കഴിഞ്ഞ ദിവസമായിരുന്നു ഒരു ഞെട്ടിക്കുന്ന വാർത്ത പുറത്തുവന്നത്. ഒരു എയർപോർട്ടിൽ വെച്ച് തമിഴ് നടൻ വിജയ് സേതുപതി ആക്രമിക്കുകയായിരുന്നു. ഒരാൾ പിന്നിൽ നിന്നും താരത്തെ ചവിട്ടി വീഴ്ത്താൻ ശ്രമിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. ഈ ദൃശ്യങ്ങൾ പിന്നീട് സമൂഹമാധ്യമങ്ങളിൽ വളരെ വലിയ രീതിയിൽ വൈറൽ ആയി മാറുകയും നിരവധി ആളുകൾ കാണുകയും ചെയ്തു.
നിരവധി ആളുകൾ ആയിരുന്നു പ്രതിഷേധവുമായി രംഗത്തെത്തിയത്. മലയാളികളടക്കമുള്ള വിജയ് സേതുപതി ആരാധകർ ആയിരുന്നു പ്രതിഷേധവുമായി എത്തിയത്.
ഇപ്പോൾ മലയാളികളെ മുഴുവൻ നാണം കെടുത്തുന്ന ഒരു വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. വിജയ് സേതുപതിയെ ആക്രമിച്ച ഇരിക്കുന്നത് ഒരു മലയാളി യുവാവ് ആണ് എന്ന വാർത്തയാണ് പുറത്തുവരുന്നത്. എന്നാൽ ആക്രമിക്കുന്നതിന് മുൻപ് തന്നെ അധികൃതർ തട്ടി മാറ്റുകയായിരുന്നു. ചെറിയ വ്യത്യാസത്തിലാണ് നടൻ രക്ഷപ്പെട്ടത്. പിന്നീട് അക്രമിയെ പോലീസിൽ ഏൽപ്പിക്കുകയും ചെയ്തു അധികൃതർ.
കൃത്യമായ അന്വേഷണമാണ് പോലീസ് ഈ വിഷയത്തിൽ പിന്നീട് നടത്തിയത്. അക്രമിയുടെ അറസ്റ്റ് രേഖപ്പെടുത്തി. എന്തിനാണ് ആക്രമിച്ചത് എന്ന് കാരണം കേട്ടപ്പോൾ മലയാളികളെല്ലാം ഇപ്പോൾ ഞെട്ടി ഇരിക്കുകയാണ്.
ഫോട്ടോ എടുക്കുന്നതിനെ ചൊല്ലിയുണ്ടായ വാക്കേറ്റമാണ് അക്രമത്തിൽ കലാശിച്ചത് എന്നാണ് അറിയാൻ സാധിക്കുന്നത്. താരത്തെ കണ്ടപ്പോൾ ഒരു ഫോട്ടോ എടുക്കണം എന്ന് ജോൺസൻ എന്ന യുവാവിന് ഒരു ആഗ്രഹം. എന്നാൽ താരത്തിനൊപ്പം ഉണ്ടായിരുന്നു ആളുകൾ ഇത് പറ്റില്ല എന്ന് പറഞ്ഞു. ഇതാണ് യുവാവിനെ പ്രകോപിപ്പിച്ചത് എന്നാണ് ഇയാൾ പറയുന്നത്. ആക്രമിക്കാൻ മുൻവൈരാഗ്യം ഒന്നും തന്നെ ഉണ്ടായിരുന്നില്ല എന്നും പോലീസുകാർ പറയുന്നു. ഈ വിഷയത്തിൽ ഇതുവരെ വിജയ് സേതുപതി പ്രതികരിച്ചിട്ടില്ല.
ഒരു സിനിമയുടെ ചിത്രീകരണത്തിന് വേണ്ടി ആയിരുന്നു വന്നത്. എയർപോർട്ടിൽ നിന്നും തിരിച്ചു വരുന്ന വഴി ആയിരുന്നു ആക്രമണം നടന്നത്. വളരെ ഞെട്ടിപ്പിക്കുന്ന ഒരു സംഭവമായിരുന്നു ഇത്. മലയാളി കൂടിയാണ് ആക്രമി എന്ന് അറിഞ്ഞതോടെ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ മലയാളികൾക്കെതിരെ ഉള്ള പ്രതിഷേധം രൂക്ഷമായി മാറിയിരിക്കുകയാണ്. എന്തായാലും ഈ വിഷയത്തിൽ ഇതിൽ കൂടുതൽ അന്വേഷണം നടക്കാനാണ് സാധ്യത.
Content Highlight: Tamil actor Vijay Sethupathi was attacked at an airport.

































