മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും പ്രദര്‍ശനത്തിന് എത്തുന്ന ചിത്രമാണ് കുറുപ്പ്. സിനിമയെ സംബന്ധിച്ചുളള പുതിയൊരു റിപ്പോര്‍ട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കുറുപ്പ് തിയ്യേറ്ററുകളില്‍ തന്നെയാണ് റിലീസ് ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. ഒടിടി പ്ലാറ്റ്ഫോം റെക്കോര്‍ഡ് തുക വാഗ്ദാനം ചെയ്തിട്ടും തിയ്യേറ്ററര്‍ റിലീസ് തീരുമാനത്തില്‍ നിര്‍മ്മാതാവ് ഉറച്ചുനില്‍ക്കുകയായിരുന്നുവെന്ന് സിനിമയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിക്കുന്നു.
മെയ് 28നാണ് ദുല്‍ഖര്‍ സല്‍മാന്റെ കുറുപ്പ് റിലീസ് പ്രഖ്യാപിച്ചിട്ടുളളത്. 35 കോടി മുതല്‍മുടക്കിലുളള ദുല്‍ഖര്‍ ചിത്രം കേരളം, അഹമ്മദാബാദ്, മുംബൈ, ദുബായ്, മാംഗളൂരു, മൈസൂരു എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരിച്ചത്. ആറ് മാസം നീണ്ടുനിന്ന ചിത്രീകരണമാണ് കുറുപ്പിന്റെതായി നടന്നത്.
Kurup will be seen in the theater itself- eager fans