
1964 ലെ കഥയാണ് ചിത്രം പറയുന്നത്. യുദ്ധവും പ്രണയവുമൊക്കെ പറയുന്ന ചിത്രത്തില്‍ സെെനിക ഉദ്യോഗസ്ഥനായ റാം എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ അവതരിപ്പിക്കുന്നത്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലുമെല്ലാം ധാരാളം ആരാധകരുള്ള താരമാണ് ദുല്‍ഖര്‍. മഹാനടിയിലൂടെയായിരുന്നു ദുല്‍ഖര്‍ തെലുങ്കിലെത്തുന്നത്.
അതേസമയം ദുല്‍ഖര്‍ സല്‍മാന്റെ കറുപ്പിനായി കാത്തിരിക്കുകയാണ് മലയാളികള്‍. ഇതിനകം തെന്നിന്ത്യൻ സിനിമാ ലോകത്തും ബോളിവുഡിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ ഡിക്യുവിന് കഴിഞ്ഞിട്ടുണ്ട്.
വാൻ, ഹേ സിനാമിക എന്നീ തമിഴ് ചിത്രങ്ങള്‍ ഇവയാണ് ഈ വര്‍ഷം ദുൽഖറിന്റേതായി ഒരുങ്ങുന്ന സിനിമകള്‍. ബോളിവുഡിൻ്റെ സൂപ്പർഹിറ്റ് സംവിധായകൻ ആർ ബൽക്കി ഒരുക്കുന്ന ത്രില്ലർ ചിത്രത്തിലും ദുൽഖറാണ് നായകനെന്ന് നേരത്തേ റിപ്പോർട്ടുണ്ടായിരുന്നു.
Mrinal Thakur in Dulquar's Romantic Period Drama