---
title: "'എന്റെ പുതുവർഷത്തിന്റെ തുടക്കം';മോഹൻലാലിന് ഒപ്പമുള്ള ഫോട്ടോകളുമായി ഭദ്രൻ "
english_title: "'The beginning of my new year'; Bhadran with photos with Mohanlal"
publisher: "moviemax.in"
canonical_url: "https://moviemax.in/news/88408/the-beginning-of-my-new-year-bhadran-with-photos-with-mohanlal"
published_at: "2023-01-01T21:37:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b1afedb65b7_MOHAN_LAL.jpg"
keywords: []
---

# 'എന്റെ പുതുവർഷത്തിന്റെ തുടക്കം';മോഹൻലാലിന് ഒപ്പമുള്ള ഫോട്ടോകളുമായി ഭദ്രൻ 

> **Lead Summary:** **പു**തുവർഷം പിറന്ന സന്തോഷത്തിലാണ് ലോക ജനത.പുതിയ പദ്ധതികളും സന്തോഷങ്ങളുമായി മുന്നോട്ട് പ്രയാണം തുടങ്ങുന്നവർക്ക് ആശംസയുമായി സിനിമ താരങ്ങളും സമൂഹത്തിലെ പ്രമുഖരായവരും രം​ഗത്തെത്തുകയാണ്.

## Article Content

**പു**തുവർഷം പിറന്ന സന്തോഷത്തിലാണ് ലോക ജനത.പുതിയ പദ്ധതികളും സന്തോഷങ്ങളുമായി മുന്നോട്ട് പ്രയാണം തുടങ്ങുന്നവർക്ക് ആശംസയുമായി സിനിമ താരങ്ങളും സമൂഹത്തിലെ പ്രമുഖരായവരും രം​ഗത്തെത്തുകയാണ്.

സോഷ്യൽ മീഡിയ നിറയെ പുതുവർഷ പോസ്റ്റുകളാണ്. ഈ അവസരത്തിൽ സംവിധായകൻ ഭദ്രൻ പങ്കുവച്ച പോസ്റ്റാണ് ശ്രദ്ധനേടുന്നത്.

മോഹൻലാലിനൊപ്പം ആയിരുന്നു തന്റെ പുതിയ വർഷ ആരംഭം എന്ന് ഭദ്രൻ ഫേസ്ബുക്കിൽ കുറിക്കുന്നു. 'എന്റെ പുതുവർഷത്തിന്റെ തുടക്കം ലാലിന്റെ നാവിൽ ഇരട്ടിമധുരം കൊടുത്തുകൊണ്ടായിരുന്നു…', എന്നായിരുന്നു സംവിധായകന്റെ വാക്കുകൾ.

ഒപ്പം മോഹൻലാലിനും കുടുംബത്തോടും ഒപ്പമുള്ള മനോഹര ഫോട്ടോകളും ഭദ്രൻ പങ്കുവച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/88408/the-beginning-of-my-new-year-bhadran-with-photos-with-mohanlal)