---
title: " എനിക്ക് എന്താ പറയേണ്ടതെന്നറിയില്ല, കണ്ണില്‍ നിന്നും വെള്ളം വന്നിരുന്നു; അനു സിത്താര പറയുന്നു "
english_title: "I didn't know what to say, my eyes were watering; Anu Sithara says"
publisher: "moviemax.in"
canonical_url: "https://moviemax.in/news/88332/i-didnt-know-what-to-say-my-eyes-were-watering-anu-sithara-says"
published_at: "2023-01-01T12:42:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b132cf29e0b_anusithara_and_mammootty.jpg"
keywords: []
---

#  എനിക്ക് എന്താ പറയേണ്ടതെന്നറിയില്ല, കണ്ണില്‍ നിന്നും വെള്ളം വന്നിരുന്നു; അനു സിത്താര പറയുന്നു 

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് അനുസിത്താര . പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമയിലേക്ക് എത്തുന്നത് . പിന്നീട് ഇങ്ങോട്ട് നിരവധി ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് സാധിച്ചിട്ടുണ്ട് .

## Article Content

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് അനുസിത്താര . പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമയിലേക്ക് എത്തുന്നത് . പിന്നീട് ഇങ്ങോട്ട് നിരവധി ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് സാധിച്ചിട്ടുണ്ട് .

ഇപ്പോഴിതാ നടി ഫ്ളവേഴ്സ് ഒരുകോടിയിലും മത്സരിക്കാനെത്തിയിരിക്കുകയാണ്. ഇവിടെ വെച്ച് കരിയറിലെയും ജീവിതത്തിലെയും അനുഭവങ്ങള്‍ താരം പങ്കുവെച്ചു.

തന്റെ കരിയറില്‍ ബ്രേക്കായി മാറിയ സിനിമയാണ് രാമന്റെ ഏദന്‍തോട്ടം എന്ന് അനു പറയുന്നു. ഒരുപാട് നല്ല അനുഭവങ്ങളുണ്ടായിട്ടുണ്ട്.

മമ്മൂക്കയാണ് എന്നെ വിളിച്ച് കുട്ടനാടന്‍ വ്ളോഗിനെക്കുറിച്ച് സംസാരിച്ചത്. ഇങ്ങനെയൊരു സിനിമ വരുന്നുണ്ട്, അനു നായികയായി അഭിനയിച്ചാല്‍ നന്നായിരിക്കുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

പേരന്‍പിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് മമ്മൂക്ക ചെന്നൈയിലുണ്ടെന്ന് അറിഞ്ഞിരുന്നു. എനിക്ക് എങ്ങനെയെങ്കിലും മമ്മൂക്കയെ കാണണമെന്നുണ്ടായിരുന്നു. ആന്റോ ചേട്ടനോട് ഞാന്‍ പറഞ്ഞിരുന്നു.

വിഷ്ണുവേട്ടനും ഞാനും ചെന്നൈയിലുള്ള കാലം. കുറച്ച് ദൂരമേ പോവാനുള്ളൂയെന്ന് കണ്ടപ്പോള്‍ ഞങ്ങള്‍ ഇറങ്ങി ഓടുകയായിരുന്നു. ഓടിക്കിതച്ച് ലൊക്കേഷനിലേക്കെത്തിയപ്പോള്‍ മമ്മൂക്ക അവിടെ ഇരിക്കുന്നുണ്ടായിരുന്നു. എനിക്ക് എന്താ പറയേണ്ടതെന്നറിയില്ല, കണ്ണില്‍ നിന്നും വെള്ളം വന്നിരുന്നു നടി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/88332/i-didnt-know-what-to-say-my-eyes-were-watering-anu-sithara-says)