---
title: "പങ്കാളിയുമായുള്ള ബന്ധം മധുരമാക്കാന്‍ സണ്ണി ലിയോണിന്റെ ടിപ്പ്സ്"
english_title: "Sunny Leone's tips to sweeten your relationship with your partner"
publisher: "moviemax.in"
canonical_url: "https://moviemax.in/news/8906/sunny-leones-tips-to-sweeten-your-relationship-with-your-partner"
published_at: "2021-11-04T16:35:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6183bf0a80dc6_sunny.jpg"
keywords: []
---

# പങ്കാളിയുമായുള്ള ബന്ധം മധുരമാക്കാന്‍ സണ്ണി ലിയോണിന്റെ ടിപ്പ്സ്

> **Lead Summary:** ഏറെ ആരാധകരുള്ള താരമാണ് സണ്ണിലിയോണ്‍. നിരവധി സൂപ്പര്‍ഹിറ്റ് ഹിന്ദി ചിത്രങ്ങളില്‍ അഭിനയിച്ച സണ്ണി ലിയോണ്‍ മധുരരാജ എന്ന മമ്മൂട്ടി ചിത്രത്തിലൂടെ മലയാളത്തിലേക്കുമെത്തിയിരുന്നു. സിനിമാതാരം എന്നതിനപ്പുറം മൂന്ന് മക്കളുടെ അമ്മ കൂടിയാണ് സണ്ണി ലിയോണ്‍.

## Article Content

ഏറെ ആരാധകരുള്ള താരമാണ് സണ്ണിലിയോണ്‍. നിരവധി സൂപ്പര്‍ഹിറ്റ് ഹിന്ദി ചിത്രങ്ങളില്‍ അഭിനയിച്ച സണ്ണി ലിയോണ്‍ മധുരരാജ എന്ന മമ്മൂട്ടി ചിത്രത്തിലൂടെ മലയാളത്തിലേക്കുമെത്തിയിരുന്നു. സിനിമാതാരം എന്നതിനപ്പുറം മൂന്ന് മക്കളുടെ അമ്മ കൂടിയാണ് സണ്ണി ലിയോണ്‍.

ഷൂട്ടിംഗ് തിരക്കുകള്‍ക്ക് ഇടയിലും അടുത്തിടെ സണ്ണിലിയോണ്‍ കേരളത്തിലെത്തി കുടുംബത്തോടൊപ്പം ഒരു മാസം തങ്ങിയിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു സണ്ണി ലിയോണിന്റേയും ഭര്‍ത്താവിന്റേയും വിവാഹവാര്‍ഷികാഘോഷങ്ങള്‍ നടന്നത്. ഇപ്പോഴിതാ തങ്ങളുടെ വിജയകരമായ ദാമ്പത്യ ജീവിതത്തിന്റെ ടിപ്സ് തന്‍ ആരാധകരായ പ്രേക്ഷകരുമായി പങ്കു വെയ്ക്കുകയാണ് സണ്ണി ലിയോണ്‍.

ഭര്‍ത്താവ് ഡാനിയേലിനൊപ്പം നൃത്തം ചെയ്തുകൊണ്ടുള്ള വീഡിയോ പങ്കുവെച്ചാണ് താരം ഇക്കാര്യം അറിയിച്ചിരിക്കുന്നത്. അഞ്ച് ടിപ്സ് ആണ് ദാമ്പത്യ ബന്ധത്തിന്റെ തിളക്കം നിലനിര്‍ത്താന്‍ സണ്ണി നിര്‍ദ്ദേശിക്കുന്നത്. മനസ്സുണ്ടെങ്കില്‍ ഈ കാര്യങ്ങള്‍ നടത്തിയെടുക്കാന്‍ വളരെ എളുപ്പമാണ്.

ഡേറ്റ് നൈറ്റുകള്‍ നടത്തുക, ഒന്നിച്ചു ഭക്ഷണം പാകം ചെയ്യുക, പരസ്പരം അനുമോദിക്കുക, പരസ്പരം പൊട്ടിചിരിപ്പിക്കുക, ആശയവിനിമയം നടത്തുക എന്നിവയാണ് സണ്ണിക്ക് പകര്‍ന്നു നല്‍കാനുള്ളതെന്നും സണ്ണി ലിയോണ്‍ പറയുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/8906/sunny-leones-tips-to-sweeten-your-relationship-with-your-partner)