---
title: "നടന്‍ ബാബുരാജിന്റെ മകന്‍ അഭയ് ബാബുരാജിന്റെ വിവാഹനിശ്ചയം കഴിഞ്ഞു"
english_title: "Actor Baburaj's son Abhay Baburaj got engaged"
publisher: "moviemax.in"
canonical_url: "https://moviemax.in/news/88243/actor-baburajs-son-abhay-baburaj-got-engaged"
published_at: "2022-12-31T20:10:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b04a185e3a5_baburaj.jpg"
keywords: []
---

# നടന്‍ ബാബുരാജിന്റെ മകന്‍ അഭയ് ബാബുരാജിന്റെ വിവാഹനിശ്ചയം കഴിഞ്ഞു

> **Lead Summary:** നടന്‍ ബാബുരാജിന്റെ മകന്‍ അഭയ് ബാബുരാജിന്റെ വിവാഹനിശ്ചയം കഴിഞ്ഞു. ഗ്ലാഡിസ് ആണ് വധു. വിവാഹനിശ്ചയ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

## Article Content

നടന്‍ ബാബുരാജിന്റെ മകന്‍ അഭയ് ബാബുരാജിന്റെ വിവാഹനിശ്ചയം കഴിഞ്ഞു. ഗ്ലാഡിസ് ആണ് വധു. വിവാഹനിശ്ചയ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

ബാബുരാജിന്റെ ആദ്യ ഭാര്യയിലെ മകനാണ് അഭയ്. ആദ്യ ഭാര്യയില്‍ അദ്ദേഹത്തിന് രണ്ടു മക്കളുണ്ട്. അഭയ്, അക്ഷയ്. വിവാഹച്ചടങ്ങില്‍ ഉടനീളം മുന്‍നിരയില്‍ തന്നെ ഉണ്ടായിരുന്നു ബാബുരാജ്.

അച്ഛന്റെ സ്ഥാനത്തുനിന്ന് എല്ലാ ചടങ്ങുകളും മുന്നില്‍ നിന്നു നടത്താന്‍ ചുക്കാന്‍ പിടിച്ചതും ബാബുരാജ് തന്നെയായിരുന്നു. വിവാഹ ബന്ധം വേര്‍പെടുത്തിയെങ്കിലും അച്ഛന്റെ സ്ഥാനത്ത് നിന്ന് ബാബുരാജ് കാര്യങ്ങള്‍ നടത്തിയത് സോഷ്യല്‍ മീഡിയയില്‍ കൈയ്യടി നേടുന്നുണ്ട്.

അതേസമയം രണ്ടാം ഭാര്യയായ വാണി വിശ്വനാഥ് ചടങ്ങില്‍ പങ്കെടുത്തില്ല. നടി വാണി വിശ്വനാഥുമായി രണ്ടാം വിവാഹമായിരുന്നു.വാണി വിശ്വനാഥിലും രണ്ടു കുട്ടികളാണ് ബാബുരാജിനുള്ളത്. ആര്‍ച്ച, ആരോമല്‍ എന്നാണ് കുട്ടികളുടെ പേര്.

ബാബുരാജ് രണ്ട് വിവാഹം കഴിച്ചതാണെന്ന് പലര്‍ക്കും അറിയില്ലായിരുന്നു. അറിയുന്നവര്‍ക്ക് തന്നെ ആദ്യഭാര്യ ആരാണെന്ന് അറിയില്ലായിരുന്നു. വിവാഹ നിശ്ചയ വീഡിയോ പുറത്ത് എത്തിയതോടെയാണ് ബാബു രാജിന്റെ ആദ്യ ഭാര്യയെ പ്രേക്ഷകര്‍ കാണുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/88243/actor-baburajs-son-abhay-baburaj-got-engaged)