---
title: "കക്ഷത്തിൽ ബോട്ടോക്സ് ഇഞ്ചക്ഷൻ എടുത്തു മിയ ഖലീഫ; കാരണം അറിഞ്ഞപ്പോള്‍ ഞെട്ടി  മലയാളികൾ"
english_title: "Mia Khalifa takes Botox injection in armpit"
publisher: "moviemax.in"
canonical_url: "https://moviemax.in/news/8835/mia-khalifa-takes-botox-injection-in-armpit"
published_at: "2021-11-04T11:15:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618373b6bad5e_MIYA GALEEFA.jpg"
keywords: []
---

# കക്ഷത്തിൽ ബോട്ടോക്സ് ഇഞ്ചക്ഷൻ എടുത്തു മിയ ഖലീഫ; കാരണം അറിഞ്ഞപ്പോള്‍ ഞെട്ടി  മലയാളികൾ

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് മിയ ഖലീഫ. ഒരുപക്ഷേ കേരളത്തിൽ സണ്ണിലിയോൺ കഴിഞ്ഞാൽ ഏറ്റവും പ്രശസ്തി ഉള്ള വ്യക്തി ഇവർ ആയിരിക്കും. ഒരുപക്ഷേ ലോകത്ത് ഇവര്‍ക്ക് ഏറ്റവും കൂടുതൽ ആരാധകർ ഉള്ളത് കേരളത്തിൽ ആയിരിക്കും. സണ്ണിലിയോൺ കൊച്ചിയിൽ വന്നപ്പോൾ മണിക്കൂറുകളോളം ഉണ്ടായ ട്രാഫിക് ബ്ലോക്ക് നമ്മൾ കണ്ടതാണ്. അതുമാത്രം മതി ഇവർക്ക് കേരളത്തിൽ എത്രത്തോളം വലിയ സ്വീകാര്യത ആണ് കിട്ടുന്നത് എന്ന് മനസ്സിലാക്കാൻ.

## Article Content

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് മിയ ഖലീഫ. ഒരുപക്ഷേ കേരളത്തിൽ സണ്ണിലിയോൺ കഴിഞ്ഞാൽ ഏറ്റവും പ്രശസ്തി ഉള്ള വ്യക്തി ഇവർ ആയിരിക്കും. ഒരുപക്ഷേ ലോകത്ത് ഇവര്‍ക്ക് ഏറ്റവും കൂടുതൽ ആരാധകർ ഉള്ളത് കേരളത്തിൽ ആയിരിക്കും. സണ്ണിലിയോൺ കൊച്ചിയിൽ വന്നപ്പോൾ മണിക്കൂറുകളോളം ഉണ്ടായ ട്രാഫിക് ബ്ലോക്ക് നമ്മൾ കണ്ടതാണ്. അതുമാത്രം മതി ഇവർക്ക് കേരളത്തിൽ എത്രത്തോളം വലിയ സ്വീകാര്യത ആണ് കിട്ടുന്നത് എന്ന് മനസ്സിലാക്കാൻ.

സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് മിയ ഖലീഫ. ഇൻസ്റ്റഗ്രാമിൽ താരം പുതിയ ചിത്രങ്ങൾ എല്ലാം തന്നെ പോസ്റ്റ് ചെയ്യാറുണ്ട്. കുറച്ചു മുൻപ് താരം സ്വിംസ്യൂട്ടിൽ ഉള്ള കുറച്ച് ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. ഇതെല്ലാം തന്നെ താരം തന്നെ ആയിരുന്നു ഡിസൈൻ ചെയ്തത്. സ്വന്തമായി ഒരു ക്ലോത്തിങ് ബ്രാൻഡ് ഉണ്ട് താരത്തിന്. സ്വിമ്മിങ് സ്യൂട്ട് ആണ് ഇവർ നിർമ്മിക്കുന്നത്. ഈ വേഷത്തിൽ നിൽക്കുന്ന കുറച്ചു ചിത്രങ്ങളായിരുന്നു താരം കുറച്ചു മുൻപ് പങ്കുവെച്ചത്.

ഇപ്പോൾ നടിയുടെ ഒരു വീഡിയോ ആണ് വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ഒരു ഇഞ്ചക്ഷൻ എടുക്കുന്ന വീഡിയോ ആണ് വൈറലായി മാറി കൊണ്ടിരിക്കുന്നത്. കൊവിഡ് വാക്സിൻ അല്ല കേട്ടോ താരം എടുത്തത്. കക്ഷത്തിൽ ആണ് ഇവർ ഇഞ്ചക്ഷൻ എടുത്തത്. വളരെ വേദനയേറിയ ഒരു ബോട്ടോക്സ് ഇഞ്ചക്ഷൻ ആണ് താരം എടുത്തത്.

എന്താണ് ബോടോക്സ് ഇൻജെക്ഷൻ എന്നറിയുമോ? വളരെ വേദനയേറിയ ഒരു ഇഞ്ചക്ഷൻ ആണ് ഇത്. എന്തിനാണ് ഇത് ഉപയോഗിക്കുന്നത് എന്ന് അറിയുമോ? അതുകേട്ട് മലയാളികളെല്ലാം തന്നെ ഞെട്ടി ഇരിക്കുകയാണ്.

കഴിഞ്ഞ അഞ്ചുവർഷമായി താരം ഒരു രോഗം അനുഭവിച്ചു വരികയാണ്. ഹൈപ്പർഹൈഡ്രോസിസ് എന്ന രോഗമാണ് താരത്തിന് ഉള്ളത്. ഈ രോഗത്തിൽ നിന്നും പ്രതിവിധി നേടുവാൻ ആണ് താരം ഈ ഇൻജക്ഷൻ എടുത്തത്. എന്താണ് ഈ അസുഖം എന്ന് അറിയുമോ? അമിതമായി വിയർക്കുന്നതു ആണ് ഈ അസുഖം. വിയർപ്പിനെ ഉത്പാദിപ്പിക്കുന്ന ഞരമ്പിലേക്ക് ആണ് ഈ ഇൻജക്ഷൻ കയറ്റി വിട്ടിട്ടുള്ളത്. ഇനി നടി അധികം വിയർക്കില്ല എന്ന് സാരം.

### Related Links & Sources
- [Original Story Source](https://moviemax.in/news/8835/mia-khalifa-takes-botox-injection-in-armpit)