---
title: "എന്റെയടുത്ത് വരുന്നവരൊക്കെ രണ്ടര കോടിയില്‍ സിനിമ തീര്‍ക്കും; ഒമര്‍ ലുലു"
english_title: "All those who come to me will complete the film for two and a half crores; Omar Lulu"
publisher: "moviemax.in"
canonical_url: "https://moviemax.in/news/88291/all-those-who-come-to-me-will-complete-the-film-for-two-and-a-half-crores-omar-lulu"
published_at: "2023-01-01T08:12:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b0f31fc30a1_omar_lulu.jpg"
keywords: []
---

# എന്റെയടുത്ത് വരുന്നവരൊക്കെ രണ്ടര കോടിയില്‍ സിനിമ തീര്‍ക്കും; ഒമര്‍ ലുലു

> **Lead Summary:** സംവിധായകന്‍ ഒമര്‍ ലുലുവിന്റെ ഏറ്റവും പുതിയ സിനിമ സമയമാണ്. ഇര്‍ഷാദ് ആണ് സിനിമയിലെ നായകന്‍. ഇപ്പോഴിതാ ഈ സിനിമയുമായി ബന്ധപ്പെട്ട് ഒമര്‍ ലുലു ബിഹൈന്റ്വുഡ്‌സിന് നല്‍കിയ അഭിമുഖമാണ് ശ്രദ്ധ നേടുന്നത്.

## Article Content

സംവിധായകന്‍ ഒമര്‍ ലുലുവിന്റെ ഏറ്റവും പുതിയ സിനിമ സമയമാണ്. ഇര്‍ഷാദ് ആണ് സിനിമയിലെ നായകന്‍. ഇപ്പോഴിതാ ഈ സിനിമയുമായി ബന്ധപ്പെട്ട് ഒമര്‍ ലുലു ബിഹൈന്റ്വുഡ്‌സിന് നല്‍കിയ അഭിമുഖമാണ് ശ്രദ്ധ നേടുന്നത്.

യുവാക്കളാണ് തന്റെ സിനിമകളുടെ പ്രേക്ഷകരെന്നാണ് ഒമര്‍ പറയുന്നത് ‘കുടുംബ പ്രേക്ഷകര്‍ എന്തിനാണ് നമുക്ക് യൂത്ത് ഇല്ലേ. എനിക്ക് പ്രായം ആയെങ്കില്‍ ദുല്‍ഖറിനും പ്രായം ആയി. ഞാനും ദുല്‍ഖറുമാെക്കെ ഒരേ പ്രായക്കാരാണ്.

ധമാക്ക എന്ന എന്റെ സിനിമ വലിയ പരാജയം ആയിരുന്നു. എനിക്ക് ആ സിനിമ ഇഷ്ടമായില്ല. തുടങ്ങിയത് പോലെ അല്ല സിനിമ തീര്‍ത്തത്’ ‘സ്റ്റോറി ലൈന്‍ അവസാനം മാറ്റിയിരുന്നു. പവര്‍ സ്റ്റാര്‍ പ്രൊഡക്ഷനില്‍ പ്രശ്‌നമായി നില്‍ക്കുകയാണ്.

അത് കുറച്ച് ബഡ്ജറ്റ് കൂടിയ സിനിമ ആണ്. എന്റെയടുത്ത് വരുന്നവരൊക്കെ രണ്ടര കോടിയില്‍ സിനിമ തീര്‍ക്കും. അത്രയും ബിസിനസ് എങ്ങനെയെങ്കിലും നടത്തും. പവര്‍ സ്റ്റാറിന് അഞ്ച് കോടിയോളം വരും’

‘നല്ല സമയത്തിന് ആകെ ഒരു കോടി രൂപ ആയതേ ഉള്ളൂ. ഇവര്‍ക്കൊന്നും പൈസ കൊടുത്തിട്ടില്ല. സ്‌നേഹം മാത്രമേ കൊടുത്തിട്ടുള്ളൂ. പൈസ സിനിമ കഴിഞ്ഞാല്‍ കിട്ടുമല്ലോ. അഡാര്‍ ലവ്, ഹാപ്പി വെഡ്ഡിം?ഗ് എന്നിവയിലൊന്നും ആര്‍ക്കുമങ്ങനെ പൈസ കിട്ടിയിട്ടില്ല. ഒമര്‍ കൂട്ടിച്ചേര്‍ത്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/88291/all-those-who-come-to-me-will-complete-the-film-for-two-and-a-half-crores-omar-lulu)