---
title: "ചുംബനം രംഗങ്ങള്‍ക്കിടെ താന്‍ കാരവാനിലേക്ക് ഓടിപ്പോകും- വെളുപ്പെടുത്തലുമായി നടി "
english_title: "During the kissing scenes she would run away to the caravan- the actress with bleach"
publisher: "moviemax.in"
canonical_url: "https://moviemax.in/news/88264/during-the-kissing-scenes-she-would-run-away-to-the-caravan-the-actress-with-bleach"
published_at: "2022-12-31T22:05:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b06718ca6d8_anjali2.jpg"
keywords: []
---

# ചുംബനം രംഗങ്ങള്‍ക്കിടെ താന്‍ കാരവാനിലേക്ക് ഓടിപ്പോകും- വെളുപ്പെടുത്തലുമായി നടി 

> **Lead Summary:** **സി**നിമയില്‍ താരങ്ങളുടെ ഇന്റിമേറ്റ് രംഗങ്ങള്‍ എന്നത് വളരെ പ്രധാനപ്പെട്ടതാണ്. കഥാപാത്രങ്ങള്‍ക്കിടയിലെ ബന്ധവും കഥാപാത്രം കടന്നു പോകുന്ന മാനസികാവസ്ഥയുമൊക്കെ അവതരിപ്പിക്കാന്‍ ഇന്റിമേറ്റ് രംഗങ്ങള്‍ക്ക് സാധിക്കാറുണ്ട്. മുമ്പത്തേതിനേക്കാളുപരിയായി സിനിമാ ലോകം കൂടുതല്‍ കരുതലോടെയാണ് ഇന്ന് ഇന്റിമേറ്റ് രംഗങ്ങള്‍ ചിത്രീകരിക്കുന്നത്.

## Article Content

**സി**നിമയില്‍ താരങ്ങളുടെ ഇന്റിമേറ്റ് രംഗങ്ങള്‍ എന്നത് വളരെ പ്രധാനപ്പെട്ടതാണ്. കഥാപാത്രങ്ങള്‍ക്കിടയിലെ ബന്ധവും കഥാപാത്രം കടന്നു പോകുന്ന മാനസികാവസ്ഥയുമൊക്കെ അവതരിപ്പിക്കാന്‍ ഇന്റിമേറ്റ് രംഗങ്ങള്‍ക്ക് സാധിക്കാറുണ്ട്. മുമ്പത്തേതിനേക്കാളുപരിയായി സിനിമാ ലോകം കൂടുതല്‍ കരുതലോടെയാണ് ഇന്ന് ഇന്റിമേറ്റ് രംഗങ്ങള്‍ ചിത്രീകരിക്കുന്നത്.

പോയ വര്‍ഷമിറങ്ങിയ ബോളിവുഡ് ചിത്രമായ ഗെഹരായിയാമിലൂടെയാണ് ഇന്റിമസി ഡയറക്ടര്‍ എന്നൊരു ആളെക്കുറിച്ച്‌ സിനിമാ ലോകം ചര്‍ച്ച ചെയ്തു തുടങ്ങുന്നത്. സിനിമയില്‍ ആക്ഷനും ഡാന്‍സുമൊക്കെ കൊറിയോഗ്രാഫി ചെയ്യുന്നത് പോലെ തന്നെ ഇന്റിമേറ്റ് രംഗവും ഒരുക്കണമെന്ന് ഇന്ന് സിനിമാ ലോകം തിരിച്ചറിയുകയും അതിന്റെ ഗുണങ്ങള്‍ താരങ്ങള്‍ക്ക് ലഭിക്കുകയും ചെയ്യുന്നുണ്ട്.

ഇപ്പോഴിതാ ഗലാട്ട യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഇന്റിമേറ്റ് രംഗങ്ങള്‍ ചെയ്യുന്നതിനെക്കുറിച്ച്‌ മനസ് തുറക്കുകയാണ് നടി അഞ്ജലി. തെന്നിന്ത്യന്‍ സിനിമയിലെ മിന്നും താരമാണ് അഞ്ജലി. ജന്മം കൊണ്ട് തെലുങ്കാണ് അഞ്ജലിയുടെ മാതൃഭാഷയെങ്കിലും തമിഴിലൂടെയാണ് അഞ്ജലി താരമായി മാറുന്നത്.

തന്റെ പുതിയ വെബ് സീരീയ ദ ഫാളിന്റെ പ്രൊമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തിലാണ് അഞ്ജലി മനസ് തുറന്നത്. തന്നെ സംബന്ധിച്ച്‌ ഇന്റിമേറ്റ് രംഗങ്ങള്‍ ചിത്രീകരിക്കുക എന്നത് ഏറെ ബുദ്ധിമുട്ടുള്ളതാണെന്നാണ് അഞ്ജലി പറയുന്നത്.

എത്രത്തോളം പോകുമെന്ന് അറിയില്ലെന്നും തന്റെ കംഫര്‍ട്ട് സോണ്‍ എത്രത്തോളമാണെന്ന് തനിക്കറിയില്ലെന്നുമാണ് അഞ്ജലി പറയുന്നത്. അങ്ങനെ വരുന്ന സാഹചര്യങ്ങളില്‍ ചുംബനം രംഗങ്ങള്‍ക്കിടെ താന്‍ കാരവാനിലേക്ക് ഓടിപ്പോവുമെന്നും അവിടെയിരുന്ന് കുറേ നേരം കരഞ്ഞ ശേഷമാണ് താന്‍ തിരികെ ഷോട്ടിലേക്ക് വരികയെന്നുമാണ് അഞ്ജലി പറയുന്നത്.

