---
title: "മലയാളി പെൺകൊടിയായി സാരിയിൽ തിളങ്ങി മീര ജാസ്മിൻ;ഫോട്ടോ വൈറൽ"
english_title: "Meera Jasmine shines in a sari as a Malayalee beauty; photo viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/89174/meera-jasmine-shines-in-a-saree-as-a-malayalee-beauty-photo-viral"
published_at: "2023-01-09T07:22:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63bb74c438996_meerajasmin.jpg"
keywords: []
---

# മലയാളി പെൺകൊടിയായി സാരിയിൽ തിളങ്ങി മീര ജാസ്മിൻ;ഫോട്ടോ വൈറൽ

> **Lead Summary:** ഒരു കാലത്ത് മലയാള സിനിമയിൽ ഒഴിച്ചു കൂടാനാകാത്ത താരമായിരുന്ന മീര ജാസ്മിൻ മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ്. നിരവധി മികച്ച കഥാപാത്രങ്ങളാണ് നടി പ്രേക്ഷകർക്ക് സമ്മാനിച്ചത്. നീണ്ട ഇടവേളക്ക് ശേഷം മകൾ എന്ന ചിത്രത്തിലൂടെ ​ഗംഭീര തിരിച്ചുവരവും മീര ജാസ്മിൻ നടത്തി. സിനിമയിലേക്ക് തിരിച്ചെത്തിയതിനൊപ്പം സമൂഹമാധ്യമങ്ങളിലും മീര സജീവമായിരിക്കുകയാണ്.

## Article Content

ഒരു കാലത്ത് മലയാള സിനിമയിൽ ഒഴിച്ചു കൂടാനാകാത്ത താരമായിരുന്ന മീര ജാസ്മിൻ മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ്. നിരവധി മികച്ച കഥാപാത്രങ്ങളാണ് നടി പ്രേക്ഷകർക്ക് സമ്മാനിച്ചത്. നീണ്ട ഇടവേളക്ക് ശേഷം മകൾ എന്ന ചിത്രത്തിലൂടെ ​ഗംഭീര തിരിച്ചുവരവും മീര ജാസ്മിൻ നടത്തി. സിനിമയിലേക്ക് തിരിച്ചെത്തിയതിനൊപ്പം സമൂഹമാധ്യമങ്ങളിലും മീര സജീവമായിരിക്കുകയാണ്.

ഈ അവസരത്തിൽ മീര പങ്കുവച്ച് പുതിയ ഫോട്ടോയാണ് വൈറലാകുന്നത്. സോഷ്യൽ മീഡിയയിൽ സാരിയിൽ സുന്ദരിയായുള്ള തന്റെ ഫോട്ടോയാണ് മീര ജാസ്മിൻ പങ്കുവെച്ചിരിക്കുന്നത്. ഗോൾഡൻ കളർ സാരിയിൽ സിമ്പിൾ ലുക്കിലാണ് താരം. അതീവ സുന്ദരിയായിട്ടുള്ള മീരയുടെ ഫോട്ടോയ്ക്ക് നിരവധി പേരാണ് ലൈകും കമന്റുമായി ഒരുപാട് പേരാണ് എത്തിയിരിക്കുന്നത്. സാരിയിൽ എന്തൊരു അഴകാണ് മീരയെ കാണാൻ എന്നാണ് ചിലർ കമന്റ് ചെയ്യുന്നത്.

> 13 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് മീര ജാസ്‍മിന്‍ ഒരു സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ അഭിനയിച്ചത്. പ്രിയ നായികയുടെ തിരിച്ചുവരവ് മലയാളികളും ആഘോഷമാക്കിയിരുന്നു. "എന്‍റെ തിരിച്ചുവരവിൽ പ്രേക്ഷകർ ആവേശഭരിതരാണെന്ന് കേൾക്കുന്നതു തന്നെ വലിയ സന്തോഷം. അതാണ് എന്നെ മുന്നോട്ട് കൊണ്ടുപോകുന്നത്. കുറച്ച് നാളുകൾ സിനിമയിൽ നിന്നും മാറിനിന്നിരുന്നു. ഇനി നല്ല സിനിമകളിലൂടെ സജീവമായി ഇൻഡസ്ട്രിയിൽ ഉണ്ടാകും.

> ഇന്ന് സിനിമയ്ക്കായി ഒരുപാട് പ്ലാറ്റ്ഫോമുകൾ ഉണ്ട്. ബോളിവുഡ് പോലും മലയാള സിനിമയെ നോക്കി പഠിക്കുന്നു. ഇന്‍റലിജന്‍റ് ആയിട്ടുള്ള പ്രേക്ഷകരാണ് മലയാളത്തിലുള്ളത്. അതുകൊണ്ട് അവർക്കാണ് നന്ദി പറയേണ്ടത്", എന്ന് തന്റെ തിരിച്ചുവരവിനെ കുറിച്ച് മീര ജാസ്മിൻ സോഷ്യൽ മീഡിയയിൽ പറഞ്ഞത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/89174/meera-jasmine-shines-in-a-saree-as-a-malayalee-beauty-photo-viral)