---
title: "മൗനരാഗത്തിലെ സോണിയ ആത്മഹത്യ ചെയ്തു?  ഇത് ആരെങ്കിലും കാണുന്ന സ്വപ്നം ആകണെ എന്നാണ് പ്രേക്ഷകർ "
english_title: "Sonia committed suicide in Mounarag? The audience says that this is a dream that anyone sees"
publisher: "moviemax.in"
canonical_url: "https://moviemax.in/news/88115/sonia-committed-suicide-in-mounarag-the-audience-says-that-this-is-a-dream-that-anyone-sees"
published_at: "2022-12-31T08:08:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63afa0ffb0af5_sreeswetha.jpg"
keywords: []
---

# മൗനരാഗത്തിലെ സോണിയ ആത്മഹത്യ ചെയ്തു?  ഇത് ആരെങ്കിലും കാണുന്ന സ്വപ്നം ആകണെ എന്നാണ് പ്രേക്ഷകർ 

> **Lead Summary:** ചുരുങ്ങിയ സമയം കൊണ്ട് തന്നെ ശ്രദ്ധിക്കപ്പെട്ട പരമ്പരയാണ് മൗനരാഗം. തമിഴ് താരങ്ങളാണ് ഇതില്‍ പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മലയാളത്തിലേക്ക് വന്നപ്പോഴും മികച്ച പ്രകടനം തന്നെ ഇവര്‍ക്ക് കാഴ്ചയാക്കാന്‍ സാധിച്ചു.

## Article Content

ചുരുങ്ങിയ സമയം കൊണ്ട് തന്നെ ശ്രദ്ധിക്കപ്പെട്ട പരമ്പരയാണ് മൗനരാഗം. തമിഴ് താരങ്ങളാണ് ഇതില്‍ പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മലയാളത്തിലേക്ക് വന്നപ്പോഴും മികച്ച പ്രകടനം തന്നെ ഇവര്‍ക്ക് കാഴ്ചയാക്കാന്‍ സാധിച്ചു.

നലീഫും ഐശ്വര്യയും ആണ് സീരിയലിലെ പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അതേസമയം പരമ്പരയില്‍ കിരണിന്റെ സഹോദരിയായി എത്തുന്നത് ശ്രീശ്വേതയാണ്. സോണിയ എന്ന കഥാപാത്രത്തിലാണ് നടി എത്തുന്നത്.

എന്നാല്‍ ഇപ്പോള്‍ പുറത്തുവന്ന ഒരു വീഡിയോ കണ്ട് ആരാധകര്‍ ഞെട്ടിയിരിക്കുകയാണ്. ശ്രീശ്വേത തന്നെയാണ് ഈ വീഡിയോ പങ്കുവെച്ചത്. പലപ്പോഴും ലൊക്കേഷന്‍ വീഡിയോകളും നടി ഷെയര്‍ ചെയ്യാറുണ്ട്.

എന്നാല്‍ ഇപ്പോള്‍ പങ്കിട്ടത് തന്റെ സീരിയലിലെ കഥാപാത്രം മരിക്കുന്ന രംഗം ആണ്. ആമ്പുലന്‍സ് വന്നു നില്‍ക്കുന്നതും ഡെഡ്ബോഡി എടുത്ത് പുറത്ത് വയ്ക്കുന്നതും അമ്മയും മറ്റുള്ളവരും പൊട്ടിക്കരയുന്നതും വീഡിയോയില്‍ കാണാം. സോണിയുടെ മുഖവും വീഡിയോയില്‍ വളരെ വ്യക്തമായി കാണിക്കുന്നുണ്ട്.

ഇതിന് താഴെ നിരവധി കമന്റാണ് വരുന്നത്. ഈശ്വരാ ഇത് ആരെങ്കിലും കാണുന്ന സ്വപ്നം ആകണെ എന്നാണ് പ്രേക്ഷകരുടെ പ്രാര്‍ത്ഥന.

വിക്രം വരച്ച ചിത്രം കണ്ട് ഇഷ്ടപ്പെട്ട് കല്യാണം കഴിച്ചതാണ് സോണി. എന്നാല്‍ കല്യാണം കഴിഞ്ഞ് കുഞ്ഞ് ജനിച്ചതിന് ശേഷം വിക്രമിന് ആ കഴിവില്ല എന്ന് തിരിച്ചറിയുന്ന സോണി ആ ചതിയില്‍ താന്‍ ഏറ്റവും വിശ്വസിച്ചിരുന്ന കല്യാണിയ്ക്കും പങ്കുണ്ട് എന്ന് തിരിച്ചറിയുന്നു. വിക്രമിന് ചിത്രം വരയ്ക്കാന്‍ അറിയില്ല എന്ന് അറിയുന്ന സോണിയ ആത്മഹത്യയ്ക്ക് ഒരുങ്ങുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/88115/sonia-committed-suicide-in-mounarag-the-audience-says-that-this-is-a-dream-that-anyone-sees)