---
title: "ജോയ് മാത്യുവിന്‍റെ മകള്‍ ആന്‍ എസ്തര്‍ വിവാഹിതയായി"
english_title: "Ann Esther, daughter of Joy Mathew, married"
publisher: "moviemax.in"
canonical_url: "https://moviemax.in/news/87947/ann-esther-daughter-of-joy-mathew-married"
published_at: "2022-12-30T10:52:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ae760480b07_JOY.jpg"
keywords: []
---

# ജോയ് മാത്യുവിന്‍റെ മകള്‍ ആന്‍ എസ്തര്‍ വിവാഹിതയായി

> **Lead Summary:** **ന**ടനും തിരക്കഥാകൃത്തും സംവിധായകനുമായ ജോയ് മാത്യുവിന്‍റെ മകള്‍ ആന്‍ എസ്തര്‍ വിവാഹിതയായി. ലളിതമായ ചടങ്ങില്‍ അടുത്ത ബന്ധുക്കള്‍ക്കും സു​ഹൃത്തുക്കള്‍ക്കുമായിരുന്നു ക്ഷണം.

## Article Content

**ന**ടനും തിരക്കഥാകൃത്തും സംവിധായകനുമായ ജോയ് മാത്യുവിന്‍റെ മകള്‍ ആന്‍ എസ്തര്‍ വിവാഹിതയായി. ലളിതമായ ചടങ്ങില്‍ അടുത്ത ബന്ധുക്കള്‍ക്കും സു​ഹൃത്തുക്കള്‍ക്കുമായിരുന്നു ക്ഷണം.

തുടര്‍ന്ന് നടന്ന റിസപ്ഷനില്‍ സിനിമാരം​ഗത്തെ നിരവധി പ്രമുഖര്‍ പങ്കെടുത്തു. ലാല്‍, രണ്‍ജി പണിക്കര്‍, സിദ്ദിഖ്, ഇന്ദ്രന്‍സ് തുടങ്ങിയവര്‍ ചടങ്ങിന് എത്തിയിരുന്നു.

സരിതയാണ് ജോയ് മാത്യുവിന്‍റെ ഭാര്യ. മാത്യു, ആന്‍, താനിയ എന്നിങ്ങനെ മൂന്ന് മക്കളാണ് ഇവര്‍ക്ക്. മൂത്ത മകന്‍ മാത്യു ജോയ്‍യുടെ വിവാഹം 2019 ല്‍ ആയിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/87947/ann-esther-daughter-of-joy-mathew-married)