---
title: "ഒരു ഉദ്ഘാടനം നടത്തിയാൽ ഹണി റോസിന് എത്ര രൂപ കിട്ടും എന്നറിയാമോ? നടിയുടെ മറുപടി വൈറൽ  "
english_title: "Do you know how much money Honey Rose can get for an opening? The actress's reply went viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/87965/do-you-know-how-much-money-honey-rose-can-get-for-an-opening-the-actresss-reply-went-viral"
published_at: "2022-12-30T11:55:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ae8505c733c_HONEYROSE.jpg"
keywords: []
---

# ഒരു ഉദ്ഘാടനം നടത്തിയാൽ ഹണി റോസിന് എത്ര രൂപ കിട്ടും എന്നറിയാമോ? നടിയുടെ മറുപടി വൈറൽ  

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഹണി റോസ്. കഴിഞ്ഞ 17 വർഷമായി ഇവർ മലയാള സിനിമ മേഖലയിൽ സജീവമായി പ്രവർത്തിച്ചുവരികയാണ്. 

## Article Content

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഹണി റോസ്. കഴിഞ്ഞ 17 വർഷമായി ഇവർ മലയാള സിനിമ മേഖലയിൽ സജീവമായി പ്രവർത്തിച്ചുവരികയാണ്. 

അതേസമയം താരം ഇപ്പോൾ അറിയപ്പെടുന്നത് ഇനാഗുറേഷൻ സ്റ്റാർ എന്ന പേരിലാണ്. എവിടെ ഉദ്ഘാടനം ഉണ്ടോ അവിടെ ഹണി റോസ് ഉണ്ട് എന്ന നിലയിലാണ് ഇപ്പോൾ കാര്യങ്ങൾ. ഒരുവിധം പരിപാടികളൊക്കെ ഇപ്പോൾ ഹണി റോസ് ആണ് ഉദ്ഘാടനം ചെയ്യുന്നത്. ഇതിന്റെയെല്ലാം ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ വൈറലായി മാറുന്നതും പതിവാണ്.

നിരവധി ട്രോളുകൾ ആയിരുന്നു താരം ഇതിന്റെ പേരിൽ നേരിട്ടത്. ഇതെല്ലാം തന്നെ താരം തന്നെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവെക്കുകയും ചെയ്തിരുന്നു. ഇപ്പോൾ താരം അടുത്തിടെ നൽകിയ ഒരു അഭിമുഖമാണ് ചർച്ചയായി മാറിയിരിക്കുന്നത്.

ഒരു ഉദ്ഘാടനം നടത്തിയാൽ എത്ര രൂപ കിട്ടും എന്ന ചോദ്യത്തിന് താരം ഉത്തരം നൽകിയത് എന്താണ് എന്ന് അറിയുമോ? ചിരിച്ചുകൊണ്ട് താരം ഉത്തരം നൽകിയത് ഇങ്ങനെയാണ് – കുഴപ്പമില്ലാത്ത ഒരു തുക കിട്ടും, ജീവിച്ചു പോകാനുള്ള തുകയൊക്കെ കിട്ടും.

അതേസമയം കുറച്ചുനാളുകൾക്ക് മുമ്പ് ലുലു മാളിൽ വച്ച് ഒരു ഉദ്ഘാടന പരിപാടിയിൽ പങ്കെടുത്തിരുന്നു എന്നും അതിൻറെ ചിത്രങ്ങളും വീഡിയോകളും വലിയ രീതിയിൽ സമൂഹം മാധ്യമങ്ങളിൽ വൈറലായി മാറിയിരുന്നു എന്നും അതിനുശേഷമാണ് ഇതുപോലെ തുടരെ തുടരെ ഉദ്ഘാടനങ്ങൾ വന്നത് എന്നുമാണ് ഹണി റോസ് പറയുന്നത്.

അതേസമയം അടുത്തിടെ ഒരു ഉദ്ഘാടനത്തിന് പോയപ്പോൾ താരത്തിന് ഹരാസ്മെന്റ് നേരിട്ടിരുന്നു എന്നും ഏകദേശം 30 മുതൽ 45 മിനിറ്റ് വരെ അത് നീണ്ടുനിന്നിരുന്നു എന്നും ഇതുവരെ ഇങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടില്ല എന്നുമാണ് താരം പറയുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/87965/do-you-know-how-much-money-honey-rose-can-get-for-an-opening-the-actresss-reply-went-viral)