---
title: "തൊഴാന്‍ പോയ ശില്‍പ ഷെട്ടിയെ ഉമ്മ വെച്ച് പൂജാരി, മതവികാരം വൃണപ്പെടുത്തി!"
english_title: "Now the controversies about Shilpa Shetty are being discussed."
publisher: "moviemax.in"
canonical_url: "https://moviemax.in/news/88320/now-the-controversies-about-shilpa-shetty-are-being-discussed"
published_at: "2023-01-01T11:43:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b124f2c7419_shilpa_shetti.jpg"
keywords: []
---

# തൊഴാന്‍ പോയ ശില്‍പ ഷെട്ടിയെ ഉമ്മ വെച്ച് പൂജാരി, മതവികാരം വൃണപ്പെടുത്തി!

> **Lead Summary:** ബോളിവുഡിന്റെ പ്രിയ നായികയാണ് ശില്‍പ ഷെട്ടി. മോഡലിംഗിലൂടെ ബോളിവുഡിലെത്തിയ ശില്‍പ ഷെട്ടി നിരവധി സൂപ്പര്‍ ഹിറ്റുകളിലെ നായികയായി അഭിനയിച്ചിട്ടുണ്ട്. 

## Article Content

ബോളിവുഡിന്റെ പ്രിയ നായികയാണ് ശില്‍പ ഷെട്ടി. മോഡലിംഗിലൂടെ ബോളിവുഡിലെത്തിയ ശില്‍പ ഷെട്ടി നിരവധി സൂപ്പര്‍ ഹിറ്റുകളിലെ നായികയായി അഭിനയിച്ചിട്ടുണ്ട്. 

വിവാദങ്ങളും എന്നും ശില്‍പ ഷെട്ടിയുടെ പിന്നാലെയുണ്ട്. ഹോളിവുഡ് താരം റിച്ചാര്‍ഡ് ജെറെ ശില്‍പയെ ഒരു പരിപാടിക്കിടെ ചുംബിച്ചത് വലിയ വിവാദമായിരുന്നു.

ഇത് പിന്നീട് കേസിലേക്കടക്കം നയിക്കുകയുണ്ടായി. എന്നാല്‍ മറ്റൊരു ചുംബന വിവാദം കൂടെ ശില്‍പ ഷെട്ടിയുടെ കരിയറിലുണ്ട്. ഒരു അമ്പലത്തിലെ പുജാരിയാണ് താരത്തെ ചുംബിച്ചത്. 

സഖിഗോപാല്‍ ക്ഷേത്രത്തിലെ പൂജാരിയാണ് ശില്‍പ ഷെട്ടിയെ ചുംബിച്ചത്. തന്റെ സീരിയലായ മഹായാത്രയുടെ ചിത്രീകരണത്തിന്റെ ഭാഗമായാണ് ശില്‍പ ഷെട്ടി ക്ഷേത്രത്തിലെത്തുന്നത്. താരത്തെ കണ്ടതും സന്തോഷം നിയന്ത്രിക്കാനാകാതെ വന്ന പൂജാരി ശില്‍പയുടെ കവിളില്‍ ഉമ്മ വെക്കുകയായിരുന്നു.

അധികം വൈകാതെ ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയായിരുന്നു. എന്നാല്‍ വിമര്‍ശനങ്ങള്‍ പതിവ് പോലെ താരത്തിനെതിരെയായിരുന്നു ഉയര്‍ന്നത്.

ശില്‍പ പ്രശസ്തിയ്ക്ക് വേണ്ടി ചെയ്തതാണെന്നായിരുന്നു വിമര്‍ശകരുടെ ആരോപണം. മതവികാരം വൃണപ്പെടുത്തിയെന്നും താരത്തിനെതിരെ ആരോപണം ഉയര്‍ന്നിരുന്നു. ഇന്നതെല്ലാം പഴയ കഥകളാണെന്ന് മാത്രം.

നിക്കമ്മയാണ് ശില്‍പയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ഇപ്പോഴിതാ ശില്‍പ ഷെട്ടി ഒടിടിയിലേക്കും എത്തുകയാണ്. രോഹിത് ഷെട്ടി ഒരുക്കുന്ന ആമസോണ്‍ പ്രൈമിന്റെ സീരീസിലൂടെയാണ് ശില്‍പ ഒടിടിയിലുമെത്തുന്നത്.

ഇന്ത്യന്‍ പോലീസ് ഫോഴ്‌സ് എന്ന സീരീസില്‍ സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഇതാദ്യമായാണ് ശില്‍പ ഷെട്ടി പോലീസ് വേഷം കൈകാര്യം ചെയ്യുന്നത്. സീരീസിന്റെ ചിത്രീകരണത്തിനിടെ ശില്‍പയുടെ കാലിന് പരുക്കേറ്റിരുന്നു. 

### Related Links & Sources
- [Original Story Source](https://moviemax.in/news/88320/now-the-controversies-about-shilpa-shetty-are-being-discussed)