താരങ്ങൾ തങ്ങളുടെ സോഷ്യൽ മീഡിയയിലൂടെയാണ് ചിത്രത്തിൻ്റെ പേര് പ്രഖ്യാപിച്ചത്. മലയാളത്തിൽ വളരെ സെലക്ടീവായി പ്രോജക്ടുകൾ ചെയ്യുന്ന റഹ്മാൻ്റെ പുതിയ സിനിമയാണ് ഇത്. പുതുമുഖ യുവ സംവിധായകൻ ചാൾസ് ജോസഫാണ് ചിത്രം അണിയിച്ചൊരുക്കുന്നത്.
ഫോറൻസിക് ആധാരമായുള്ള ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ് പ്രമേയം. ബഹുഭാഷാ ചിത്രമെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. കഥാപരമായും സാങ്കേതികമായും ഒട്ടേറെ സവിശേഷതകളുള്ള ചിത്രമാണ് സമാറ. നിവിൻ പോളിയുടെ 'മൂത്തോനി'ലൂടെ ശ്രദ്ധേയയായ സഞ്ജന ദീപു, രാഹുൽ മാധവ്, ബിനോജ് വില്ല്യ എന്നിവരും ചിത്രത്തിലുണ്ട്.
വീർ ആര്യൻ, ശബരീഷ് വർമ്മ, ബില്ലി, വിവിയ, നീത് ചൗധരി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നടൻ ഭരത് ആണ് 'സമാറ'യിൽ മർമ്മ പ്രധാനമായ മറ്റൊരു കഥാപാത്രമായി എത്തുന്നത്. പ്രഗൽഭരായ സാങ്കേതിക വിദഗ്ധരാണ് ചിത്രത്തിൻ്റെ അണിയറയിൽ പ്രവർത്തിക്കുന്നവർ.
Rahman returns to Malayalam cinema - Samara's title poster released