---
title: "മനോഹരമായ നിമിഷങ്ങളുടെ ചിത്രങ്ങളുമായി താരജോഡികൾ; വൈറൽ ചിത്രങ്ങൾ കാണാം "
english_title: "Star couples with pictures of beautiful moments; See viral pictures"
publisher: "moviemax.in"
canonical_url: "https://moviemax.in/news/88090/star-couples-with-pictures-of-beautiful-moments-see-viral-pictures"
published_at: "2022-12-30T22:21:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63af171328b3d_alia.jpg"
keywords: []
---

# മനോഹരമായ നിമിഷങ്ങളുടെ ചിത്രങ്ങളുമായി താരജോഡികൾ; വൈറൽ ചിത്രങ്ങൾ കാണാം 

> **Lead Summary:** **ബോ**ളിവുഡിലെ ഏറ്റവും മികച്ച പ്രണയ ജോഡികളാണ് രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും. ഇരുവരും ആദ്യത്തെ കണ്‍മണിയെ വരവേറ്റു.ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് ആലിയയോട് വിവാഹഭ്യര്‍ത്ഥന നടത്തുന്ന രണ്‍ബീറിന്റെ ചിത്രങ്ങളാണ്.

## Article Content

**ബോ**ളിവുഡിലെ ഏറ്റവും മികച്ച പ്രണയ ജോഡികളാണ് രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും. ഇരുവരും ആദ്യത്തെ കണ്‍മണിയെ വരവേറ്റു.ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് ആലിയയോട് വിവാഹഭ്യര്‍ത്ഥന നടത്തുന്ന രണ്‍ബീറിന്റെ ചിത്രങ്ങളാണ്.

കയ്യില്‍ മോതിരവുമായി ആലിയയ്ക്കു മുന്നില്‍ മുട്ടുകുത്തി നിന്ന് വിവാഹഭ്യര്‍ത്ഥ നടത്തുന്ന രണ്‍ബീറിനെയാണ് ചിത്രത്തില്‍ കാണുന്നത്. വികാരാധീനയായി കണ്ണീരണിഞ്ഞു നില്‍ക്കുന്ന ആലിയയെയും കാണാവുന്നതാണ്.

കെനിയയിലെ മാസൈ മാര നാഷണല്‍ റിസര്‍വിലെ സഫാരിക്കിടെയാണ് ഈ മനോഹര നിമിഷങ്ങള്‍ സംഭവിച്ചത്. ഇതുവരെ കാണാത്ത താരങ്ങളുടെ പ്രണയ നിമിഷങ്ങള്‍ ആരാധകരുടെ മനം കവരുകയാണ്.

പ്രൊപ്പോസ് ചെയ്തതിനു ശേഷമുള്ള ഇരുവരുടേയും ചിത്രങ്ങള്‍ രണ്‍ബീറിന്റെ അമ്മ നീതു കപൂര്‍ കഴിഞ്ഞ ജൂണില്‍ പങ്കുവച്ചിരുന്നു. പരസ്പരംമുഖം ചേര്‍ത്തു നില്‍ക്കുന്നതായിരുന്നു ചിത്രം. തനിക്കേറ്റവും പ്രിയപ്പെട്ട ചിത്രമെന്നായിരുന്നു ആലി ഭട്ട് അന്ന് നല്‍കിയ മറുപടി. ആലിയയുടെ കൈകളില്‍ രണ്‍ബീര്‍ നല്‍കിയ മോതിരവും ആ ചിത്രത്തില്‍ കാണാം.

### Related Links & Sources
- [Original Story Source](https://moviemax.in/news/88090/star-couples-with-pictures-of-beautiful-moments-see-viral-pictures)