---
title: "ഞാന്‍ ഇപ്പോള്‍ പര്‍ദ്ദ ഇട്ടിട്ട് പോയാലും നെഗറ്റീവ് കമന്റ്‌സ് വരും; ഹണി റോസ്"
english_title: "Even if I wear a veil now, I get negative comments; Honey Rose"
publisher: "moviemax.in"
canonical_url: "https://moviemax.in/news/88267/even-if-i-wear-a-veil-now-i-get-negative-comments-honey-rose"
published_at: "2022-12-31T22:16:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b067da819cb_honeyrose.jpg"
keywords: []
---

# ഞാന്‍ ഇപ്പോള്‍ പര്‍ദ്ദ ഇട്ടിട്ട് പോയാലും നെഗറ്റീവ് കമന്റ്‌സ് വരും; ഹണി റോസ്

> **Lead Summary:** മലയാളത്തിലൂടെ കടന്നു വന്ന് സൗത്ത് ഇന്ത്യ മുഴുവന്‍ ആരാധകരെ സ്വന്തമാക്കിയ താരമാണ് ഹണി റോസ്. സിനിമ തിരക്കുകള്‍ക്കിടയിലും സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് താരം. ഇതിലൂടെ തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും വീഡിയോകളും താരം പങ്കുവെയ്ക്കാറുണ്ട്.

## Article Content

മലയാളത്തിലൂടെ കടന്നു വന്ന് സൗത്ത് ഇന്ത്യ മുഴുവന്‍ ആരാധകരെ സ്വന്തമാക്കിയ താരമാണ് ഹണി റോസ്. സിനിമ തിരക്കുകള്‍ക്കിടയിലും സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് താരം. ഇതിലൂടെ തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും വീഡിയോകളും താരം പങ്കുവെയ്ക്കാറുണ്ട്.

എന്നാല്‍ താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങള്‍ക്ക് നേരെ വിമര്‍ശനം ഉയരാറുണ്ട്. താരത്തിന്റെ വസ്ത്രധാരണമാണ് വിമര്‍ശനങ്ങള്‍ക്ക് കാരണമാകാറുള്ളത്. ഇപ്പോഴിതാ തനിക്ക് നേരെ എത്തുന്ന വിമര്‍ശനങ്ങളെ കുറിച്ച് ഹണി പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്.

ഞാന്‍ ഇപ്പോള്‍ പര്‍ദ്ദ ഇട്ടിട്ട് പോയാലും നെഗറ്റീവ് കമന്റ്‌സ് വരും എന്നാണ് ഹണി പറയുന്നത്. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു ഹണിയുടെ പ്രതികരണം.

എനിക്ക് കണ്‍ഫര്‍ട്ടബിള്‍ ആയിട്ടുള്ള വസ്ത്രങ്ങളാണ് ഞാന്‍ ധരിക്കുന്നത്. നമ്മുടെ ലൈഫിന്റെ ഭാഗമേ അല്ലാത്ത ആരെങ്കിലും പറയുന്നത് കേട്ട്, അവരെ പേടിച്ച് ഒരു കാര്യം ഉപേക്ഷിക്കേണ്ട കാര്യമെന്താണെന്ന് എന്നും ഹണി ചോദിക്കുന്നു.

ഞാന്‍ ഇപ്പോള്‍ പര്‍ദ്ദ ഇട്ടിട്ട് പോയാലും നെഗറ്റീവ് കമന്റ്‌സ് വരും. എനിക്ക് കണ്‍ഫര്‍ട്ടബിള്‍ ആയിട്ടുള്ള വസ്ത്രങ്ങളാണ് ഞാന്‍ ധരിക്കുന്നത്. ഓരോ പരിപാടി നോക്കിയും ഡ്രെസുകള്‍ തെരഞ്ഞെടുക്കും. നമ്മളെ ഉദ്ഘാടനത്തിനോ മറ്റോ വിളിക്കുന്നവര്‍ക്ക് അതൊരു പ്രശ്‌നമായിട്ട് തോന്നില്ല.

പിന്നെ ആര്‍ക്കാണ് പ്രശ്‌നം എന്ന് ചോദിച്ചാല്‍, ഈ ഫോണിനകത്തുള്ള ചെറിയൊരു ശതമാനം ആള്‍ക്കാര്‍ക്ക് ആണ് എന്നും ഹണി റോസ് പറയുന്നു. എല്ലാവര്‍ക്കും ഒരു ലൈഫേ ഉള്ളൂ. എനിക്ക് ഈ വസ്ത്രം ഇടണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നു.

പക്ഷേ കുറച്ച് ആള്‍ക്കാര്‍ പറയുന്നു അങ്ങനെ ചെയ്യരുതെന്ന്. നമ്മുടെ ലൈഫിന്റെ ഭാഗമേ അല്ലാത്ത ആരെങ്കിലും പറയുന്നത് കേട്ട്, അവരെ പേടിച്ച് അത് ഉപേക്ഷിക്കേണ്ട കാര്യമെന്താണ്. അങ്ങനെ ജീവിക്കാന്‍ ആര്‍ക്ക് പറ്റും’, എന്ന് ഹണി റോസ് ചോദിക്കുന്നു.

വളരെ ചെറിയൊരു കാര്യം മതി പെട്ടെന്ന് വിഷമം വരുന്ന ആളാണ് ഞാന്‍. വീണ്ടും വീണ്ടും അത് തുടര്‍ന്നു കൊണ്ടിരിക്കുമ്പോള്‍ ഇംപാക്ടും കുറയുമല്ലോ. ഇപ്പോള്‍ അത്തരം വിമര്‍ശനങ്ങള്‍ കാര്യമാക്കാറില്ലെന്നും ഹണി റോസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/88267/even-if-i-wear-a-veil-now-i-get-negative-comments-honey-rose)