---
title: "അവനെനിക്ക് സഹോദരനെ പോലെ; പൊട്ടിക്കരഞ്ഞ്  നടി, കാരണം ... "
english_title: "He is like a brother to me; The actress burst into tears because..."
publisher: "moviemax.in"
canonical_url: "https://moviemax.in/news/88177/he-is-like-a-brother-to-me-the-actress-burst-into-tears-because"
published_at: "2022-12-31T13:49:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63aff0b9227ab_dasha.jpg"
keywords: []
---

# അവനെനിക്ക് സഹോദരനെ പോലെ; പൊട്ടിക്കരഞ്ഞ്  നടി, കാരണം ... 

> **Lead Summary:** തമിഴ്നാട്ടിൽ ടെലിവിഷൻ രം​ഗത്ത് നിന്നും പ്രശസ്തയായി മാറിയ താരമാണ് ദർശ ​ഗുപ്ത. ഓ മൈസ് ​ഗോസ്റ്റ് ആണ് ദർശയുടെ പുതിയ സിനിമ. സണ്ണി ലിയോൺ നായിക ആയെത്തുന്ന ആദ്യ തമിഴ് സിനിമ ആണിത്. സതീഷ്, ജിപി മുത്തു തുടങ്ങിയവരും സിനിമയിൽ മറ്റ് വേഷങ്ങൾ ചെയ്യുന്നു.

## Article Content

തമിഴ്നാട്ടിൽ ടെലിവിഷൻ രം​ഗത്ത് നിന്നും പ്രശസ്തയായി മാറിയ താരമാണ് ദർശ ​ഗുപ്ത. ഓ മൈസ് ​ഗോസ്റ്റ് ആണ് ദർശയുടെ പുതിയ സിനിമ. സണ്ണി ലിയോൺ നായിക ആയെത്തുന്ന ആദ്യ തമിഴ് സിനിമ ആണിത്. സതീഷ്, ജിപി മുത്തു തുടങ്ങിയവരും സിനിമയിൽ മറ്റ് വേഷങ്ങൾ ചെയ്യുന്നു.

ഇപ്പോഴിതാ സിനിമയുടെ പ്രൊമോഷണൽ പരിപാടിക്കിടെ നടന്ന സംഭവമാണ് ചർച്ച ആവുന്നത്. മാധ്യമങ്ങളുടെ മുന്നിൽ നിന്ന് പൊട്ടിക്കരയുകയാണ് ദർശ ​ഗുപ്ത. എന്തിനാണ് കരയുന്നതെന്ന് ചോദിച്ചപ്പോൾ ദർശ മറുപടി നൽകി.

ചില മീഡിയകളിൽ താൻ അഹങ്കാരി ആണെന്ന് ചിത്രീകരിക്കുന്നെന്നും ഇത് തന്നെ മാനസികമായി വിഷമിപ്പിക്കുന്നെന്നും ദ​ർശ പറയുന്നു. ഞാനിവരോട് എന്ത് തെറ്റാണ് ചെയ്തത്. എന്നെ എന്തിനാണ് അങ്ങനെ ചിത്രീകരിക്കുന്നതെന്ന് ചോദിച്ചാണ് നടി കരയുന്നത്.

'ഇന്നലെ ഞാൻ നടക്കുമ്പോൾ പിറകിൽ നിന്ന് എന്റെ ഡ്രസിൽ ആരോ ചവിട്ടിയതായി തോന്നി. ഞാൻ തിരിഞ്ഞ് ചവിട്ടിയ ആളെ നോക്കി. അവൻ എന്റെ അസിസ്റ്റന്റ് ആയിരുന്നു. എന്നേക്കാൾ ഇളയവനായ അവനെ ഞാൻ സഹോദരനെ പോലെയാണ് കണ്ടത്.

പക്ഷെ എനിക്ക് അഹങ്കാരമാണെന്ന തരത്തിലാണ് ആ വീഡിയോ വന്നത്,' ദർഷ പറഞ്ഞതിങ്ങനെ. ഇതിനകം നടിയുടെ കരച്ചിൽ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

ഇത്ര ചെറിയ കാര്യത്തിന് ആരെങ്കിലും കരയുമോ എന്നാണ് ചിലർ സോഷ്യൽ മീഡിയയിലൂടെ ചോദിക്കുന്നത്. ചിലർ നടിയെ ആശ്വസിപ്പിക്കുന്നു. എല്ലാവരെയും കുടുംബത്തെ പോലെയാണ് ഞാൻ കാണുന്നത്. എനിക്ക് കുട്ടിക്കളി ആണെന്നാണ് എന്നോടടുപ്പമുള്ളവർ പറയുന്നത്. എന്നിട്ടും എനിക്ക് അഹങ്കരാണെന്ന തരത്തിൽ മാധ്യമങ്ങൾ കാണിച്ചപ്പോൾ വിഷമം വന്നെന്ന് നടി പറയുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/88177/he-is-like-a-brother-to-me-the-actress-burst-into-tears-because)