പകർത്തരുത് എന്ന് പറയുന്നതെന്നും താരങ്ങൾ.

മാതാപിതാക്കൾ എന്ന നിലയിൽ മകൾക്ക് തങ്ങളാൽ കഴിയുന്നത്ര സംരക്ഷണം നൽകാൻ ആഗ്രഹിക്കുന്നുവെന്നും എന്നാൽ മകൾ വലുതാകുമ്പോൾ ചിലപ്പോൾ സമൂഹമാധ്യമങ്ങളിൽ സജീവമായിരിക്കും. അത് അവളുടെ തിരഞ്ഞെടുപ്പാണ്. ഇപ്പോൾ, ഞങ്ങളുടെ മുഖം കാണാനും തിരിച്ചറിയാനും മാത്രമേ തുടങ്ങിയിട്ടുള്ളൂ. ഇപ്പോൾ സെലിബ്രിറ്റി ജീവിതത്തെ കുറിച്ചോ പ്രശസ്തിയെ കുറിച്ചോ അറിയില്ല അതിനാൽ, അവളുടെ ചിത്രങ്ങൾ ഇപ്പോൾ പകർത്തരുത്'- താരങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു.

ഞങ്ങളുടെ ചിത്രങ്ങൾ എപ്പോൾ വേണമെങ്കിലും പകർത്താം. ഞങ്ങൾ ഒരിക്കലും നോ പറയില്ല. എന്നാൽ മകളുടെ ചിത്ര പകർത്താൻ ശ്രമിക്കരുത് എന്നാൽ ചിത്രം കാമറയിൽ പതിഞ്ഞാൽ ഹാർട്ട് ഇമോജിയോ മറ്റേതെങ്കിലും ഗ്രാഫിക്സ് ഉപയോഗിച്ചോ അവളുടെ മുഖം മറക്കണം' എന്നും ആലിയ നിർദ്ദേശിച്ചു.റാഹയുടെ ചിത്രങ്ങൾ വൈറലാകാതിരിക്കാൻ ഫാൻസ് ക്ലബ്ബുകളോടും സംസാരിക്കും.കൂടാതെ ശരിയായ സമയമാണെന്ന് തോന്നുമ്പോൾ,റാഹയെ ലോകത്തിന് പരിചയപ്പെടുത്തുമെന്നും താരങ്ങൾ വ്യക്തമാക്കി

### Related Links & Sources
- [Original Story Source](https://moviemax.in/news/89175/this-is-due-to-the-stars-requesting-the-media-persons-not-to-copy-their-daughters-picture-the-reason-was-these)