---
title: "സംഭവബഹുലമായിരുന്നു എനിക്ക് ഈ വര്‍ഷം; തുറന്ന് പറഞ്ഞു ലേഡി സൂപ്പർസ്റ്റാർ"
english_title: "This year has been eventful for me; Lady Superstar said openly"
publisher: "moviemax.in"
canonical_url: "https://moviemax.in/news/88272/this-year-has-been-eventful-for-me-lady-superstar-said-openly"
published_at: "2022-12-31T23:33:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b07af811151_nayans.jpg"
keywords: []
---

# സംഭവബഹുലമായിരുന്നു എനിക്ക് ഈ വര്‍ഷം; തുറന്ന് പറഞ്ഞു ലേഡി സൂപ്പർസ്റ്റാർ

> **Lead Summary:** നയൻതാര നായികയായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് 'കണക്റ്റ്'. ചിത്രത്തിന് തിയറ്ററുകളില്‍ മികച്ച പ്രതികരണം ലഭിച്ച സാഹചര്യത്തിൽ ഇപ്പോഴിതാ എല്ലാവര്‍ക്കും നന്ദി പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് നയൻതാര. എനിക്ക് സംഭവബഹുലമായിരുന്നു ഈ വര്‍ഷം. നന്ദിയുണ്ട്. 'കണക്റ്റ്' കാണുകയും പിന്തുണയ്ക്കുകയും ചെയ്ത എല്ലാവര്‍ക്കും നന്ദി പറയുന്നു.

## Article Content

നയൻതാര നായികയായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് 'കണക്റ്റ്'. ചിത്രത്തിന് തിയറ്ററുകളില്‍ മികച്ച പ്രതികരണം ലഭിച്ച സാഹചര്യത്തിൽ ഇപ്പോഴിതാ എല്ലാവര്‍ക്കും നന്ദി പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് നയൻതാര. എനിക്ക് സംഭവബഹുലമായിരുന്നു ഈ വര്‍ഷം. നന്ദിയുണ്ട്. 'കണക്റ്റ്' കാണുകയും പിന്തുണയ്ക്കുകയും ചെയ്ത എല്ലാവര്‍ക്കും നന്ദി പറയുന്നു.

ഇനിയും കാണാനിരിക്കുന്നവര്‍ക്കും എന്റെ നന്ദി. സിനിമയോടും പ്രേക്ഷകരോടും ഞങ്ങള്‍ നീതി പുലര്‍ത്താൻ പരമാവധി ശ്രമിച്ചു. അങ്ങനെയൊരു ധാരണയോടെയാണ് ചിത്രത്തെ സമീപിച്ചതും. അശ്വിൻ ശരവൺ അദ്ദേഹത്തിന്റെ ടീമിലെ എല്ലാവരും എന്നില്‍ വിശ്വസിച്ചു.ഞാൻ താങ്കളുടെ സിനിമയുമായി സഹകരിക്കുന്നതില്‍ എന്നും സന്തോഷവതിയാണ്. നിര്‍മാതാവ് വിഘ്‍നേശ് ശിവനും അദ്ദേഹത്തിന്റെ ടീമിനും നന്ദി അറിയിക്കുന്നു.

ഇങ്ങനെ ഒരു സിനിമ തെരഞ്ഞെടുക്കുകയം അതിനായി ആത്മാര്‍ഥമായി പരിശ്രമിക്കുകയും ചെയ്തു.  നിങ്ങളുടെ സ്‍നേഹം, പിന്തുണ, പ്രതികരണങ്ങള്‍, വിമര്‍ശനങ്ങള്‍ എല്ലാം ഉള്‍ക്കൊള്ളുന്നുവെന്നും എല്ലാവര്‍ക്കും പുതുവത്സരാശംസകള്‍ നേരുന്നുവെന്നും നയൻതാര വാര്‍ത്താകുറിപ്പില്‍ പറഞ്ഞു . നയൻതാരയും വിഘ്‍നേശ് ശിവനും ജൂണ്‍ ഒമ്പതിന് ആയിരുന്നു വിവാഹിതരായത്. മഹാബലിപുരത്തായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. . സംവിധായകൻ വിഘ്‍നേശ് ശിവനുമായുള്ള വിവാഹദൃശ്യങ്ങള്‍ അടക്കം ഉള്‍പ്പെടുത്തി നയൻതാരയെ കുറിച്ചുള്ള ഡോക്യുമെന്ററി നെറ്റ്‍ഫ്ലിക്സ് സ്‍ട്രീം ചെയ്യുമെന്നും മുൻപ് അറിയിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/88272/this-year-has-been-eventful-for-me-lady-superstar-said-openly)