---
title: "പുതിയ ടാറ്റൂവുമായി വിസ്മയ മോഹന്‍ലാല്‍; വീഡിയോ "
english_title: "Currently Vizma is the most shared video gaining attention"
publisher: "moviemax.in"
canonical_url: "https://moviemax.in/news/88126/currently-vizma-is-the-most-shared-video-gaining-attention"
published_at: "2022-12-31T10:27:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63afc1574f9a4_vismaya.jpg"
keywords: []
---

# പുതിയ ടാറ്റൂവുമായി വിസ്മയ മോഹന്‍ലാല്‍; വീഡിയോ 

> **Lead Summary:** മലയാള സിനിമയ്ക്ക് ലഭിച്ച ഒരു അനുഗ്രഹമാണ് നടന്‍ മോഹന്‍ലാല്‍. താരത്തിന്റെ കുടുംബവും പ്രേക്ഷകരുടെ പ്രിയപ്പെട്ടവര്‍ തന്നെ. എന്നാല്‍ അച്ഛന് പിന്നാലെ മക്കളും സിനിമയില്‍ സജീവമായി എന്ന് പറയാന്‍ പറ്റില്ല.

## Article Content

മലയാള സിനിമയ്ക്ക് ലഭിച്ച ഒരു അനുഗ്രഹമാണ് നടന്‍ മോഹന്‍ലാല്‍. താരത്തിന്റെ കുടുംബവും പ്രേക്ഷകരുടെ പ്രിയപ്പെട്ടവര്‍ തന്നെ. എന്നാല്‍ അച്ഛന് പിന്നാലെ മക്കളും സിനിമയില്‍ സജീവമായി എന്ന് പറയാന്‍ പറ്റില്ല.

പ്രണവ് മോഹന്‍ലാല്‍ വല്ലപ്പോഴും വന്ന് ഒന്ന് രണ്ട് സിനിമകള്‍ ചെയ്തു പോകും, തനിക്ക് അഭിനയത്തോട് വലിയ താല്പര്യം ഇല്ലെന്ന് നേരത്തെ പ്രണവ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതുവരെ ചെയ്ത കഥാപാത്രങ്ങളെല്ലാം ശ്രദ്ധ നേടിയതും.

യാത്രകളെ ഇഷ്ടപ്പെടുന്ന പ്രണവ് ഇപ്പോഴും കറക്കത്തില്‍ തന്നെയാണ്. തന്റെ യാത്രകള്‍ക്ക് വേണ്ട പണം എല്ലാം സ്വയം ഉണ്ടാക്കുന്നതിനെ കുറിച്ചെല്ലാം പ്രണവ് പറഞ്ഞിരുന്നു.

മകള്‍ വിസ്മയുടെ കാര്യമാണെങ്കില്‍ ഇതുവരെ അഭിനയത്തില്‍ പോലും എത്തിയിട്ടില്ല. പുള്ളിക്കാരിക്ക് പുസ്തകങ്ങളോടും വായനകളോടും എല്ലാമാണ് താല്‍പര്യം. നേരത്തെ സ്വന്തമായി ഒരു പുസ്തകം വിസ്മയ ഇറക്കിയിരുന്നു.

ഇപ്പോഴിതാ വിസ്മ ഏറ്റവും പങ്കിട്ട വീഡിയോ ആണ് ശ്രദ്ധ നേടുന്നത്. ഇത്തവണ ടാറ്റൂ അടിച്ച സന്തോഷമാണ് താരപുത്രി പങ്കുവെച്ചത്. വളരെ ചെറിയൊരു ടാറ്റൂ ആണ് വിസ്മ അടിച്ചത്. വിസ്മയയും സഹോദരിയെ പോലെ കാണുന്ന മറ്റൊരാളും ടാറ്റൂ ചെയ്തിട്ടുണ്ട്. രണ്ടുപേരും ചെറുവിരലിലാണ് ടാറ്റൂ അടിച്ചത്.

ഒരാളുടെ വിരലില്‍ സ്‌മൈലിയാണ് മറ്റെ ആളുടെ കയ്യില്‍ രണ്ടു കുത്തും. ഇത് കൂടിച്ചേരുമ്പോള്‍ ഒരു സ്‌മൈലി ഇമോജിയാണ്. വിസ്മയ പങ്കുവെച്ച വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. മോഹന്‍ലാലിന്റെ രണ്ടു മക്കള്‍ക്കും അഭിനയത്തോട് അത്ര വലിയ താല്പര്യമില്ല. എന്നാല്‍ മക്കളുട ഇഷ്ടത്തിനൊപ്പം നില്‍ക്കാന്‍ മോഹന്‍ലാലിന് സാധിക്കുന്നുണ്ട് .

### Related Links & Sources
- [Original Story Source](https://moviemax.in/news/88126/currently-vizma-is-the-most-shared-video-gaining-attention)