---
title: " 'വാരിസ്' കാണണം; കടം വാങ്ങിയ 300 രൂപ അച്ഛന്‍ തിരിച്ചു തന്നില്ല, പരാതിയുമായി മകന്‍ പൊലീസ് സ്‌റ്റേഷനില്‍"
english_title: "Must see 'Waris'; The father did not return the borrowed Rs 300, the son complained to the police station"
publisher: "moviemax.in"
canonical_url: "https://moviemax.in/news/88136/must-see-waris-the-father-did-not-return-the-borrowed-rs-300-the-son-complained-to-the-police-station"
published_at: "2022-12-31T11:06:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63afca8bba0f3_reshmi_mandhara.jpg"
keywords: []
---

#  'വാരിസ്' കാണണം; കടം വാങ്ങിയ 300 രൂപ അച്ഛന്‍ തിരിച്ചു തന്നില്ല, പരാതിയുമായി മകന്‍ പൊലീസ് സ്‌റ്റേഷനില്‍

> **Lead Summary:** വിജയിയുടെ പൊങ്കല്‍ റിലീസ് ചിത്രമായ ‘വാരിസ്’ കാണാന്‍ അച്ഛന്‍ കടം വാങ്ങിയ 300 രൂപ തിരികെ കിട്ടാന്‍ സഹായിക്കണമെന്ന അപേക്ഷയുമായി വിദ്യര്‍ത്ഥി പൊലീസ് സ്‌റ്റേഷനില്‍.

## Article Content

വിജയിയുടെ പൊങ്കല്‍ റിലീസ് ചിത്രമായ ‘വാരിസ്’ കാണാന്‍ അച്ഛന്‍ കടം വാങ്ങിയ 300 രൂപ തിരികെ കിട്ടാന്‍ സഹായിക്കണമെന്ന അപേക്ഷയുമായി വിദ്യര്‍ത്ഥി പൊലീസ് സ്‌റ്റേഷനില്‍.

ഇടുക്കി നെടുങ്കണ്ടത്താണ് സംഭവം. ഇന്നലെയാണ് 9ാം ക്ലാസ് വിദ്യാര്‍ഥി പൊലീസ് സ്റ്റേഷനിലെത്തി പിതാവിനെതിരെ പരാതി പറഞ്ഞത്. തനിക്ക് ഉടന്‍ പണം കിട്ടണം. വിജയിന്റെ സിനിമയ്ക്കു ടിക്കറ്റെടുക്കാനാണ് പണമെന്നും അദേഹം പറഞ്ഞു.

മുത്തശ്ശി നല്‍കിയ പോക്കറ്റ് മണി അച്ഛന്‍ കടമായി വാങ്ങി. ചോദിച്ചിട്ടും തിരിച്ചുകൊടുത്തില്ല. പൊലീസ് ഇടപെട്ടാല്‍ കിട്ടുമെന്നു കൂട്ടുകാര്‍ പറഞ്ഞതറിഞ്ഞ് സ്റ്റേഷനില്‍ എത്തിയതായിരുന്നു വിദ്യാര്‍ത്ഥി.

നെടുങ്കണ്ടം സ്റ്റേഷനിലെ ഫ്രണ്ട് ഓഫിസില്‍ എത്തിയാണ് കുട്ടി പരാതി പറഞ്ഞു. വിവരമറിഞ്ഞ് നെടുങ്കണ്ടം എസ്എച്ച്ഒ ബി.എസ്.ബിനു വിദ്യാര്‍ത്ഥിയുമായി സംസാരിച്ചു. എന്നാല്‍, അച്ഛന്‍ പാവമാണ്, സ്റ്റേഷനിലേക്കു വിളിക്കേണ്ട.

എങ്ങനെയെങ്കിലും പൈസ വാങ്ങിത്തന്നാല്‍ മതിയെന്ന് കുട്ടി പറയുകയായിരുന്നു. തുടര്‍ന്ന് വിദ്യാര്‍ത്ഥിയുടെ പിതാവിനെ പൊലീസ് ഫോണില്‍ വിളിച്ചെങ്കിലും സ്വിച്ച് ഓഫായിരുന്നു.

ഇന്നു രാവിലെ പ്രശ്‌നം പരിഹരിക്കാമെന്നു വാഗ്ദാനം ചെയ്ത് കുട്ടിയെ പൊലീസ് വീട്ടിലേക്കു തിരിച്ചയച്ചു. ഇന്നു കുട്ടിയുടെ പിതാവുമായി സംസാരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://moviemax.in/news/88136/must-see-waris-the-father-did-not-return-the-borrowed-rs-300-the-son-complained-to-the-police-station)