ഒരു പോയന്റിലെത്തുമ്ബോള്‍ ആ രംഗങ്ങള്‍ തന്നെ ട്രിഗര്‍ ചെയ്യുമെന്നാണ് അഞ്ജലി പറയുന്നത്. എന്നാല്‍ ലിപ് ലോക്ക് രംഗത്തിന്റെ കാര്യത്തില്‍ തനിക്ക് ആശങ്കയില്ലെന്നാണ് അഞ്ജലി പറയുന്നത്. ലിപ് ലോക്ക് രംഗമാകുമ്പോള്‍ ഒരു പരിധിയ്ക്ക് അപ്പുറത്തേക്ക് പോകില്ലെന്ന് അറിയാമെന്നാണ് അഞ്ജലി പറയുന്നത്.

ഒരുപാട് പേര്‍ക്ക് മുന്നിലാണ് അഭിനയിക്കുന്നത് എന്നതും പ്രശ്‌നമായി അഞ്ജലി ചൂണ്ടിക്കാണിക്കുന്നുണ്ട്. എത്ര ചെറിയ ക്രൂവാണെങ്കിലും കുറഞ്ഞത് പതിനഞ്ചു പേരെങ്കിലും എന്തായാലും സെറ്റിലുണ്ടാകുമെന്നാണ് അഞ്ജലി പറയുന്നുണ്ട്. അതിനിടെ താന്‍ നേരത്തെ ഒരു ടോക്‌സിക് റിലേഷന്‍ഷിപ്പിലായിരുന്നുവെന്നും അഞ്ജലി പറയുന്നുണ്ട്.

''അതെ ഞാനൊരു ടോക്‌സിക് റിലേഷന്‍ഷിപ്പിലായിരുന്നു. ആരുടേയും പേര് പറയാന്‍ ആഗ്രഹിക്കുന്നില്ല. പക്ഷെ ഞാന്‍ കരുതിയിരുന്നത്ര നല്ല ഒന്നായിരുന്നില്ല അത്'' എന്നാണ് അഞ്ജലി പറഞ്ഞത്.

റിലേഷന്‍ഷിപ്പാണോ കരിയറാണോ വേണ്ടതെന്ന് ഒരു സ്ത്രീയ്ക്ക് ചിന്തിക്കേണ്ടി വരേണ്ടതാണ് ടോക്‌സിക് റിലേഷന്‍ഷിപ്പായി അഞ്ജലി പറയുന്നത്. ഒരു പുരുഷന് വിവാഹം കഴിക്കുകയും ജോലിയ്ക്ക് പോകുന്നത് തുടരുകയും ചെയ്യാന്‍ ആകുമെങ്കില്‍ പെണ്ണിനും സാധിക്കുമെന്നാണ് അഞ്ജലി പറയുന്നത്.

ഈയ്യടുത്ത് തന്റെ പ്രണയ പരാജയത്തെക്കുറിച്ച്‌ അഞ്ജലി പറഞ്ഞത് വാര്‍ത്തയായി മാറിയിരുന്നു. കട്രതു തമിഴ് എന്ന ചിത്രത്തിലൂടെയാണ് അഞ്ജലി താരമായി മാറുന്നത്. റാം ആയിരുന്നു സിനിമയുടെ സംവിധാനം. പിന്നീട് അങ്ങാടി തെരൂ, എങ്കേയും എപ്പോതും തുടങ്ങിയ നിരവധി ഹിറ്റുകളിലെ നായികയായി. നായിക വേഷത്തില്‍ മാത്രമല്ല സഹ നടിയായും അഞ്ജലി കയ്യടി നേടിയിട്ടുണ്ട്.

അഭിനയത്തിന് പുറമെ ഐറ്റം ഡാന്‍സിംഗിലും അഞ്ജലി കയ്യടി നേടിയിട്ടുണ്ട്. ഈയ്യടുത്ത് ഹിറ്റായി മാറിയ റാ റാ റഡ്ഡി പാട്ടിലെ അഞ്ജലിയുടെ ചുവടുകള്‍ കയ്യടി നേടിയതാണ്. സിനിമയ്ക്ക് പുറമെ ഒടിടി ലോകത്തും അഞ്ജലി സാന്നിധ്യം അറിയിച്ചിട്ടുണ്ട്. നെറ്റ്ഫ്‌ളിക്‌സിന്റെ തമിഴ് ആന്തോളജിയില്‍ ഇരട്ട വേഷത്തിലെത്തിയാണ് അഞ്ജലി ഒടിടിയില്‍ കയ്യടി നേടുന്നത്. ഇപ്പോഴിതാ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിന്റെ ഫാള്‍ എന്ന സീരീസുമായി എത്തുകയാണ് അഞ്ജലി.

### Related Links & Sources
- [Original Story Source](https://moviemax.in/news/88264/during-the-kissing-scenes-she-would-run-away-to-the-caravan-the-actress-with-bleach)