---
title: " അനൂപ് മേനോൻ വീണ്ടും സംവിധായകനാകുന്നു, 'നാല്‍പതുകാരന്റെ ഇരുപത്തിയൊന്നുകാരി' ഒരുങ്ങുന്നു "
english_title: "A new movie directed by Anoop Menon has been announced."
publisher: "moviemax.in"
canonical_url: "https://moviemax.in/news/88543/a-new-movie-directed-by-anoop-menon-has-been-announced"
published_at: "2023-01-03T09:44:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b3abbdd0425_anoop_menon.jpg"
keywords: []
---

#  അനൂപ് മേനോൻ വീണ്ടും സംവിധായകനാകുന്നു, 'നാല്‍പതുകാരന്റെ ഇരുപത്തിയൊന്നുകാരി' ഒരുങ്ങുന്നു 

> **Lead Summary:** നടൻ , സംവിധായകൻ എന്നീ നിലകളിൽ തന്റേതായ വ്യക്തി മുദ്രപതിപ്പിച്ച നടനാണ് അനൂപ് മേനോൻ . ഇപ്പോഴിതാ നടന്റെ സംവിധാനത്തിലുള്ള പുതിയ സിനിമ പ്രഖ്യാപിച്ചിരിക്കുകയാണ് .

## Article Content

നടൻ , സംവിധായകൻ എന്നീ നിലകളിൽ തന്റേതായ വ്യക്തി മുദ്രപതിപ്പിച്ച നടനാണ് അനൂപ് മേനോൻ . ഇപ്പോഴിതാ നടന്റെ സംവിധാനത്തിലുള്ള പുതിയ സിനിമ പ്രഖ്യാപിച്ചിരിക്കുകയാണ് .

'നാല്‍പതുകാരന്റെ ഇരുപത്തിയൊന്നുകാരി' എന്ന് പേരിട്ട ചിത്രമാണ് അനൂപ് മേനോൻ സംവിധാനം ചെയ്യുക. അനൂപ് മേനോൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. ഷില്ലോംഗിലും ഉത്തരാഖണ്ഡിലുമാകും അനൂപ് മേനോൻ ചിത്രം ചിത്രീകരിക്കുക.

ഏപ്രിലില്‍ 'നാല്‍പതുകാരന്റെ ഇരുപത്തിയൊന്നുകാരി'യുടെ ചിത്രീകരണം തുടങ്ങുമെന്നും അനൂപ് മേനോൻ അറിയിച്ചിട്ടുണ്ട്. നേരത്തെ വി കെ പ്രകാശിന്റെ സംവിധാനത്തില്‍ 'ഒരു നാല്‍പതുകാരന്റെ ഇരുപത്തിയൊന്നുകാരി' എന്ന പേരില്‍ പ്രഖ്യാപിച്ച ചിത്രമാണ് ഇത്.

എന്തുകൊണ്ടാണ് വി കെ പ്രകാശ് ചിത്രത്തില്‍ നിന്ന് പിൻമാറിയത് എന്ന് വ്യക്തമാക്കിയിട്ടില്ല. നേരത്തെ പ്രഖ്യാപിച്ചതുപോലെ പ്രിയാ വാര്യര്‍ ചിത്രത്തില്‍ നായികയായി എത്തുമോ എന്നതും സ്ഥിരീകരിച്ചിട്ടില്ല.

### Related Links & Sources
- [Original Story Source](https://moviemax.in/news/88543/a-new-movie-directed-by-anoop-menon-has-been-announced)