---
title: "തനിക്ക് താത്പര്യം തോന്നിയ ഒരു പെണ്‍കുട്ടിയില്‍ നിന്നും നേരിട്ട അനുഭവം- വെളിപ്പെടുത്തി താരം "
english_title: "The actor revealed the experience he faced from a girl he was interested in"
publisher: "moviemax.in"
canonical_url: "https://moviemax.in/news/88255/the-actor-revealed-the-experience-he-faced-from-a-girl-he-was-interested-in"
published_at: "2022-12-31T21:06:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b057205af88_manikandan.jpg"
keywords: []
---

# തനിക്ക് താത്പര്യം തോന്നിയ ഒരു പെണ്‍കുട്ടിയില്‍ നിന്നും നേരിട്ട അനുഭവം- വെളിപ്പെടുത്തി താരം 

> **Lead Summary:** **ത**നിക്ക് താത്പര്യം തോന്നിയ ഒരു പെണ്‍കുട്ടിയില്‍ നിന്നും നേരിട്ട അനുഭവം വെളിപ്പെടുത്തി ബോയ്സ് എന്ന ചിത്രത്തിലൂടെ ശ്രദ്ധനേടിയ താരം മണികണ്ഠന്‍. മലേഷ്യയിലുള്ള ഒരു പെണ്‍കുട്ടിയുമായി സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ടതും അവളെ കാണാന്‍ പോയതുമാണ് താരം പങ്കുവച്ചത്.

## Article Content

**ത**നിക്ക് താത്പര്യം തോന്നിയ ഒരു പെണ്‍കുട്ടിയില്‍ നിന്നും നേരിട്ട അനുഭവം വെളിപ്പെടുത്തി ബോയ്സ് എന്ന ചിത്രത്തിലൂടെ ശ്രദ്ധനേടിയ താരം മണികണ്ഠന്‍. മലേഷ്യയിലുള്ള ഒരു പെണ്‍കുട്ടിയുമായി സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ടതും അവളെ കാണാന്‍ പോയതുമാണ് താരം പങ്കുവച്ചത്.

നടന്റെ വാക്കുകള്‍ ഇങ്ങനെ, *'മലേഷ്യയിലുള്ള ഒരു പെണ്‍കുട്ടി ഫേസ് ബുക്കിലൂടെ എന്നെ പരിചയപ്പെട്ടു. അവളെ തേടി മലേഷ്യയില്‍ പോയി, അവിടെ ഞങ്ങള്‍ നാലഞ്ച് ദിവസം കൂടെ ഒരുമിച്ച്‌ നിന്നില്ല, അതിനുള്ളില്‍ തന്നെ പല തരത്തിലുള്ള ടോര്‍ച്ചറിങ് ഞാന്‍ അവളില്‍ നിന്നും അനുഭവിച്ചു. *

*പല കാരണങ്ങള്‍ പറഞ്ഞ് എന്റെ കൈയ്യിലുള്ള കാശ് എല്ലാം അവള്‍ വാങ്ങി, എപ്പോഴും പ്രശ്നങ്ങളെ കുറിച്ച്‌ മാത്രം പറഞ്ഞുകൊണ്ടിരുന്നു. അവളോട് വലിയ പ്രണയം ഉണ്ടായിട്ട് പോയതല്ല, അവള്‍ക്കും എനിക്കും എന്തോ ഒരു അട്രാക്ഷന്‍ ഉണ്ടായിരുന്നു. *

*കുറേ ആയില്ലേ തനിച്ച്‌ ജീവിയ്ക്കുന്നു, നമുക്ക് ഒരുമിച്ച്‌ കുറച്ച്‌ സമയം ചെലവഴിക്കാം, നീ മലേഷ്യയിലേക്ക് വാ എന്ന് അവള്‍ നിര്‍ബന്ധിച്ചത് പ്രകാരം ആണ് ഞാന്‍ പോയത്.' *

പറ്റിക്കപ്പെടാന്‍ വേണ്ടി, സെക്സിന് മാത്രം ആഗ്രഹിച്ച്‌ മലേഷ്യ വരെ പോകണമായിരുന്നോ, അതാണ് ആവശ്യമെങ്കില്‍ ഇവിടെ സെക്സ് വര്‍ക്കേഴ്സ് ഉണ്ടല്ലോ എന്നായിരുന്നു ഷക്കീലയുടെ ചോദ്യം. രണ്ട് പേരും ഇഷ്ടപ്പെട്ട് ചെയ്യുന്നതായിരിക്കണം സെക്സ് എന്നായിരുന്നു ഇതിനു മണികണ്ഠന്റെ മറുപടി.

### Related Links & Sources
- [Original Story Source](https://moviemax.in/news/88255/the-actor-revealed-the-experience-he-faced-from-a-girl-he-was-interested-in)