---
title: "ഞാനൊരു അമ്മയാവാന്‍ പോവുന്നു; സന്തോഷ വാര്‍ത്ത പങ്കുവെച്ച് നടി"
english_title: "I'm going to be a mother; The actress shared the happy news"
publisher: "moviemax.in"
canonical_url: "https://moviemax.in/news/88116/im-going-to-be-a-mother-the-actress-shared-the-happy-news"
published_at: "2022-12-31T08:23:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63afa45b265f6_shamna_kasim.jpg"
keywords: []
---

# ഞാനൊരു അമ്മയാവാന്‍ പോവുന്നു; സന്തോഷ വാര്‍ത്ത പങ്കുവെച്ച് നടി

> **Lead Summary:** മലയാളത്തില്‍ ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട് നടി ഷംന കാസിം. ഡാന്‍സ് ഷോകളിലൂടെയും ഷംന പ്രേക്ഷകര്‍ക്ക് മുന്നിലെത്തി. എന്നാല്‍ മലയാളത്തില്‍ തുടരെത്തുടരെ സിനിമകള്‍ ഒന്നും ചെയ്തിരുന്നില്ല നടി. 

## Article Content

മലയാളത്തില്‍ ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട് നടി ഷംന കാസിം. ഡാന്‍സ് ഷോകളിലൂടെയും ഷംന പ്രേക്ഷകര്‍ക്ക് മുന്നിലെത്തി. എന്നാല്‍ മലയാളത്തില്‍ തുടരെത്തുടരെ സിനിമകള്‍ ഒന്നും ചെയ്തിരുന്നില്ല നടി. 

ഈ അടുത്തായിരുന്നു നടിയുടെ വിവാഹം. ബിസിനസുകാരനായ ഷാനിദായിരുന്നു ഷംനയെ ജീവിതസഖിയാക്കിയത്. നടിയുടെ വിവാഹ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. ഇപ്പോള്‍ അമ്മയാവാന്‍ പോവുന്ന സന്തോഷം ആണ് ഷംന കാസിം പങ്കിട്ടത്.

ഇത് ഏറെ സ്പെഷലായ വീഡിയോയാണെന്ന് പറഞ്ഞായിരുന്നു ഷംന സംസാരിച്ച് തുടങ്ങിയത്. കല്യാണത്തിന് ആശംസ അറിയിച്ചവരോടെല്ലാം നന്ദി പറയുന്നു. നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്ക് നന്ദി. ഞാനൊരു അമ്മയാവാന്‍ പോവുകയാണ്.

എന്റെ മമ്മി വീണ്ടും ഗ്രാന്‍ഡ്മയാവാന്‍ പോവുന്നു. എന്റെ ഡാഡി വീണ്ടും ഗ്രാന്‍ഡ്പയാവാന്‍ പോവുന്നു. ഡാഡിക്കും മമ്മിക്കുമൊപ്പമിരുന്നാണ് ഷംന സംസാരിച്ചത്. യൂട്യൂബ് ചാനലിലൂടെയായി ഈ സന്തോഷം പങ്കിടണമെന്ന് വലിയൊരു ആഗ്രഹമായിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/88116/im-going-to-be-a-mother-the-actress-shared-the-happy-news)