---
title: "വിവാഹിതരാകുന്നു; ചുംബന വീഡിയോ പങ്കുവെച്ച് താരങ്ങൾ"
english_title: "Actress Pavitra Lokesh and actor V.K. Naresh is also planning to get married"
publisher: "moviemax.in"
canonical_url: "https://moviemax.in/news/88324/actress-pavitra-lokesh-and-actor-vk-naresh-is-also-planning-to-get-married"
published_at: "2023-01-01T12:14:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b12c17a8299_pavithra.jpg"
keywords: []
---

# വിവാഹിതരാകുന്നു; ചുംബന വീഡിയോ പങ്കുവെച്ച് താരങ്ങൾ

> **Lead Summary:** നടി പവിത്ര ലോകേഷും നടന്‍ വി.കെ. നരേഷും വിവാഹിതരാകാന്‍ ഒരുങ്ങുന്നു. വീഡിയോ സന്ദേശത്തിലൂടെയാണ് 2023ല്‍ തങ്ങള്‍ വിവാഹിതരാകുന്നുവെന്ന് ഇരുവരും ആരാധകരോട് വെളിപ്പെടുത്തിയത്.

## Article Content

നടി പവിത്ര ലോകേഷും നടന്‍ വി.കെ. നരേഷും വിവാഹിതരാകാന്‍ ഒരുങ്ങുന്നു. വീഡിയോ സന്ദേശത്തിലൂടെയാണ് 2023ല്‍ തങ്ങള്‍ വിവാഹിതരാകുന്നുവെന്ന് ഇരുവരും ആരാധകരോട് വെളിപ്പെടുത്തിയത്.

വിവാഹപ്രഖ്യാപനത്തോടൊപ്പം പവിത്രയ്ക്ക് സ്‌നേഹചുംബനം നല്‍കുന്ന നരേഷിനെയും ഈ വിഡിയോയില്‍ കാണാനാകും. 62കാരനായ നരേഷിന്റെ നാലാം വിവാഹമാണിത്. 43കാരിയായ പവിത്രയുടെ രണ്ടാം വിവാഹവും.

പവിത്രയും നരേഷും ദീര്‍ഘനാളായി പ്രണയത്തിലാണ്. ഇരുവരുടെയും ബന്ധത്തിന്റെ പേരില്‍ ചില വിവാദങ്ങളും കഴിഞ്ഞ വര്‍ഷം പൊട്ടിപുറപ്പെട്ടിരുന്നു.

നരേഷിനൊപ്പം ഹോട്ടലിലെത്തിയ പവിത്രയെ നരേഷിന്റെ മുന്‍ഭാര്യ ആക്രമിക്കുന്ന വിഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/88324/actress-pavitra-lokesh-and-actor-vk-naresh-is-also-planning-to-get-married)