---
title: "'16 മാസത്തിനുള്ളിൽ 60 കിലോ കുറഞ്ഞു'; രഞ്ജിനി പങ്കുവെച്ച  കുറിപ്പ് വൈറലാകുന്നു "
english_title: "'Lost 60 kg in 16 months; The note shared by Ranjini goes viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/88131/lost-60-kg-in-16-months-the-note-shared-by-ranjini-goes-viral"
published_at: "2022-12-31T10:44:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63afc55f1a4a7_ranjini_haridas.jpg"
keywords: []
---

# '16 മാസത്തിനുള്ളിൽ 60 കിലോ കുറഞ്ഞു'; രഞ്ജിനി പങ്കുവെച്ച  കുറിപ്പ് വൈറലാകുന്നു 

> **Lead Summary:** മലയാളത്തിലെ മികച്ച ടെലിവിഷന്‍ അവതാരകരിൽ ഒരാളും ചലച്ചിത്ര നടിയുമാണ്‌ രഞ്ജിനി ഹരിദാസ്. ഇപ്പോഴിതാ രഞ്ജിനി തന്റെ പ്രിയപ്പെട്ട സുഹ‍ൃത്തുക്കളിൽ ഒരാളെ കുറിച്ച് പങ്കുവെച്ച കുറിപ്പാണ് വൈറലാകുന്നത്.

## Article Content

മലയാളത്തിലെ മികച്ച ടെലിവിഷന്‍ അവതാരകരിൽ ഒരാളും ചലച്ചിത്ര നടിയുമാണ്‌ രഞ്ജിനി ഹരിദാസ്. ഇപ്പോഴിതാ രഞ്ജിനി തന്റെ പ്രിയപ്പെട്ട സുഹ‍ൃത്തുക്കളിൽ ഒരാളെ കുറിച്ച് പങ്കുവെച്ച കുറിപ്പാണ് വൈറലാകുന്നത്.

തന്റെ ഉറ്റ സുഹൃത്തായ ഡെന്നി ജോസ് വെറും പതിനാറ് മാസം കൊണ്ട് അറുപത് കിലോ ശരീര ഭാരം കുറച്ച് ഫിറ്റായതിനെ കുറിച്ചാണ് രഞ്ജിനി കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

'എന്റെ വളരെ അടുത്ത സുഹൃത്താണ് ഡെന്നി... കുറിപ്പിനൊപ്പമുള്ള ചിത്രങ്ങൾ രണ്ട് വർഷം ഇടവിട്ട് എടുത്തതാണ്. അതിനിടയിൽ ഡെന്നിക്ക് സംഭവിച്ച വലിയ ശാരീരിക പരിവർത്തനം സത്യസന്ധമായി എന്നെ ഞെട്ടിച്ച ഒന്നാണ്.' 

'16 മാസത്തിനുള്ളിൽ 60 കിലോ കുറഞ്ഞു. അവന്റെ വർക്കൗട്ടുകളും അതിന്റെ ഭാഗമായുള്ള നിയന്ത്രണവും എല്ലാം ചെയ്തുകൊണ്ട് അവന് ഇപ്പോൾ ഉള്ളിടത്ത് എത്താൻ സാധിച്ചു. ഞാൻ 60 കിലോയിൽ അൽപ്പം കൂടുതലാണ്.'

'അതിനർത്ഥം 16 മാസത്തിനുള്ളിൽ എന്റെ ശരീര ഭാരത്തിന്റെ അത്രയും ഡെന്നി പതിനാറ് മാസം കൊണ്ട് കുറച്ചുവെന്നതാണ്. അതേസമയം ഞാൻ ഒഴിവാക്കണമെന്ന് ആഗ്രഹിച്ച അഞ്ച് കിലോ എന്റെ ശരീരത്തിൽ നിന്നും കുറയ്ക്കാൻ പോലും എനിക്ക് കഴിഞ്ഞില്ല.' 

'എല്ലാം പ്രതിബദ്ധതയ്ക്കും ശ്രദ്ധയ്ക്കും വേണ്ടിയുള്ളതാണെന്ന് ഞാൻ മനസിലാക്കുന്നു. അതിനാൽ ഡെന്നി തന്റെ ലക്ഷ്യങ്ങൾ നേടുന്നതിനും അതിൽ ഉറച്ചുനിൽക്കുന്നതിനും തീർച്ചയായും ക്രെഡിറ്റും ഒരുപാട് സ്നേഹവും അർഹിക്കുന്നുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു.

നിന്നെ കുറിച്ച് ഞാൻ അഭിമാനിക്കുന്നു.' 'ഞങ്ങൾക്ക് ഇത്തരത്തിൽ ഒരു പ്രചോദനമായതിന് നന്ദി' രഞ്ജിനി ഹരിദാസ് സുഹൃത്തിനെ അഭിനന്ദിച്ച് കുറിച്ചു. സുഹൃത്തുക്കളുടെ വലിയ വലയം തന്നെ രഞ്ജിനിക്കുണ്ട്. രഞ്ജിനി ജീവിതം ആ​ഘോഷിക്കുന്നതും അവർക്കൊപ്പമാണ്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/88131/lost-60-kg-in-16-months-the-note-shared-by-ranjini-goes-viral)