---
title: "താന്‍ അമ്മയാകാന്‍ പോവുകയാണ് ; സന്തോഷം പങ്കുവച്ച് നടി ഷംന കാസിം"
english_title: "She is going to be a mother; Actress Shamna Kasim shared her happiness"
publisher: "moviemax.in"
canonical_url: "https://moviemax.in/news/88428/she-is-going-to-be-a-mother-actress-shamna-kasim-shared-her-happiness"
published_at: "2023-01-02T07:45:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b23e4f623cb_shamna.jpg"
keywords: []
---

# താന്‍ അമ്മയാകാന്‍ പോവുകയാണ് ; സന്തോഷം പങ്കുവച്ച് നടി ഷംന കാസിം

> **Lead Summary:** താന്‍ അമ്മയാകാന്‍ ഒരുങ്ങുകയാണെന്ന സന്തോഷ വാര്‍ത്ത പങ്കുവച്ച് നടി ഷംന കാസിം. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഷംന ഇക്കാര്യം ആരാധകരെ അറിയിച്ചത്.കഴിഞ്ഞ ഒക്ടോബര്‍ മാസത്തിലായിരുന്നു ഷംനയുടെ വിവാഹം .

## Article Content

താന്‍ അമ്മയാകാന്‍ ഒരുങ്ങുകയാണെന്ന സന്തോഷ വാര്‍ത്ത പങ്കുവച്ച് നടി ഷംന കാസിം. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഷംന ഇക്കാര്യം ആരാധകരെ അറിയിച്ചത്.കഴിഞ്ഞ ഒക്ടോബര്‍ മാസത്തിലായിരുന്നു ഷംനയുടെ വിവാഹം .

ജെബിഎസ് ഗ്രൂപ്പ് കമ്പനി ഫൗണ്ടറും സിഇഒയുമായ ഷാനിദ് ആസിഫ് അലിയാണ് ഭർത്താവ് .മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങളില്‍ സജീവമായ താരമാണ് ഷംന കാസിം.

മഞ്ഞുപോലൊരു പെണ്‍കുട്ടി എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലെക്ക് എത്തുന്നത്. കോളേജ് കുമാരന്‍, ശ്രീ മഹാലക്ഷ്മി, ചട്ടക്കാരി, ആറ് സുന്ദരിമാരുടെ കഥ, ആനക്കള്ളന്‍, മാര്‍ക്കോണി മത്തായി, മധുരരാജ തുടങ്ങി ഒട്ടനവധി ശ്രദ്ധേയ ചിത്രങ്ങളില്‍ ഷംന അഭിനയിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/88428/she-is-going-to-be-a-mother-actress-shamna-kasim-shared-her-happiness)