---
title: " നടി നിത്യദാസിന്‍റെ കൂടെ  ഫോട്ടോ എടുക്കുന്നതിനിടെ സ്ത്രീയുടെ മുടിയിൽ തീപിടിച്ചു; വൈറലായി വീഡിയോ"
english_title: "A video of actress Nithya Das at an inauguration ceremony is going viral."
publisher: "moviemax.in"
canonical_url: "https://moviemax.in/news/89025/a-video-of-actress-nithya-das-at-an-inauguration-ceremony-is-going-viral"
published_at: "2023-01-07T12:08:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b9138e228e9_nithyadas.jpg"
keywords: []
---

#  നടി നിത്യദാസിന്‍റെ കൂടെ  ഫോട്ടോ എടുക്കുന്നതിനിടെ സ്ത്രീയുടെ മുടിയിൽ തീപിടിച്ചു; വൈറലായി വീഡിയോ

> **Lead Summary:** നടി നിത്യ ദാസിന്‍റെ ഒരു ഉദ്ഘാടന ചടങ്ങിലെ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. നിത്യയ്ക്കൊപ്പം ഫോട്ടോ എടുക്കാന്‍ എത്തിയ ഒരു സ്ത്രീയുടെ മുടിക്ക് തീപിടിച്ചതിനെ തുടര്‍ന്നുള്ള നാടകീയ രംഗങ്ങളാണ് വീഡിയോയില്‍ ഉള്ളത്.

## Article Content

നടി നിത്യ ദാസിന്‍റെ ഒരു ഉദ്ഘാടന ചടങ്ങിലെ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. നിത്യയ്ക്കൊപ്പം ഫോട്ടോ എടുക്കാന്‍ എത്തിയ ഒരു സ്ത്രീയുടെ മുടിക്ക് തീപിടിച്ചതിനെ തുടര്‍ന്നുള്ള നാടകീയ രംഗങ്ങളാണ് വീഡിയോയില്‍ ഉള്ളത്.

കോഴിക്കോട് കൊടുവള്ളിയില്‍ ഒരു ബ്യൂട്ടി പാര്‍ലര്‍ ഉദ്ഘാടനത്തിനിടെ സംഭവിച്ച അപകടത്തിന്‍റെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. നടി നിത്യദാസിന്‍റെ കൂടെ ഫോട്ടോ എടുക്കുന്നതിനിടെ ഒരു യുവതിയുടെ മുടിയിൽ തീ പിടിക്കുകയായിരുന്നു.

ആദ്യം സെല്‍ഫി എടുത്ത ശേഷം മാറി നിന്ന് ഫോട്ടോയെടുക്കുന്നതിനിടെയാണ് ഇത്തരത്തില്‍ ഒരു സംഭവം ഉണ്ടായത്. ഉടന്‍ തന്നെ നിത്യ ഭയപ്പെട്ട് മാറുന്നതും വീഡിയോയിലുണ്ട്.

യുവതി നിന്നതിന് പിന്നില്‍ കത്തിച്ചുവച്ച മെഴുകുതിരിയില്‍ നിന്നും തീ മുടിയില്‍ പിടിക്കുകയായിരുന്നു എന്നാണ് മനസിലാകുന്നത്. പെട്ടെന്ന് അണച്ചത് കാരണം വലിയ അപകടം ഉണ്ടായില്ല എന്നാണ് വീഡിയോയില്‍ വ്യക്തമാകുന്നത്.

സാരിക്ക് തീപിടിക്കാത്തത് വലിയ ഭാഗ്യം എന്ന് നിത്യ പറയുന്നത് കാണാം. അതേ സമയം തീപിടുത്തത്തിന് ശേഷം ഭയപ്പെട്ട് അവിടെ നിന്നും മാറി നിന്നവരോട് നിത്യ തിരിഞ്ഞു നോക്കി അവരോട് ഫോട്ടോ എടുത്തോ എന്ന് ചോദിക്കുന്നത് വീഡിയോയില്‍ കാണാം. വേണ്ടെന്ന് പറയുമ്പോള്‍ അവരെ ഫോട്ടോ എടുക്കാന്‍ നിത്യ ക്ഷണിക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/89025/a-video-of-actress-nithya-das-at-an-inauguration-ceremony-is-going-viral)