---
title: "ദുല്‍ഖറിന് വേണ്ടി മമ്മൂട്ടി ആദ്യമായി പങ്കുവച്ച പോസ്റ്റ് ആഘോഷമാക്കി സോഷ്യല്‍ മീഡിയ"
english_title: "Mammootty's first post for Dulquar was celebrated on social media"
publisher: "moviemax.in"
canonical_url: "https://moviemax.in/news/8819/mammoottys-first-post-for-dulquar-was-celebrated-on-social-media"
published_at: "2021-11-04T10:06:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618363e7bbf17_mammootty.jpg"
keywords: []
---

# ദുല്‍ഖറിന് വേണ്ടി മമ്മൂട്ടി ആദ്യമായി പങ്കുവച്ച പോസ്റ്റ് ആഘോഷമാക്കി സോഷ്യല്‍ മീഡിയ

> **Lead Summary:** ദുല്‍ഖര്‍ സല്‍മാന്റെ സിനിമകള്‍ മികച്ച വിജയം നേടിയ സമയത്ത് ഏറ്റവും അധികം ഉയര്‍ന്ന് വന്ന വിമര്‍ശനമായിരുന്നു, മമ്മൂട്ടിയുടെ ഇടപെടലാണ് ദുല്‍ഖറിന്റെ വിജയം എന്ന്. ദുല്‍ഖറിന്റെ സിനിമകള്‍ തിരഞ്ഞെടുക്കുന്നതും അതില്‍ തിരുത്തലുകള്‍ വരുത്തുന്നതും എല്ലാം മമ്മൂട്ടിയാണെന്ന് പാപ്പരാസികള്‍ പറഞ്ഞു നടന്നു. എന്നാല്‍ അത് സത്യമല്ല എന്ന് കാലം തെളിയിച്ചു.

## Article Content

ദുല്‍ഖര്‍ സല്‍മാന്റെ സിനിമകള്‍ മികച്ച വിജയം നേടിയ സമയത്ത് ഏറ്റവും അധികം ഉയര്‍ന്ന് വന്ന വിമര്‍ശനമായിരുന്നു, മമ്മൂട്ടിയുടെ ഇടപെടലാണ് ദുല്‍ഖറിന്റെ വിജയം എന്ന്. ദുല്‍ഖറിന്റെ സിനിമകള്‍ തിരഞ്ഞെടുക്കുന്നതും അതില്‍ തിരുത്തലുകള്‍ വരുത്തുന്നതും എല്ലാം മമ്മൂട്ടിയാണെന്ന് പാപ്പരാസികള്‍ പറഞ്ഞു നടന്നു. എന്നാല്‍ അത് സത്യമല്ല എന്ന് കാലം തെളിയിച്ചു.

മമ്മൂട്ടിയുടെ യാതൊരു സ്റ്റാര്‍ഡവും ഉപയോഗിക്കാതെ തന്നെ, ഒരു പുതുമുഖ സംവിധായകന് ഒപ്പമാണ് ദുല്‍ഖര്‍ സിനിമയില്‍ എത്തിയത്. പിന്നീടുള്ള ഒരു സിനിമയിലും മമ്മൂട്ടി ഇടപെടുകയോ അഭിപ്രായം പറയുകയോ ചെയ്തിട്ടില്ല. എന്തിനേറെ, ദുല്‍ഖറിന്റെ സിനിമയ്ക്ക് വേണ്ടി ഒരു സോഷ്യല്‍ മീഡിയ പോസ്റ്റ് പോലും മമ്മൂട്ടി പങ്കുവച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഇപ്പോള്‍ കുറുപ്പിന്റെ ട്രെയിലര്‍ മമ്മൂട്ടി പ്രമോട്ട് ചെയ്തതോടെ സോഷ്യല്‍ മീഡിയ അതങ്ങ് ഏറ്റെടുത്തു.

ആദ്യമായിട്ടാണ് ഒരു ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തിന് വേണ്ടി മമ്മൂട്ടി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്കുവയ്ക്കുന്നത്. ഇതുവരെ മകന്റെ ചിത്രത്തിന് വേണ്ടി സോഷ്യല്‍ മീഡിയയില്‍ ഒരു പോസ്റ്റ് പോലും പങ്കുവച്ചില്ല എന്നുള്ള പരാതി ഇതോടെ തീരുമല്ലോ എന്ന് ട്രോളുകളിലൂടെ ഫാന്‍സും ചോദിക്കുന്നു.

അങ്ങനെ വരാന്‍ യാതൊരു വഴിയും ഇല്ല എന്ന് തന്നെ ഒരു കൂട്ടും ഫാന്‍സ് ഉറപ്പ് പറയുന്നു. ഒരുപക്ഷെ മമ്മൂട്ടി ഉറങ്ങുമ്പോള്‍ ദുല്‍ഖര്‍ വാപ്പച്ചിയുടെ ഫോണ്‍ എടുത്ത് തന്റെ സിനിമ പ്രമോട്ട് ചെയ്തതാവാനാണ് സാധ്യത എന്നാണ് ഇവര്‍ പറയുന്നത്. അല്ലാതെ ഇത്രയും വര്‍ഷത്തിനിടയില്‍ ആദ്യമായി ഇങ്ങനെ ഒരു മഹാ അത്ഭുതം സംഭവിക്കാനുള്ള സാധ്യത ഇല്ലത്രെ.

'കുറുപ്പ്, ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വേട്ടയാടപ്പെട്ട ഒളിപ്പോരാളി. വികലമായ സൂത്യധാരന്‍.. ആക്‌സിഡന്റല്‍ കോമന്‍.. നവംബര്‍ 12 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ കാണാം' എന്ന് പറഞ്ഞുകൊണ്ടാണ് മമ്മൂട്ടി കുറുപ്പിന് വേണ്ടി പ്രമോഷന്‍ ചെയ്തത്. കൂടാതെ ദുല്‍ഖറിനെയും ശ്രീനാഥ് രാജേന്ദ്രനെയും ഉള്‍പ്പടെ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരെയും ടാഗ് ചെയ്തിട്ടുണ്ട്.

അപ്പോള്‍ മകന്റെ സിനിമയ്ക്ക് വേണ്ടി പ്രമോഷന്‍ നടത്താം അറിയാം അല്ലേ എന്ന് ചോദിച്ചുകൊണ്ടുള്ള കമന്റുകളാണ് മമ്മൂട്ടിയുടെ പോസ്റ്റിന് താഴെ വന്നുകൊണ്ടിരിയ്ക്കുന്നത്. മഹാ അത്ഭുതം സംഭവിച്ചു എന്ന് ചിലര്‍ പറയുന്നു. അല്ല അല്ല, നൈസ് ആയി കുഞ്ഞിക്ക വാപ്പച്ചിയുടെ ഫോണ്‍ പൊക്കിയതാണ് എന്ന് തന്നെ ചിലര്‍ കമന്റിലും പറയുന്നു.

നേരിട്ട് ഒ ടി ടിയില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ച ചിത്രമായിരുന്നുവത്രെ കുറുപ്പ്. എന്നാല്‍ മമ്മൂട്ടി ഇടപെട്ട് തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യുകയായിരുന്നുവത്രെ. നവംബര്‍ 12 ന് മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് കുറുപ്പ് റിലീസ് ചെയ്യും.

### Related Links & Sources
- [Original Story Source](https://moviemax.in/news/8819/mammoottys-first-post-for-dulquar-was-celebrated-on-social-media)