---
title: "ഓരോരോ കാര്യങ്ങൾ കാണുമ്പോൾ വിഷമമുണ്ട്, അവസാന കാലത്ത് അച്ഛന്റെ പെരുമാറ്റത്തിൽ മാറ്റം; ഷോബി തിലകൻ"
english_title: "Shobi's words about Tilak are going viral-new"
publisher: "moviemax.in"
canonical_url: "https://moviemax.in/news/88302/shobis-words-about-tilak-are-going-viral-new"
published_at: "2023-01-01T10:46:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b1197f105e6_thilakan_and_shobi_thilakan.jpg"
keywords: []
---

# ഓരോരോ കാര്യങ്ങൾ കാണുമ്പോൾ വിഷമമുണ്ട്, അവസാന കാലത്ത് അച്ഛന്റെ പെരുമാറ്റത്തിൽ മാറ്റം; ഷോബി തിലകൻ

> **Lead Summary:** മലയാള സിനിമയിലെ അതുല്യ നടൻ ആയിരുന്നു തിലകൻ. തിലകന് പകരം വെക്കാൻ മറ്റൊരു നടൻ ഇത് വരെയും ഉയർന്ന് വന്നിട്ടില്ലെന്നാണ് സിനിമാ ലോകവും പ്രേക്ഷകരും പറയുന്നത്. എന്നും മനസ്സിൽ തങ്ങി നിൽക്കുന്ന ഒരുപാട് നല്ല കഥാപത്രങ്ങൾ സമ്മാനിച്ച ഒരു നടൻ കൂടിയാണ് .

## Article Content

മലയാള സിനിമയിലെ അതുല്യ നടൻ ആയിരുന്നു തിലകൻ. തിലകന് പകരം വെക്കാൻ മറ്റൊരു നടൻ ഇത് വരെയും ഉയർന്ന് വന്നിട്ടില്ലെന്നാണ് സിനിമാ ലോകവും പ്രേക്ഷകരും പറയുന്നത്. എന്നും മനസ്സിൽ തങ്ങി നിൽക്കുന്ന ഒരുപാട് നല്ല കഥാപത്രങ്ങൾ സമ്മാനിച്ച ഒരു നടൻ കൂടിയാണ് .

 ഇപ്പോഴിതാ തിലകന്റെ അവസാന നാളുകളെക്കുറിച്ച് മകൻ ഷോബി തിലകൻ കൗമുദി മൂവീസിനോട് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. അവസാന കാലത്ത് പിതാവ് ദേഷ്യക്കാരൻ ആയിരുന്നില്ലെന്ന് ഷോബി തിലകൻ പറയുന്നു. 

'പ്രായമായി ഒരാളുടെ ഹെൽപ്പ് ഒക്കെ വേണമെന്ന അവസരം വന്നപ്പോൾ മുതൽ‌ പുള്ളി കുറച്ച് ശാന്തനായി തുടങ്ങി. അവസാനമായപ്പോൾ അച്ഛൻ വണ്ടി ഓടിക്കുന്നില്ലായിരുന്നു. ഞാൻ തന്നെയായിരുന്നു മിക്കവാറും സ്ഥലങ്ങളിലെല്ലാം അച്ഛനെ കൊണ്ട് പോയത്. അച്ഛൻ ഇപ്പോൾ ഉണ്ടായിരുന്നെങ്കിൽ ചെറുപ്പ കാലത്ത് നഷ്ടപ്പെട്ട ഓർമ്മകൾ കിട്ടുമായിരുന്നു' .

'എന്റെ മകനന്ന് ഒരു വയസ് പോലും ആയിട്ടില്ല. അച്ഛൻ ഫ്ലാറ്റിലാണ് താമസിക്കുന്നത്. ഇടയ്ക്ക് മോനെയും കൊണ്ട് അച്ഛനടുത്ത് പോവും. മുറിയിൽ അച്ഛൻ പുസ്തകം വായിച്ചിരിക്കുകയായിരിക്കും. ഇവൻ അച്ഛനെ പോയി ശല്യം ചെയ്യുന്നത് എനിക്ക് പേടി ആണ്. അച്ഛന് അത് ഇഷ്ടപ്പെടാതിരിക്കുമോ എന്നത് കൊണ്ട് ഞാൻ മോനെ വിളിക്കും. അപ്പോൾ അച്ഛൻ പറയും ഡാ അവനവിടെ നിന്നോട്ടെ നിനക്കെന്താ അതിനെന്ന്'.

'പിന്നെ ഞാനിങ്ങ് പോരും. കുറേക്കഴിഞ്ഞപ്പോൾ പുള്ളിക്കാരൻ ഇവനെ ഓരോന്ന് പഠിപ്പിക്കുകയാണ്. വേസ്റ്റ്  പാത്രത്തിൽ ഇടണമെന്നൊക്കെ. ഇവനെ പഠിപ്പിച്ച് കുറേക്കഴിഞ്ഞപ്പോൾ അച്ഛന്റെ ചെരുപ്പും എടുത്ത് വേസ്റ്റ് ബാസ്ക്കറ്റിൽ ഇട്ടു. ഡാ റാസ്ക്കൽ എന്ന് അച്ഛൻ വിളിച്ചു. ഉടനെ മോൻ നീ എന്നെ ആണോടാ റാസ്ക്കൽ എന്ന് വിളിച്ചതെന്ന് ചോദിച്ചു. ആ ഇന്റിമസി ആയിരുന്നു,' ഷോബി തിലകൻ പറഞ്ഞു.

പുതിയ കാലത്ത് മാതാപിതാക്കളെ മക്കൾ അവ​ഗണിക്കുന്നതിനെക്കുറിച്ചും ഷോബി തിലകൻ സംസാരിച്ചു. 'ഓരോരോ കാര്യങ്ങൾ കാണുമ്പോൾ വിഷമമുണ്ട്. അച്ഛനമ്മമാരെ പ്രതിസ്ഥാനത്ത് നിർത്തി ഇപ്പോൾ തന്നെ ഒരുപാട് കാര്യങ്ങൾ ഇവിടെ നടക്കുന്നുണ്ട്. അച്ഛന്റെയും അമ്മയുടെയും വേദന മക്കൾ മനസ്സിലാക്കുന്നില്ല' 'അച്ഛൻ‌, അമ്മ എന്ന നിലയിൽ നമ്മൾ തളർന്ന് പോവുന്നത് അവിടെ ആണ്.

ജനിപ്പിച്ച് ഓരോ ദിവസം കൈ വളരുമോ കാൽ വളരുമോ എന്ന് നോക്കി 25 വയസ്സ് വരെ വളർത്തി വേറെ ഒരാളുടെ കൂടെ ഇറങ്ങിപ്പോവുകയോ കൈപിടിച്ച് കൊടുത്ത ശേഷം നമ്മളെ തള്ളിപ്പറയുകയോ ചെയ്യുന്നതിന്റെ വിഷമം പറഞ്ഞറിയിക്കാൻ പറ്റില്ല, ഷോബി തിലകൻ പറഞ്ഞു. 

### Related Links & Sources
- [Original Story Source](https://moviemax.in/news/88302/shobis-words-about-tilak-are-going-viral-new)