---
title: " മോഹന്‍ലാലിന് പുതുപുത്തന്‍ റെയ്ബാന്‍ ഗ്ലാസ് സമ്മാനിച്ച് ഭദ്രന്‍, വൈറലായി ചിത്രങ്ങള്‍"
english_title: "Bhadran presents Mohanlal with brand new Rayban glasses, pictures go viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/88149/bhadran-presents-mohanlal-with-brand-new-rayban-glasses-pictures-go-viral"
published_at: "2022-12-31T11:40:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63afd2f63a39d_mohanlal.jpg"
keywords: []
---

#  മോഹന്‍ലാലിന് പുതുപുത്തന്‍ റെയ്ബാന്‍ ഗ്ലാസ് സമ്മാനിച്ച് ഭദ്രന്‍, വൈറലായി ചിത്രങ്ങള്‍

> **Lead Summary:** മോഹന്‍ലാലിന് പുതുപുത്തന്‍ റെയ്ബാന്‍ ഗ്ലാസ് സമ്മാനിക്കുന്ന ഭദ്രന്റെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. വെളള ഷര്‍ട്ടില്‍ റെയ്ബാന്‍ ഗ്ലാസ് ധരിച്ചുള്ള സൂപ്പര്‍താരം മോഹന്‍ലാലിന്റെ ചിത്രങ്ങള്‍ ആരാധകരുടെ ഇടയിലും വൈറലായി കഴിഞ്ഞു.

## Article Content

മോഹന്‍ലാലിന് പുതുപുത്തന്‍ റെയ്ബാന്‍ ഗ്ലാസ് സമ്മാനിക്കുന്ന ഭദ്രന്റെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. വെളള ഷര്‍ട്ടില്‍ റെയ്ബാന്‍ ഗ്ലാസ് ധരിച്ചുള്ള സൂപ്പര്‍താരം മോഹന്‍ലാലിന്റെ ചിത്രങ്ങള്‍ ആരാധകരുടെ ഇടയിലും വൈറലായി കഴിഞ്ഞു.

സ്ഫടികം സിനിമയുടെ റി റിലീസിങുമായി ബന്ധപ്പെട്ട് ഏഴിമല പൂഞ്ചോല എന്ന ഗാനം പാടാന്‍ എത്തിയപ്പോഴാണ് ഭദ്രന്‍ റെയ്ബാന്‍ ഗ്ലാസ് സമ്മാനിച്ചത്. വെള്ള ഷര്‍ട്ട് ധരിച്ച് പുത്തന്‍ റെയ്ബാന്‍ ധരിച്ച് നില്‍ക്കുന്ന മോഹന്‍ലാലിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗം തീര്‍ക്കുകയാണ്.

അതേസമയം ഏഴിമല പൂഞ്ചോല എന്ന ഗാനം മോഹന്‍ലാല്‍ മനോഹരമായി ആലപിച്ചിട്ടുണ്ടെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. അതേസമയം സ്ഫടികം സിനിമയുടെ റി മാസ്റ്റര്‍ ചെയ്ത പുതിയ പതിപ്പ് ഫെബ്രുവരി ഒന്‍പതിന് തിയറ്ററുകളിലെത്തും.

ഒരു കോടി രൂപയ്ക്കു മുകളില്‍ നിര്‍മാണ് ചിലവുമായാണ് സ്ഫടികം ഫോര്‍ കെ പതിപ്പ് എത്തുന്നത്. പഴയതില്‍ നിന്നും വ്യത്യസ്തമായി കൂടുതല്‍ തെളിവോടെയും മിഴിവോടെയും 4 കെ അറ്റ്‌മോസ് മിക്‌സിലാണ് സ്ഫടികം വരുന്നത്.

ചെന്നൈയില്‍ പ്രിയദര്‍ശന്റെ ഉടമസ്ഥതയിലുള്ള ഫോര്‍ ഫ്രെയിംസ് സ്റ്റുഡിയോയില്‍ വച്ചാണ് ചിത്രത്തിന്റെ റീ മാസ്റ്ററിങ് പൂര്‍ത്തിയായത്. ദേശീയ പുരസ്‌കാര ജേതാവു കൂടിയായ സൗണ്ട് ഡിസൈനര്‍ രാജാകൃഷ്ണനാണ് ശബ്ദവിഭാഗം കൈകാര്യം ചെയ്തിരിക്കുന്നത്.

ആടുതോമയുടെ തുണിപറിച്ച് ഇടി 4k ക്ലാരിറ്റിയില്‍ കാണാനുള്ള ആഗ്രഹത്തിലാണ് മോഹന്‍ലാല്‍ ആരാധകര്‍. തോമാച്ചായന്റെ വരവ് ആഘോഷിക്കാന്‍ ആരാധകര്‍ ഒരുങ്ങി കഴിഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/88149/bhadran-presents-mohanlal-with-brand-new-rayban-glasses-pictures-go-viral)