---
title: "ചതിച്ചവരേ നിങ്ങള്‍ക്ക് നന്ദി പുതിയ പാഠങ്ങള്‍ പഠിക്കാന്‍ സഹായിച്ചതിന്; സജി ജി നായര്‍, പോസ്റ്റ് വൈറൽ "
english_title: "Now the post shared by Saji G Nair is going viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/88346/now-the-post-shared-by-saji-g-nair-is-going-viral"
published_at: "2023-01-01T13:22:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b13c4583e5d_saji_g_nair.jpg"
keywords: []
---

# ചതിച്ചവരേ നിങ്ങള്‍ക്ക് നന്ദി പുതിയ പാഠങ്ങള്‍ പഠിക്കാന്‍ സഹായിച്ചതിന്; സജി ജി നായര്‍, പോസ്റ്റ് വൈറൽ 

> **Lead Summary:** മിനി സ്‌ക്രീന്‍ പ്രേക്ഷസര്‍ക്ക് പരിചിതനാണ് സജി ജി നായര്‍. നിരവധി പരമ്പരകളിലൂടെയാണ് സജി മലയാളികള്‍ക്ക് പരിചിതനാകുന്നത്. നടി ശാലു മേനോനെയായിരുന്നു സജി വിവാഹം കഴിച്ചത്.

## Article Content

മിനി സ്‌ക്രീന്‍ പ്രേക്ഷസര്‍ക്ക് പരിചിതനാണ് സജി ജി നായര്‍. നിരവധി പരമ്പരകളിലൂടെയാണ് സജി മലയാളികള്‍ക്ക് പരിചിതനാകുന്നത്. നടി ശാലു മേനോനെയായിരുന്നു സജി വിവാഹം കഴിച്ചത്.

എന്നാല്‍ ഈയ്യടുത്ത് ഇരുവരും പിരിയാന്‍ തീരുമാനിക്കുകയായിരുന്നു. ഈയ്യടുത്ത് നല്‍കിയൊരു അഭിമുഖത്തില്‍ തങ്ങള്‍ പിരിയാന്‍ തീരുമാനിച്ചതിനെക്കുറിച്ച് ശാലു മേനോന്‍ തന്നെ വ്യക്തമാക്കിയിരുന്നു.

ഇപ്പോഴിതാ സജി പങ്കിട്ട ഒരു കുറിപ്പാണു വൈറലായി മാറുന്നത്. 2022 നോട് വിട പറയുന്ന സജിയുടെ കുറിപ്പാണ് ശ്രദ്ധ നേടുന്നത്. 

2022 മരണത്തിനും ജീവിതത്തിനുമിടയിലൂടെ കടന്നുപോയ വര്‍ഷം, സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്ക് വേണ്ടി എന്നോടൊപ്പം കൂടിയ പലരുടേയും മുഖംമൂടികള്‍ തിരിച്ചറിഞ്ഞ വര്‍ഷം, എന്നെ സ്‌നേഹിച്ചവരേയും ചതിച്ചവരെയും എന്റെ നന്‍മ ആഗ്രഹിക്കുന്നവരേയും തിരിച്ചറിഞ്ഞ വര്‍ഷം, ഭയന്നോടാന്‍ എനിക്ക് മനസ്സില്ല എന്നാണ് സജി ജി നായര്‍ പറയുന്നത്. 

ചതിച്ചവരേ നിങ്ങള്‍ക്ക് നന്ദി പുതിയ പാഠങ്ങള്‍ പഠിക്കാന്‍ സഹായിച്ചതിന്, കൂടെ നിന്നവരേ സഹായിച്ചവരേ നിങ്ങള്‍ക്കും നന്ദി എന്നെ സ്‌നേഹിച്ചതിന് എന്നും സജി പറയുന്നുണ്ട്.

2023 മുന്നിലെത്തി എനിക്ക് എന്നും ഞാനാകാനേ കഴിയൂ. ആ പഴയ ഞാന്‍ . എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ പുതുവത്സര ആശംസകള്‍ എന്ന് പറഞ്ഞാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്. പിന്നാലെ നിരവധി പേരാണ് സജിയുടെ കുറിപ്പിന് മറുപടിയുമായി എത്തിയിരിക്കുന്നത്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/88346/now-the-post-shared-by-saji-g-nair-is-going-viral)