---
title: "സാഹചര്യങ്ങൾക്ക് അനുസരിച്ച് നമ്മളും മാറി സഞ്ചരിക്കണം, പ്രേക്ഷകർ സന്തോഷിക്കും; നയൻ‌താര"
english_title: "We should also move according to the circumstances, and the audience will be happy; Nayantara"
publisher: "moviemax.in"
canonical_url: "https://moviemax.in/news/88388/we-should-also-move-according-to-the-circumstances-and-the-audience-will-be-happy-nayantara"
published_at: "2023-01-01T19:58:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b19974a34f4_nayanthara.jpg"
keywords: []
---

# സാഹചര്യങ്ങൾക്ക് അനുസരിച്ച് നമ്മളും മാറി സഞ്ചരിക്കണം, പ്രേക്ഷകർ സന്തോഷിക്കും; നയൻ‌താര

> **Lead Summary:** മനസ്സിനക്കരെ എന്ന മലയാള സിനിമയിലൂടെ വെള്ളിത്തിരയിൽ എത്തിയ നടിയാണ് നയൻതാര. സൂപ്പർ താരപവിയിലേക്ക് എത്താൻ ഒരുപാട് പ്രയത്നം തന്നെ നടത്തിയിരുന്നു. ഭാഷാഭേദമെന്യെ നിരവധി ആരാധകരുള്ള നയൻതാര ബി​ഗ് സ്ക്രീനിൽ സാന്നിധ്യം അറിയിക്കാൻ തുടങ്ങിയിട്ട് ഇപ്പോൾ 20 വർഷം പൂർത്തിയാക്കി കഴിഞ്ഞു. ഈ അവസരത്തിൽ ബോളിവുഡിലും സ്ഥാനം ഉറപ്പിക്കാൻ ഒരുങ്ങുകയാണ്ലേഡി സൂപ്പർസ്റ്റാർ. 

## Article Content

മനസ്സിനക്കരെ എന്ന മലയാള സിനിമയിലൂടെ വെള്ളിത്തിരയിൽ എത്തിയ നടിയാണ് നയൻതാര. സൂപ്പർ താരപവിയിലേക്ക് എത്താൻ ഒരുപാട് പ്രയത്നം തന്നെ നടത്തിയിരുന്നു. ഭാഷാഭേദമെന്യെ നിരവധി ആരാധകരുള്ള നയൻതാര ബി​ഗ് സ്ക്രീനിൽ സാന്നിധ്യം അറിയിക്കാൻ തുടങ്ങിയിട്ട് ഇപ്പോൾ 20 വർഷം പൂർത്തിയാക്കി കഴിഞ്ഞു. ഈ അവസരത്തിൽ ബോളിവുഡിലും സ്ഥാനം ഉറപ്പിക്കാൻ ഒരുങ്ങുകയാണ്ലേഡി സൂപ്പർസ്റ്റാർ. 

ആറ്റ്ലി സംവിധാനം ചെയ്യുന്ന ഷാരൂഖ് ചിത്രം 'ജവാനി'ലൂടെയാണ് നയൻതാര ബോളിവുഡിൽ എത്തുന്നത്. അതിനാൽ ബോളിവുഡ് പ്രവേശനം വൈകിയതിനുളള കാരണം എന്തെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ നടി. ഹിന്ദിയിൽ ഇതുവരെ അവസരം ലഭിച്ചില്ലെന്നും നേരത്തെയുള്ള സാഹചര്യങ്ങൾ തികച്ചും വ്യത്യസ്തമായിരുന്നു.

> എന്നാൽ ഇന്ന് അത് മാറി. സാഹചര്യങ്ങൾക്ക് അനുസരിച്ച് നമ്മളും മാറി സഞ്ചരിക്കണം. ഒരു നല്ല സിനിമ കണ്ടാൽ തമിഴ്, കന്നഡ, തെലുങ്ക്, മലയാളം പ്രേക്ഷകർ സന്തോഷിക്കും. ഉള്ളടക്കം നല്ലതാണെങ്കിൽ അവ അംഗീകരിക്കും"എന്നും നയൻതാര പറഞ്ഞു. കണക്ട് എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷനിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു താരം.

### Related Links & Sources
- [Original Story Source](https://moviemax.in/news/88388/we-should-also-move-according-to-the-circumstances-and-the-audience-will-be-happy-nayantara)