---
title: "ബ്ലാക്ക് ബിക്കിനിയില്‍ കടല്‍ത്തീരത്തിലൂടെ നടക്കുന്ന താരം; രൂക്ഷമായ ബോഡി ഷെയ്മിങ്ങിന് ഇരയായി താരം "
english_title: "The star walks along the beach in a black bikini; The actor was a victim of severe body shaming"
publisher: "moviemax.in"
canonical_url: "https://moviemax.in/news/88080/the-star-walks-along-the-beach-in-a-black-bikini-the-actor-was-a-victim-of-severe-body-shaming"
published_at: "2022-12-30T21:02:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63af04d8a6959_mouni_2.jpg"
keywords: []
---

# ബ്ലാക്ക് ബിക്കിനിയില്‍ കടല്‍ത്തീരത്തിലൂടെ നടക്കുന്ന താരം; രൂക്ഷമായ ബോഡി ഷെയ്മിങ്ങിന് ഇരയായി താരം 

> **Lead Summary:** **ടെ**ലിവിഷനിലൂടെ എത്തി ബോളിവുഡ് കീഴടക്കിയ താരമാണ് മൗനി റോയ്. കഴിഞ്ഞ ദിവസം തന്റെ അവധി ആഘോഷത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. എന്നാല്‍ ഈ ചിത്രത്തിന്റെ പേരില്‍ രൂക്ഷമായ ബോഡി ഷെയ്മിങ്ങിന് ഇരയാവുകയാണ് താരം ഇപ്പോള്‍.

## Article Content

**ടെ**ലിവിഷനിലൂടെ എത്തി ബോളിവുഡ് കീഴടക്കിയ താരമാണ് മൗനി റോയ്. കഴിഞ്ഞ ദിവസം തന്റെ അവധി ആഘോഷത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. എന്നാല്‍ ഈ ചിത്രത്തിന്റെ പേരില്‍ രൂക്ഷമായ ബോഡി ഷെയ്മിങ്ങിന് ഇരയാവുകയാണ് താരം ഇപ്പോള്‍.

ബ്ലാക്ക് ബിക്കിനിയില്‍ കടല്‍ത്തീരത്തിലൂടെ നടക്കുന്ന മൗനിയെയാണ് ചിത്രത്തില്‍ കാണുന്നത്. കയ്യില്‍ വൈന്‍ ഗ്ലാസുമായി കൂളിങ് ഗ്ലാസ് വച്ചു നില്‍ക്കുന്ന താരത്തിന്റെ ചിത്രത്തെ പരിഹസിച്ചുകൊണ്ടാണ് ഒരു വിഭാഗം എത്തുന്നത്.

അസ്ഥികൂടം പോലെയുണ്ടെന്നാണ് ചിലരുടെ കമന്റുകള്‍. താരത്തിന് എന്തെങ്കിലും ഭക്ഷണം കൊടുക്കാന്‍ ആവശ്യപ്പെടുന്നവരും നിരവധിയാണ്. അനിമേറ്റഡ് പബ്ജി ഗേളിനെപ്പോലെയുണ്ട് എന്നായിരുന്നു മറ്റൊരു കമന്റ്.

ഇത്ര ഡയറ്റ് എടുത്ത് ആരോഗ്യം നശിപ്പിക്കരുതെന്ന് ഉപദേശിക്കുന്നവരുമുണ്ട്. ഭര്‍ത്താവിനും സുഹൃത്തുക്കള്‍ക്കുമൊപ്പം അബുദാബിയിലെ നുരായ് ദ്വീപിലാണ് മൗനി ഇപ്പോള്‍.

അവധിആഘോഷത്തില്‍ നിന്നുള്ള നിരവധി ചിത്രങ്ങളും വിഡിയോയുമാണ് താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്.

രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും പ്രധാന വേഷത്തിലെത്തിയ ബ്രഹിമാസ്ത്രയാണ് മൗനിയുടേയതായി അവസാനം പുറത്തുവന്ന ചിക്രം. സഞ്ജയ് ദത്തിന്റെ വര്‍ജിന്‍ ട്രീയിലാണ് മൗനിയെ ഇനി കാണുക.

### Related Links & Sources
- [Original Story Source](https://moviemax.in/news/88080/the-star-walks-along-the-beach-in-a-black-bikini-the-actor-was-a-victim-of-severe-body-shaming)